കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന്‍റെ വരവ് ഉറപ്പിച്ചു, പൈലറ്റിനും സുപ്രധാന പദവി? ; കോണ്‍ഗ്രസ് ഒരുങ്ങുന്നത് വന്‍ മാറ്റത്തിന്

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് പ്രതിസന്ധിക്കിടെ നടത്തിയ ഇടപെടലുകള്‍ ദേശീയ രാഷ്ട്രീയത്തിലേക്കുള്ള രാഹുല്‍ ഗാന്ധിയുടെ അതിശക്തമായ തിരിച്ചു വരവായിട്ടാണ് പലരു വിലയിരുത്തുന്നത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടായിരുന്നു രാഹുല്‍ നേരത്തെ പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞത്.

Recommended Video

cmsvideo
Rahul may return to congress president post | Oneindia Malayalam

പിന്നീട് ഉന്നത നേതാക്കളില്‍ പലരും നിര്‍ബന്ധിച്ചെങ്കിലും പദവിയില്‍ തിരിച്ചെത്താന്‍ അദ്ദേഹം തയ്യാറായില്ല. തുടര്‍ന്നാണ് സോണിയ ഗാന്ധി അധ്യക്ഷ പദവി താല്‍ക്കാലികമായി ഏറ്റെടുക്കുന്നത്. എന്നാല്‍ ഉടന്‍ തന്നെ രാഹുല്‍ തന്നെ വീണ്ടും പാര്‍ട്ടിയുടെ അധ്യക്ഷ പദവിയില്‍ തിരിച്ചെത്തിയേക്കുമെന്നുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വരുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ...

നേതൃമാറ്റത്തിന്‍റെ സൂചന

നേതൃമാറ്റത്തിന്‍റെ സൂചന

രാജ്യം കൊറോണ വൈറസ് പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയിലെ നേതൃസ്ഥാനത്തെ ചൊല്ലിയുള്ള ഔദ്യോഗിക ചര്‍ച്ചകളെല്ലാം കോണ്‍ഗ്രസ് നിലവില്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നാല്‍ കോണ്‍ഗ്രസ് തലപ്പത്ത് നടന്നുകൊണ്ടിരിക്കുന്ന ചില നീക്കങ്ങള്‍ സമീപ ഭാവിയില്‍ നടക്കാവുന്ന നേതൃമാറ്റത്തിന്‍റെ സൂചനകളായിട്ടാണ് വിലയിരുത്തുന്നത്.

സമ്മതം മൂളി

സമ്മതം മൂളി

രാഹുല്‍ ഗാന്ധി പ്രസിഡന്‍റായി മടങ്ങി വരുന്നുവെന്നത് തന്നെയാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ അര്‍ത്ഥമാക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അധ്യക്ഷ പദവി ഏറ്റെടുക്കാന്‍ രാഹുല്‍ ഗാന്ധി സമ്മതം മൂളി എന്നതാണ് ഇതില്‍ ഏറ്റവും നിര്‍ണ്ണായകമായ വിവരം. രാജ്യം കൊറോണ​ പ്രതിസന്ധിയില്‍ നിന്ന് കരകയറിയാല്‍ ഉടന്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാവും.

പത്രസമ്മേളനം

പത്രസമ്മേളനം

കഴിഞ്ഞയാഴ്ച കോണ്‍ഗ്രസ് ആസ്ഥാനത്തായിരുന്നു രാഹുല്‍ ഗാന്ധി കൊറോ​ണ വിഷയത്തില്‍ പത്രസമ്മേളനം നടത്തിയത്.
പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജിവെച്ചതിന് ശേഷം ആദ്യമായിട്ടാണ് അദ്ദേഹം എഐസിസി ആസ്ഥാനത്ത് പത്രസമ്മേളനം നടത്തുന്നത്. തുടര്‍ന്നും പത്രസമ്മേളനങ്ങളും മറ്റ് ഇടപെടലുകളുമായി പാര്‍ട്ടി ആസ്ഥാനത്ത് സജീവമാവുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

സ്വാഗതം ചെയ്യുന്നു

സ്വാഗതം ചെയ്യുന്നു

രാഹുല്‍ ഗാന്ധിയുടെ തിരിച്ചുവരവിനെ പാര്‍ട്ടിയിലെ എല്ലാ വിഭാഗവും വലിയ തോതില്‍ സ്വാഗതം ചെയ്യുന്നുണ്ട്. എന്നാല്‍ അത് ഏത് മാര്‍ഗ്ഗത്തിലൂടെ വേണമെന്ന കാര്യത്തില്‍ രണ്ടഭിപ്രായം നേതാക്കള്‍ക്കിടയിലുണ്ട്. ഏകപക്ഷീയമായി തന്നെ രാഹുലിനെ അധ്യക്ഷ ചുമതല ഏല്‍പ്പിക്കുക എന്നതാണ് ഒരു അഭിപ്രായം.

തെരഞ്ഞെടുപ്പ് വേണം

തെരഞ്ഞെടുപ്പ് വേണം

എന്നാല്‍ ഒരു തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ വേണം രാഹുല്‍ വീണ്ടും അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്താന്‍ എന്ന അഭിപ്രായം ഉള്ളവരും പാര്‍ട്ടിയിലുണ്ട്. പാര്‍ട്ടിയുടെ വര്‍ക്കിങ് കമ്മിറ്റി അംഗത്വത്തിനും പ്രസിഡന്‍റ് പദവിക്കും ചട്ടങ്ങള്‍ പ്രകാരമുള്ള തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഇവരുടെ ആവശ്യം. യുവനേതാക്കളാണ് ഇത്തരമൊരു ആവശ്യം മുന്നോട്ട് വെച്ചത്.

വലിയ ചര്‍ച്ചക

വലിയ ചര്‍ച്ചക

ഈ വിഷയം കോണ്‍ഗ്രസില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുമെങ്കിലും തിരഞ്ഞെടുപ്പ് നടക്കട്ടേയെന്ന നിലപാടാണ് രാഹുലിനും സോണിയ ഗാന്ധിക്കും ഉള്ളതെന്നത് അനുകൂല ഘടകമാണ്. തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായി ആരും പത്രിക സമര്‍പ്പിക്കാനുള്ള സാധ്യത പാര്‍ട്ടി നേതൃത്വം മുന്നില്‍ കാണുന്നില്ല.

സോണിയ

സോണിയ

എന്ത് തന്നെ ആയാലും രാഹുല്‍ അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തണം എന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ കാര്യമായ അഭിപ്രായ വ്യത്യാസമില്ല എന്നതാണ് സൂചന. സോണിയ അധ്യക്ഷ പദവി ഏറ്റെടുത്തത് താല്‍ക്കാലികമായാണ്. അവര്‍ പദവി ഒഴിയുമ്പോള്‍ രാഹുലിന് പകരം മറ്റൊരാളെ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിക്കുന്നത് ഗുണകരമാവില്ല എന്നതാണ് പൊതുവേയുള്ള വിലയിരുത്തല്‍.

എത്രയും പെട്ടെന്ന്

എത്രയും പെട്ടെന്ന്

ബിഹാര്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ നേതൃസ്ഥാനത്തെ പ്രതിസന്ധി കോണ്‍ഗ്രസിന് എത്രയും പെട്ടെന്ന് പരിഹരിക്കേണ്ടതുണ്ട്. രാഹുലിന് കീഴിയില്‍ പുതിയൊരു ടീം തന്നെ സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ് പദ്ധതി. സീനിയര്‍-ജൂനിയര്‍ നേതാക്കള്‍ക്ക് ഇതില്‍ ഒരു പോലെ പ്രാതിനിധ്യമുണ്ടാവും.

സച്ചിന്‍ പൈലറ്റിനെ

സച്ചിന്‍ പൈലറ്റിനെ

നിലവില്‍ വര്‍ക്കിങ് കമ്മറ്റിയിലെ ക്ഷണിതാവായ സച്ചിന്‍ പൈലറ്റിനെ സ്ഥിരം അംഗമാക്കിയേക്കും. കൂടാതെ നിലവില്‍ കെസി വേണുഗോപാല്‍ വഹിക്കുന്ന സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി പദവിയേലേക്കും അദ്ദേഹത്തെ നിയമിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.

കെസി വേണുഗോപാല്‍

കെസി വേണുഗോപാല്‍

കെസി വേണുഗോപാലിനെ രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാംഗമാക്കാന്‍ നേരത്തെ പാര്‍ട്ടി തീരുമാനിച്ചിരുന്നു. ജനറല്‍ സെക്രട്ടറിയായി തന്നെ അദ്ദേഹത്തെ നിലനിര്‍ത്തി സംഘടനാ ചുമതല സച്ചിന്‍ പൈലറ്റിന് നല്‍കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. പൈലറ്റിനെ പോലുള്ള യുവനേതാക്കാള്‍ ചുമതലകളിലേക്ക് വരുന്നത് കൂടുതല്‍ ഗുണകരമാവുമെന്ന് പ്രതീക്ഷിക്കുന്നു.

ഒറ്റക്കെട്ടായി

ഒറ്റക്കെട്ടായി

അതേസമയം, മുതിര്‍ന്ന നേതാക്കള്‍ക്കും നിര്‍ണ്ണായക ചുമതല നല്‍കും. രാഹുല്‍ ഗാന്ധി വീണ്ടും അധ്യക്ഷ സ്ഥാനത്തേക്ക് എത്തുമ്പോള്‍ നേതാക്കള്‍ തമ്മിലുള്ള ചരടുവലികള്‍ പരമാവധി ഒഴിവാക്കാനാണ് സോണിയ ഗാന്ധി ആഗ്രഹിക്കുന്നത്. പദവി ഏറ്റെടുത്താല്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച് പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്നതായിരിക്കും രാഹുലിന് മുന്നിലുള്ള പ്രധാന വെല്ലുവിളി.

 സത്യം അറിഞ്ഞേ മതിയാവുമെന്ന് അമേരിക്ക: ഇങ്ങോട്ട് കയറ്റില്ലെന്ന് ചൈന, പുതിയ പോരിന് തുടക്കം സത്യം അറിഞ്ഞേ മതിയാവുമെന്ന് അമേരിക്ക: ഇങ്ങോട്ട് കയറ്റില്ലെന്ന് ചൈന, പുതിയ പോരിന് തുടക്കം

 സ്പ്രിംക്ലര്‍ കരാറില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി; വിവരം ചോരില്ലെന്ന് ഉറപ്പുണ്ടോ, മറുപടി പറയണം സ്പ്രിംക്ലര്‍ കരാറില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി; വിവരം ചോരില്ലെന്ന് ഉറപ്പുണ്ടോ, മറുപടി പറയണം

English summary
Rahul may return to Congress president post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X