കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്കയെ ഇറക്കിയത് കോണ്‍ഗ്രസ്സിന് തിരിച്ചടി? ഗുണം മുഴുവന്‍ മോദിക്ക് തന്നെ... ഇതാ കാരണങ്ങള്‍

Google Oneindia Malayalam News

ദില്ലി: പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിലിറങ്ങിയതിനെ കോണ്‍ഗ്രസ് ഏറെ പ്രതീക്ഷയോടെ ആണ് കാണുന്നത്. കിഴക്കന്‍ ഉത്തര്‍ പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായാണ് പ്രിയങ്കയെ നിയോഗിച്ചിരിക്കുന്നത്.

പ്രിയങ്ക ഇറങ്ങുന്നതോടെ കോണ്‍ഗ്രസ്സിന് പുത്തന്‍ ഊര്‍ജ്ജം ഉണ്ടാകും എന്ന് ഉറപ്പാണ്. പക്ഷേ, ഉത്തര്‍ പ്രദേശില്‍ അത് ആര്‍ക്ക് ഗുണം ചെയ്യും എന്നതാണ് പ്രധാനപ്പെട്ട ചോദ്യം.

ഒറ്റയ്ക്ക് യുപി പിടിക്കുക എന്നത് ഇന്നത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസ്സിന് സാധ്യമല്ല. എസ്പിയും ബിഎസ്പിയും ചേര്‍ന്നുണ്ടാക്കിയ സഖ്യത്തിലാണെങ്കില്‍ കോണ്‍ഗ്രസ്സ് ഇല്ലതാനും. അപ്പോള്‍ പ്രിയങ്ക ഇറങ്ങുമ്പോള്‍ ആര്‍ക്കായിരിക്കും ഗുണം?

80 സീറ്റുകള്‍

80 സീറ്റുകള്‍

ഉത്തര്‍ പ്രദേശില്‍ 80 ലോക്‌സഭ സീറ്റുകള്‍ ആണുള്ളത്. അതുകൊണ്ട് തന്നെയാണ് യുപി പിടിച്ചാല്‍ ഇന്ത്യ പിടിച്ചു എന്ന രീതിയിലുള്ള നിരീക്ഷണങ്ങളും വരുന്നത്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി പരീക്ഷിച്ച് വിജയിച്ചത് ഇതേ തന്ത്രം ആയിരുന്നു.

പ്രിയങ്ക വന്നാല്‍

പ്രിയങ്ക വന്നാല്‍

പ്രിയങ്ക ഗാന്ധിയ്ക്ക് ഉത്തര്‍ പ്രദേശില്‍ വലിയ ജനപിന്തുണയുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. സാധാരണക്കാര്‍ക്കിടയിലും ദളിതര്‍ക്കിടയിലും മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കിടയിലും ഇതുവഴി കോണ്‍ഗ്രസ്സിന് വലിയ സ്വാധീനം ഉണ്ടാക്കാന്‍ സാധിക്കും. പക്ഷേ, അതിന്റെ ഗുണം ആര്‍ക്ക്.

വോട്ടുകള്‍ വിഭജിക്കും

വോട്ടുകള്‍ വിഭജിക്കും

ഒരു വശത്ത് ബിജെപി ഒറ്റയ്ക്കും എതിര്‍ വശത്ത് ഒരുപാട് പാര്‍ട്ടികളും. ഇതാണ് യുപിയിലെ അവസ്ഥ. പ്രിയങ്ക വരുന്നതോടെ താഴേ തട്ടിലുള്ള ദളിത്, പിന്നാക്ക വോട്ടുകള്‍ കൂടുതല്‍ വിഭജിക്കും. ഒരു വിഭാഗം വോട്ടുകള്‍ എസ്പി-ബിസ്പി സഖ്യവും കൊണ്ടുപോകും. അങ്ങനെ വന്നാല്‍ അത് ഗുണം ചെയ്യുക ബിജെപിയ്ക്കായിരിക്കും.

സവര്‍ണ്ണ സംവരണം

സവര്‍ണ്ണ സംവരണം

ഇതോടൊപ്പം 10 ശതമാനം സവര്‍ണ സംവരണം ഏര്‍പ്പെടുത്തിയ കേന്ദ്ര നീക്കവും ശ്രദ്ധിക്കണം. മുന്നാക്ക വോട്ടുകള്‍ കേന്ദ്രീകരിക്കാന്‍ ഇതുവഴി ബിജെപിയ്ക്ക് സാധിക്കും. ദളിത്, പിന്നാക്ക വോട്ടുകളുടെ വിഭജനവും സവര്‍ണ്ണ വോട്ടുകളുടെ കേന്ദ്രീകരണവും ഗുണം ചെയ്യുക ബിജെപിയ്ക്ക് തന്നെ ആയിരിക്കും.

സഖ്യമായിരുന്നെങ്കിലോ

സഖ്യമായിരുന്നെങ്കിലോ

എസ്പി-ബിഎസ്പി സഖ്യത്തില്‍ കോണ്‍ഗ്രസ്സും കൂടി ഉണ്ടായിരുന്നെങ്കില്‍ സ്ഥിതി മാറി മറിഞ്ഞേനെ. അങ്ങനെ ഒരു സാഹചര്യത്തില്‍ പ്രിയങ്കയെ കൂടി രംഗത്തിറക്കിയാല്‍ ബിജെപി യുപിയില്‍ വലിയ തിരിച്ചടി തന്നെ നേരിടുമായിരുന്നു. പക്ഷേ, ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രിയങ്കയുടെ രംഗപ്രവേശനം ആത്യന്തികമായി ഗുണം ചെയ്യുക ബിജെപിയ്ക്കായിരിക്കും.

English summary
Rahul may eases Modi's return in 2019 by appointment of Priyanka in UP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X