Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട്ടിലും അമേഠിയിലും രാഹുല്‍ ഗാന്ധി മത്സരിക്കും? വയനാട്ടില്‍ ജയിച്ചാല്‍ അമേഠി പ്രിയങ്ക ഗാന്ധിക്ക്

വയനാട്ടില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയാകുമോയെന്ന ആകാംഷയിലാണ് സംസ്ഥാന നേതൃത്വവും കോണ്‍ഗ്രസ് പ്രവര്‍ത്തകരും. രാഹുല്‍ മത്സരിക്കുകയാണെങ്കില്‍ മൂന്ന് സംസ്ഥാനങ്ങളിലാണ് കോണ്‍ഗ്രസിന് ഇത് ഗുണം ചെയ്യുകയെന്നാണ് കണക്കാക്കപ്പെടുന്നത്. ഇന്ന് അന്തിമ തിരുമാനം ഉണ്ടാകുമെന്നാണ് വിവരം.

അതേസമയം സമ്മര്‍ദ്ദം ഏറിയതോടെ രാഹുല്‍ ഗാന്ധി അമേഠിയ്ക്കൊപ്പം വയനാട്ടിലും സ്ഥാനാര്‍ത്ഥിയാകാന്‍ തിരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ ഇത് സംബന്ധിച്ച് തിരുമാനമായെന്നും പാര്‍ട്ടിയില്‍ വന്‍ നീക്കങ്ങള്‍ക്ക് കളമൊരുങ്ങുകയാണെന്നും ഓണ്‍ലൈന്‍ മാധ്യമമായ സൗത്ത് ലൈവ് റിപ്പോര്‍ട്ട് ചെയ്തു.വിശദാംശങ്ങളിലേക്ക്

രാഹുല്‍ ഗാന്ധി വരും?

രാഹുല്‍ ഗാന്ധി വരും?

സംസ്ഥാനം ഒന്നടങ്കമാണ് രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തിനായി ആവശ്യപ്പെട്ടത്. അദ്ദേഹത്തിന്‍റെ വരവില്‍ അനിശ്ചിതത്വമില്ലെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. വയനാട്ടില്‍ മത്സരിക്കാന്‍ രാഹുലിന് മേല്‍ കേരള ഘടകം ശക്തമായ സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്.

ഉടന്‍ തിരുമാനം

ഉടന്‍ തിരുമാനം

വയനാടില്‍ രാഹുല്‍ എത്തുകയാണെങ്കില്‍ കേരളത്തിലും കര്‍ണാടകത്തിലുമടക്കം അത് കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്ന് കേരള നേതാക്കള്‍ കണക്ക് കൂട്ടുന്നുണ്ട്. മാത്രമല്ല രാഹുലിന്‍റെ വരവോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വന്ന വീഴ്ചയും ഗ്രൂപ്പ് പോരുമെല്ലാം ജനങ്ങള്‍ മറക്കുമെന്നും കേരളാ നേതാക്കള്‍ ആശ്വസിക്കുന്നു.

മൂന്ന് സംസ്ഥാനങ്ങള്‍

മൂന്ന് സംസ്ഥാനങ്ങള്‍

ഇടത് ഉരുക്ക് കോട്ടകള്‍ പോലും രാഹുലിന്‍റെ വരവോടെ ഇളകുമെന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നത്. രാഹുലിന്‍റെ വരവ് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ആവേശം നിറയ്ക്കും. ഇത് ദേശീയ തലത്തിലടക്കം ചര്‍ച്ചയാവുകയും കോണ്‍ഗ്രസിന് വീണ്ടും അധികാരത്തിലേറാന്‍ ഇത് സഹായകമാകുമെന്നും നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു.

എഐസിസി നിര്‍ദ്ദേശം

എഐസിസി നിര്‍ദ്ദേശം

അതേസമയം രാഹുലിന്‍റെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് നേരത്തേ തന്നെ ​എഐസിസി നിലപാട് എടുത്തുവെന്നാണ് റിപ്പോര്‍ട്ട്. ഐ,എ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ ഉയര്‍ന്നപ്പോള്‍ വയനാട് ഒഴിച്ചിട്ട് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാന്‍ കെപിസിസിയെ എഐസിസി നിര്‍ദ്ദേശിച്ചിരുന്നത്രേ.

ഉമ്മന്‍ചാണ്ടി ഇടപെട്ടു

ഉമ്മന്‍ചാണ്ടി ഇടപെട്ടു

ആരുടേയും പേര് വയനാട്ടില്‍ നിന്ന് നിര്‍ദ്ദേശിക്കരുതെന്നായിരുന്നത്രേ എഐസിസിയുടെ നിര്‍ദ്ദേശം. എന്നാല്‍ ഒരാളുടേയും പേരില്ലാതെ പട്ടിക അയക്കേണ്ടെന്നും ഒര് പേര് നിര്‍ദ്ദേശിച്ച് പിന്നീട് പട്ടിക പിന്‍വലിക്കാമെന്നുമുള്ള നിര്‍ദ്ദേശം നല്‍കിയത് ഉമ്മന്‍ ചാണ്ടി ആയിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വയനാട്ടിലും അമേഠിയിലും

വയനാട്ടിലും അമേഠിയിലും

ഇതോടെ അന്തിമ ചര്‍ച്ചയില്‍ രാഹുല്‍ വയനാട്ടില്‍ മത്സരിച്ചേക്കുമെന്നാണ് വിവരം. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ ഇത് സംബന്ധിച്ച് തിരുമാനമായെന്നും പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് വിവരം.വയനാട്ടിലും അമേഠിയിലുമാകും രാഹുല്‍ മത്സരിക്കുക.

വയനാട് നിലനിര്‍ത്തും

വയനാട് നിലനിര്‍ത്തും

രണ്ടിടത്തും ജയിച്ചാല്‍ രാഹുല്‍ വയനാട് നിലനിര്‍ത്തും. പകരം അമേഠിയില്‍ ഉപതിരഞ്ഞെടുപ്പില്‍ എഐസിസി ജനറല്‍ സെക്രട്ടറിയും സഹോദരിയുമായ പ്രിയങ്ക ഗാന്ധി മത്സരിക്കും. പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കണമെന്ന ആവശ്യം യുപിയില്‍ ഇപ്പോള്‍ തന്നെ ശക്തമാണ്.

അമേഠിയില്‍ പ്രിയങ്ക

അമേഠിയില്‍ പ്രിയങ്ക

പ്രിയങ്ക മത്സര രംഗത്ത് ഉണ്ടെങ്കില്‍ അത് യുപിയിലെ പാര്‍ട്ടിയുടെ വിജയത്തെ സ്വാധീനിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തുന്ന വാദം. അതേസമയം ഇത്തവണ മത്സരത്തിനില്ലെന്ന നിലപാടാണ് പ്രിയങ്ക അറിയിച്ചത്. എന്നാല്‍ സമ്മര്‍ദ്ദം ശക്തമാണെങ്കില്‍ പ്രിയങ്കയെ മത്സരിപ്പിക്കുന്ന കാര്യം പുനപരിശോധിക്കുമെന്ന് ദേശീയ നേതൃത്വം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

അങ്കത്തിന് സ്മൃതി ഇറാനിയും

അങ്കത്തിന് സ്മൃതി ഇറാനിയും

ഈ തിരഞ്ഞെടുപ്പില്‍ മത്സരിച്ചില്ലേങ്കിലും അമേഠിയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ പ്രിയങ്കയെ ഇറക്കാനാണ് കോണ്‍ഗ്രസിന്‍റെ ആലോചനയെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തിയാല്‍ അമേഠിയില്‍ രാഹുലിന്‍റെ എതിര്‍ സ്ഥാനാര്‍ത്ഥിയായ സ്മൃതി ഇറാനിയും മത്സരിച്ചേക്കുമെന്നാണ് വിവരം.

മോദിയും ദക്ഷിണേന്ത്യയില്‍

മോദിയും ദക്ഷിണേന്ത്യയില്‍

ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയാണ് വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കണമെന്ന് ബിജെപി ബിഡിജെഎസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. അതിനിടെ രാഹുല്‍ ദക്ഷിണേന്ത്യയില്‍ മത്സരിക്കുകയാണെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദക്ഷിണേന്ത്യയില്‍ മറ്റൊരു മണ്ഡലത്തില്‍ കൂടി മത്സരിച്ചേക്കുമെന്നാണ് വിവരം. നിലവില്‍ വാരണാസിയിലാണ് മോദി മത്സരിക്കുന്നത്.

Recommended Video

cmsvideo
    വയനാട് സീറ്റിനെ കുറിച്ച് മിണ്ടാട്ടമില്ലാതെ രാഹുൽ | Oneindia Malayalam
    പ്രതീക്ഷയോടെ

    പ്രതീക്ഷയോടെ

    ഇതുകൂടാതെ ബെംഗളൂരു സൗത്തിലും നരേന്ദ്ര മോദി മത്സരിച്ചേക്കുമെന്നാണ് വിവരം. ഇതുവരെ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ ബിജെപി പ്രഖ്യാപിച്ചിട്ടില്ല. മോദി വരുമെന്ന പ്രതീക്ഷയിലാണ് കര്‍ണാടകത്തിലെ ബിജെപി പ്രവര്‍ത്തകരും

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+