കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ പാലും, രാഹുല്‍ ചായയും; കോണ്‍ഗ്രസുകാരും തള്ളല്‍ തുടങ്ങി

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: രാഷ്ട്രീയ നേതാക്കളോട് ആരാധന മൂത്ത് അണികള്‍ പലതും ചെയ്യുന്ന കാലമാണ്. കേന്ദ്രത്തില്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായശേഷം സംഘപരിവാര്‍ സംഘടനകളിലെ അംഗങ്ങള്‍ പലരും സോഷ്യല്‍ മീഡിയകളും മറ്റും തള്ളലുകള്‍ നടത്തുന്നത് പതിവാണ്. ഇത്തരം പാടിപ്പുകഴ്ത്തലുകളില്‍ മാത്രമായി മോദി ഒതുങ്ങുകയാണെന്ന വിമര്‍ശനത്തോടെയാണ് കഴിഞ്ഞദിവസം രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തെത്തുന്നത്.

സ്മിത്തിന് തുല്യം കോലി മാത്രം; മറ്റാരുമില്ലെന്ന് റിക്കി പോണ്ടിങ്
എന്നാല്‍, ഇതോടെ രാഹുലിനും ആരാധകക്കൂട്ടം വര്‍ദ്ധിക്കുകയാണ്. ബിജെപിയെയും ആര്‍എസ്എസ്സിനെയും കടത്തിവെട്ടുന്ന രീതിയിലാണ് ഇപ്പോള്‍ കോണ്‍ഗ്രസുകാരുടെ തള്ളല്‍. രാഹുലിനെയും സോണിയെയും പുകഴത്തി അനേകം പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അല്‍പം വ്യത്യസ്തനാവുകയാണ് ഗൊരഖ്പൂരിലെ കോണ്‍ഗ്രസ് നേതാവ് അന്‍വര്‍ ഹുസൈന്‍.

congress

പ്രധാനമന്ത്രി നരേന്ദ്ര മോദി ചായ് പീ ചര്‍ച്ച എന്ന കാമ്പയിനിലൂടെ ശ്രദ്ധ നേടിയിരുന്നു. ഈ രീതിയില്‍ രാഹുല്‍ മില്‍ക്കുമായാണ് അന്‍വറിന്റെ വരവ്. രാഹുലിനെ പുതിയ ബ്രാന്‍ഡ് ആയി ഉയര്‍ത്താനാണ് തങ്ങള്‍ വര്‍ഷങ്ങളായി യത്‌നിച്ചതെന്നും അത് യാഥാര്‍ഥ്യമാവുകയാണെന്നും അന്‍വര്‍ വ്യക്തമാക്കി.

രാഹുല്‍ അധ്യക്ഷനായതോടെ കോണ്‍ഗ്രസ് കൂടുതല്‍ ശക്തമാകും. പാര്‍ട്ടിയിലേക്ക് യുവാക്കാള്‍ ആകര്‍ഷിക്കപ്പെടുകയാണ്. തന്റെ രാഹുല്‍ മില്‍ക്കും, രാഹുല്‍ ചായയും അതിനായുള്ള പ്രചരണമാണെന്നും നേതാവ് പറഞ്ഞു. അന്‍വറിന് പിന്തുണയുമായി പ്രദേശത്തെ കോണ്‍ഗ്രസ് അണികളും നേതാക്കളും എത്തിയതോടെ ആദ്യ ദിവസം തന്നെ രാഹുല്‍ പാല്‍ സൂപ്പര്‍ ഹിറ്റാവുകയും ചെയ്തു.

English summary
‘Rahul Milk’, ‘Rahul herbal tea’: A fan of Congress prez goes the extra mile
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X