Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ ഗാന്ധിക്ക് ബാംഗ്ലൂര്‍ ഒരു സംസ്ഥാനമാണ്!

റായ്പൂര്‍: ബാംഗ്ലൂര്‍ ഒരു സംസ്ഥാനമാണ് എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞാല്‍ കേള്‍ക്കുന്നവര്‍ എന്താവും പറയുക? രാഹുല്‍ജി എല്ലാം ഒരു മാനസികാവസ്ഥയാണ് എന്ന് പറയും കോണ്‍ഗ്രസുകാരല്ലാത്തവര്‍. ഗതികേട് കൊണ്ട് ചിലപ്പോള്‍ കോണ്‍ഗ്രാസുകാര്‍ അതും തലകുലുക്കി സമ്മതിച്ചു എന്ന് വന്നേക്കാം.

തൊഴില്‍ വേണമെങ്കില്‍ നിങ്ങള്‍ ബാംഗ്ലൂരിലേക്കോ മുംബൈയിലേക്കോ പോകണം എന്നാണ് രാഹുല്‍ ഗാന്ധി ഛത്തീസ്ഗഢിലെ ഒരു തിരഞ്ഞെടുപ്പ് പരിപാടിയില്‍ പറഞ്ഞത്. ഇത് രണ്ടും കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. അല്ലെങ്കില്‍ ഇവിടെ കോണ്‍ഗ്രസിനെ ജയിപ്പിക്കണം. പിന്നീട് നിങ്ങള്‍ക്ക് തൊഴില്‍ അന്വേഷിച്ച് എവിടെയും പോകേണ്ടിവരില്ല - രാഹുല്‍ പറഞ്ഞു.

rahul-gandhi

നാക്ക് പിഴച്ചതാണോ അതോ കരുതിക്കൂട്ടി പറഞ്ഞതാണോ എന്നത് വ്യക്തമല്ലെങ്കിലും ഓണ്‍ലൈനിലെ രാഹുല്‍ ഗാന്ധി ആരാധകര്‍ പ്രസ്താവന ഏറ്റെടുത്തുകഴിഞ്ഞു. നേരത്തെ ദാരിദ്ര്യം ഒരു മാനസികാവസ്ഥയാണ് എന്ന് പറഞ്ഞ കോണ്‍ഗ്രസ് യുവരാജാവിനെ രാഹുല്‍, ബാംഗ്ലൂര്‍ ഒരു സ്‌റ്റേറ്റ് അല്ല, സ്‌റ്റേറ്റ് ഓഫ് മൈന്‍ഡാണ് എന്നാണ് ട്വിറ്ററില്‍ ആളുകള്‍ കളിയാക്കിയത്.

ബി ബി എം പിയെക്കുറിച്ച് രാഹുല്‍ എന്തെങ്കിലും കുറ്റം പറഞ്ഞാല്‍ ശ്രദ്ധിക്കണം, ബി ജെ പി എന്നാകും അദ്ദേഹം ഉദ്ദേശിച്ചിട്ടുണ്ടാകുക - ട്വിറ്ററില്‍ ഒരാളുടെ കമന്റ് ഇങ്ങനെയായിരുന്നു. തെലങ്കാന സമരം നടക്കുന്ന ഇക്കാലത്ത്, ബാംഗ്ലൂരിനെ വേറെ സംസ്ഥാനമായി കാണാനുള്ള കര്‍ണാടകക്കാരുടെ ഉള്ളിലുള്ള ആഗ്രഹം രാഹുല്‍ ഗാന്ധി മനസിലാക്കിക്കളഞ്ഞു എന്നായിരുന്നു മറ്റൊരു കളിയാക്കല്‍.

ബാംഗ്ലൂര്‍ എന്നത് ദാരിദ്ര്യം പോലെ ഒരു സ്‌റ്റേറ്റ് ഓഫ് മൈന്‍ഡാണ് രാഹുല്‍ ഗാന്ധിക്ക്, ബോധമില്ലാത്ത രാഹുലിന്റെ തോന്നലാണ് ബാംഗ്ലൂര്‍ എന്ന സംസ്ഥാനം എന്നിങ്ങനെ പോകുന്നു രാഹുല്‍ ഗാന്ധിയെ കളിയാക്കിക്കൊണ്ട് ട്വിറ്ററില്‍ വന്ന പോസ്റ്റുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+