രാഹുല്‍ വിഷയത്തില്‍ ഇനി പ്രതികരിക്കാനില്ലെന്ന് ഷാഫി.. വടകര ഫ്‌ളാറ്റില്‍ പ്രതികരണം ഇങ്ങനെ
തിരുവനന്തപുരം: പാലക്കാട് എം എല്‍ എ രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്ന് ഷാഫി പറമ്പില്‍ എംപി. ഇക്കാര്യത്തില്‍ നിയമം എന്ത് നടപടിയാണോ എടുക്കുന്നത് അതിനെതിരായി കോണ്‍ഗ്രസ് പാര്‍ട്ടിയോ അതിന്റെ നേതാക്കളോ ഒരു നിലപാടും എടുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. രാഹുലിന്റെ വിഷയവുമായി ബന്ധപ്പെട്ട് ഇനി തന്റെ ഭാഗത്തുനിന്നും ഒരു പ്രതികരണവും ഉണ്ടാകില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു
'രാഹുല്‍ മാങ്കൂട്ടത്തില്‍ ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാഗമല്ല. ആരോപണം വന്നപ്പോള്‍ തന്നെ രാഹുലിനെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തു. വിഷയത്തില്‍ പരാതി ലഭിച്ചപ്പോള്‍ പാര്‍ട്ടി തന്നെയാണ് അത് പൊലീസിന് കൈമാറിയത്. പിന്നാലെ അയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട കേസ് ഇപ്പോള്‍ നിയമപരമായി മുന്നോട്ടുപോവുകയാണ്. അതില്‍ നീതി നടപ്പാവട്ടെ.' ഷാഫി പറഞ്ഞു.

സത്യസന്ധമായ കാര്യം പൊലീസിന്റെ അന്വേഷണത്തിലൂടെ പുറത്തുവരട്ടെ എന്നും അതില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ തെറ്റുകാരനാണ് എന്ന് തെളിഞ്ഞാല്‍ പിന്നീട് എന്താണ് ചെയ്യേണ്ടതെന്ന് നിയമം തീരുമാനിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസോ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരോ സുഹൃത്തുക്കളോ ആയ ആരും അതിന് തടസം നില്‍ക്കില്ല എന്നും ഷാഫി പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എടുക്കാവുന്ന നടപടികളെല്ലാം പാര്‍ട്ടി എടുത്തുകഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ടെ എം എല്‍ എ സ്ഥാനം രാഹുല്‍ രാജി വെക്കണോ എന്ന കാര്യത്തില്‍ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും പ്രതികരിച്ചതാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ തങ്ങളുടെ ഉത്തരവാദിത്തം കഴിഞ്ഞു എന്നും അദ്ദേഹം ആവര്‍ത്തിച്ചു.
രാഹുലിനെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റുന്നതിലോ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുന്നതിലോ, പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്ന കാര്യത്തിലോ താനുമായുള്ള സൗഹൃദം തടസമായിട്ടില്ല. ഇത്തരമൊരു വിഷയത്തില്‍ മറ്റേതൊരു പ്രസ്ഥാനവും സ്വീകരിച്ചതിനെക്കാളും വ്യക്തമായ നിലപാടുകളും നടപടികളും ആണ് കോണ്‍ഗ്രസ് സ്വീകരിച്ചത് എന്നും അദ്ദേഹം അവകാശപ്പെട്ടു.
'ഞങ്ങളെ ഉപദേശിക്കുന്ന ആളുകള്‍ മനസിലാക്കേണ്ട ഒരു കാര്യം, ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പെട്ട് ജയിലിലും പാര്‍ട്ടിയിലും ഉള്ള ആളുകള്‍ ഈ രണ്ടിടത്തും തുടരുകയാണ്. ശബരിമല കേസുമായി ബന്ധപ്പെട്ട് ഒരാള്‍ ജയിലിലും മറ്റൊരാള്‍ പാര്‍ട്ടിയിലും തുടരുന്നു. മറ്റ് ആരോപണങ്ങളുമായി ബന്ധപ്പെട്ട ആളുകളും പാര്‍ട്ടിയിലും നിയമസഭയിലും തുടരുകയാണ്. ്തിലൊന്നും ഒരു നടപടിയും സ്വീകരിക്കാത്തവരുടെ ഉപദേശം ഞങ്ങള്‍ക്ക് വേണ്ട.' ഷാഫി പറഞ്ഞു.
രാഹുലിന്റെ മൊഴിയിലെ വടകര ഫ്‌ളാറ്റ് സംബന്ധിച്ച പരാമര്‍ശത്തിലും ഷാഫി പ്രതികരിച്ചു. തനിക്ക് ഫ്ളാറ്റുണ്ടെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നും താനെന്തിനാണ് അതിന് മറുപടി പറയേണ്ടത് എന്നും അദ്ദേഹം ചോദിച്ചു.












Click it and Unblock the Notifications