കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുമാരസ്വാമി ദില്ലിയിലേക്ക്; മോദിയുമായി ചര്‍ച്ച!! നടപടികള്‍ക്ക് വേഗത കൂട്ടി കോണ്‍ഗ്രസ് നേതാക്കള്‍

Google Oneindia Malayalam News

ബെംഗളൂരു/ദില്ലി: കര്‍ണാടകത്തില്‍ മന്ത്രിസഭാ രൂപീകരണം അനിശ്ചിതത്വത്തിലായിരിക്കെ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ കുമാരസ്വാമി ദില്ലിയിലേക്ക് പുറപ്പെടുന്നു. തിങ്കളാഴ്ച ദില്ലിയിലെത്തുന്ന കുമാരസ്വാമി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും. കര്‍ണാടകത്തിലെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായേക്കും. അതേസമയം കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ചകള്‍ക്ക് വേഗത കൂട്ടിയിരിക്കുകയാണ്. മന്ത്രിസഭാ രൂപീകരണം വൈകുന്നത് ഗുണം ചെയ്യില്ലെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ശനിയാഴ്ച രാത്രി നേതാക്കള്‍ ഒരുമിച്ചിരുന്നിരുന്നെങ്കിലും അന്തിമ തീരുമാനമായില്ല. ഞായറാഴ്ച നിര്‍ണായക ചര്‍ച്ചകള്‍ നടക്കുമെന്ന് കര്‍ണാടകത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ അറിയിച്ചു. കര്‍ണാടകത്തില്‍ ഇനി കളികള്‍ മാറുമോ എന്ന ആശങ്ക എല്ലാ നേതാക്കള്‍ക്കുമുണ്ട്. അതിനിടെയാണ് കുമാരസ്വാമി മോദിയെ കാണാന്‍ പുറപ്പെടുന്നത്....

ആദ്യം വകുപ്പുകള്‍ അറിയണം

ആദ്യം വകുപ്പുകള്‍ അറിയണം

കര്‍ണാടകയിലെ നേതാക്കളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ശനിയാഴ്ച വിശദമായ ചര്‍ച്ച നടത്തിയിരുന്നു. കോണ്‍ഗ്രസിന് കിട്ടേണ്ട മന്ത്രിപദവികള്‍ ഏതൊക്കെ, ജെഡിഎസിന് വിട്ടുകൊടുക്കേണ്ടത്... തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. ഇക്കാര്യത്തില്‍ തീരുമാനമായ ശേഷം മതി ആരെ മന്ത്രിയാക്കുമെന്ന ചര്‍ച്ച എന്നാണ് നേതാക്കളുടെ നിലപാട്.

വേണുഗോപാല്‍ പറയുന്നത്

വേണുഗോപാല്‍ പറയുന്നത്

എന്നാല്‍ ശനിയാഴ്ച നടത്തിയ ചര്‍ച്ചയില്‍ അന്തിമ തീരുമാനമായില്ല. ഈ സാഹചര്യത്തില്‍ ഞായറാഴ്ചയും ചര്‍ച്ച തുടരും. അധികം വൈകാതെ അന്തിമ തീരുമാനമെടുക്കുമെന്നാണ് കെസി വേണുഗോപാല്‍ പറയുന്നത്. ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കകം അന്തിമ തീരുമാനമാകുമെന്നും വേണുഗോപാല്‍ പറയുന്നു.

പ്രധാന നേതാക്കള്‍ ദില്ലിയില്‍

പ്രധാന നേതാക്കള്‍ ദില്ലിയില്‍

കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ജി പരമേശ്വര, കെസി വേണുഗോപാല്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ഡികെ ശിവകുമാര്‍ എന്നിവരുമായിട്ടാണ് രാഹുല്‍ ഗാന്ധി ദില്ലിയില്‍ ചര്‍ച്ച നടത്തുന്നത്. രണ്ടു പാര്‍ട്ടികള്‍ക്കും ഏതൊക്കെ വകുപ്പുകള്‍ നല്‍കാമെന്നതാണ് കോണ്‍ഗ്രസും ജെഡിഎസും ചര്‍ച്ച ചെയ്യുന്നതെന്നു യോഗ ശേഷം നേതാക്കള്‍ പ്രതികിരിച്ചു.

ധനകാര്യം, ആഭ്യന്തരം ആര്‍ക്ക്

ധനകാര്യം, ആഭ്യന്തരം ആര്‍ക്ക്

ധനകാര്യം, ആഭ്യന്തരം എന്നീ വകുപ്പുകളുടെ കാര്യത്തിലാണ് പ്രധാന ചര്‍ച്ച. മുഖ്യമന്ത്രി പദം ജെഡിഎസിന് വിട്ടുകൊടുത്ത പശ്ചാത്തലത്തില്‍ പ്രധാന വകുപ്പുകള്‍ തങ്ങള്‍ക്ക് നല്‍കണമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്. രാഹുല്‍ ഗാന്ധിയുമായുള്ള ചര്‍ച്ചയില്‍ ഇന്ന് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. തിങ്കളാഴ്ച കുമാരസ്വാമി ദില്ലിയിലെത്തും.

മോദി-കുമാരസ്വാമി ചര്‍ച്ച

മോദി-കുമാരസ്വാമി ചര്‍ച്ച

കുമാരസ്വാമി ദില്ലിയില്‍ വരുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാനാണ്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അദ്ദേഹം സമയം ചോദിച്ചിട്ടുണ്ട്. മോദിയുമായുള്ള ചര്‍ച്ചയില്‍ കര്‍ണാടകത്തിലെ വിഷയങ്ങളും സ്ഥാനം പിടിക്കും. ഇതില്‍ കോണ്‍ഗ്രസിന് ആശങ്കയുണ്ട്.

സമുദായ നേതാക്കള്‍ എന്ന പൊല്ലാപ്പ്

സമുദായ നേതാക്കള്‍ എന്ന പൊല്ലാപ്പ്

കര്‍ണാടകത്തിലെ സമുദായ നേതാക്കള്‍ക്ക് മന്ത്രിസഭയില്‍ എങ്ങനെ പരിഗണന നല്‍കാം എന്നതാണ് നേതാക്കള്‍ക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. ലിംഗായത്ത്, വൊക്കലിഗ സമുദായങ്ങള്‍ക്കിടയില്‍ എങ്ങനെ വീതംവയ്ക്കും. അതിന് പുറമെ പാര്‍ട്ടി എന്ന നിലയില്‍ ഇരുപാര്‍ട്ടികളും എങ്ങനെ വകുപ്പുകള്‍ പങ്കിട്ടെടുക്കും. വളരെ സങ്കീര്‍ണമായ കാര്യങ്ങളാണ് ഇത് രണ്ടും.

തിങ്കളാഴ്ച അന്തിമ തീരുമാനമായേക്കും

തിങ്കളാഴ്ച അന്തിമ തീരുമാനമായേക്കും

മന്ത്രിമാരുടെ വകുപ്പുകളുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ അന്തിമ ധാരണ ആയിട്ടില്ലെന്ന് കുമാരസ്വാമി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ ആശയവിനിമയം നടക്കുകയാണെന്നും പ്രതിസന്ധി നേരിടുന്നുണ്ടെന്നും കുമാരസ്വാമി വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തിന്റെ ദില്ലി യാത്ര. ദില്ലിയില്‍ വച്ച് അന്തിമ തീരുമാനമാകുമെന്ന് കരുതുന്നു.

ഭിന്നത മുതലെടുക്കുമോ

ഭിന്നത മുതലെടുക്കുമോ

കോണ്‍ഗ്രസ്-ജെഡിഎസ് അഭിപ്രായ ഭിന്നത ബിജെപി മുതലെടുക്കുമോ എന്നതാണ് കോണ്‍ഗ്രസിനുള്ള ആശങ്ക. എന്നാല്‍ ഇപ്പോള്‍ ബിജെപിയുടെ ഇടപെടലിന് സാധ്യതയില്ലെന്നു ബിജെപി നേതാക്കളുടെ പ്രസ്താവനയില്‍ നിന്ന് വായിച്ചെടുക്കാം. തങ്ങള്‍ അവരുടെ വിഷയത്തില്‍ ഇടപെടില്ലെന്നും അവര്‍ സ്വയം തകരുമെന്നുമാണ് ബിജെപിയുടെ പ്രതികരണം.

തങ്ങളില്ലേ എന്ന് ബിജെപി

തങ്ങളില്ലേ എന്ന് ബിജെപി

പുതിയ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ തങ്ങള്‍ നോക്കില്ല. ഈ സര്‍ക്കാരില്‍ പ്രശ്‌നങ്ങള്‍ ഉറപ്പാണ്. കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ അധിക കാലം മുന്നോട്ട് പോകില്ല... ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായ സദാനന്ദ ഗൗഡയും പറയുന്നത് ഇങ്ങനെയാണ്.

മൂന്ന് മാസം, അതിനകം വീഴും

മൂന്ന് മാസം, അതിനകം വീഴും

കുമാരസ്വാമി സര്‍ക്കാര്‍ മൂന്ന് മാസത്തിനകം വീഴുമെന്നാണ് സദാനന്ദ ഗൗഡ പറയുന്നത്. അവര്‍ക്കിടയില്‍ ഇപ്പോള്‍ തന്നെ പ്രശ്‌നങ്ങള്‍ തുടങ്ങിയിട്ടുണ്ട്. പരസ്പരം പോരടിക്കുകയാണ്. മൂന്ന് മാസത്തിനകം സര്‍ക്കാര്‍ വീഴും. അതിന് ശേഷം ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കും. ഇപ്പോള്‍ പാര്‍ട്ടിയുടെ ശ്രദ്ധ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലാണെന്നും ഗൗഡ പറയുന്നു.

ബിജെപിയുടെ ലക്ഷ്യം

ബിജെപിയുടെ ലക്ഷ്യം

ജയനഗര്‍, ആര്‍ആര്‍ നഗര്‍ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ് ബിജെപി. അനന്ത് കുമാറിനും സദാനന്ദ ഗൗഡയ്ക്കും പാര്‍ട്ടി മണ്ഡലങ്ങളുടെ ചുമതല നല്‍കിക്കഴിഞ്ഞു. സഭയില്‍ അംഗസംഖ്യ കൂട്ടുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് സഭയിലെ ശക്തി കൂട്ടാനാണ് ഇപ്പോഴത്തെ തീരുമാം. 104 അംഗങ്ങളാണ് സഭയില്‍ ബിജെപിക്കുള്ളത്. ഇനി നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പുകളില്‍ വിജയം നേടിയാല്‍ കാര്യങ്ങള്‍ കൈപ്പിടിയിലൊതുക്കാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.

ത്തര്‍ തിരിച്ചടിക്കുന്നു; അമ്പരന്ന് സൗദിയും യുഎഇയും!! നിരോധനം പ്രഖ്യാപിച്ചു, ഒന്നാം വാര്‍ഷികത്തില്‍ത്തര്‍ തിരിച്ചടിക്കുന്നു; അമ്പരന്ന് സൗദിയും യുഎഇയും!! നിരോധനം പ്രഖ്യാപിച്ചു, ഒന്നാം വാര്‍ഷികത്തില്‍

English summary
Rahul Meets Karnataka Leaders on Allocation of Ministerial Berths, Talks Inconclusive; Kumaraswami will meet Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X