കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന് ഭരിക്കാന്‍ കഴിവില്ല: ദിഗ് വിജയ് സിംഗ്

  • By Aswathi
Google Oneindia Malayalam News

പനാജി: ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് പാര്‍ട്ടിയില്‍ നിന്ന് എന്നും വിമര്‍ശനങ്ങളാണ്. രാഹുലിനെ ജോക്കറെന്നും രാഹുലിന്റെ പരിഷ്‌കരണങ്ങള്‍ തുഗ്ലക്ക് പരിഷ്‌കരണങ്ങളെന്നും പറഞ്ഞവരുണ്ട്. ഇപ്പോഴിതാ കോണ്‍ഗ്രസ് തീപ്പൊരി നേതാവും രാഹുലിനെതിരെ. രാഹുല്‍ ഗാന്ധിയ്ക്ക് ഭരിക്കാനുള്ള സ്വാഭാവിക ഗുണവിശേഷങ്ങളില്ലെന്ന് ദിഗ് വിജയസിംഗും.

അനീതിക്കെതിരെ പോരാടാനുള്ള ശേഷിമാത്രമാണ് രാഹുല്‍ ഗാന്ധിക്കുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഒരു പ്രാദേശിക ചാനലിന നല്‍കിയ അഭിമുഖത്തിലാണ് ദിഗ് വിജയ് സിംഗിന്റെ വിവാദ പരമാര്‍ശം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കുന്നതിനുള്ള ചുമത രാഹുലിന് ഏറ്റെടുക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

digvijay-singh

രാഹുല്‍ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാതിരുന്നതിനെയും സിംഗ് വിമര്‍ശിച്ചു. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന് രാഹുലിനോട് നിര്‍ദ്ദേശിക്കുകയുണ്ടായി. കോണ്‍ഗ്രസ് ഏറ്റവും വലിയ പ്രതിപക്ഷ ഗ്രൂപ്പായിരിക്കെ രാഹുലിന് പ്രതിപക്ഷ നേതാവിന്റെ ചുമതല ഏറ്റെടുക്കാമായിരുന്നെന്ന് സിംഗ് സൂചിപ്പിച്ചു. രാഹുലിന്റെയും സോണിയാ ഗാന്ധിയുടെയും നേതൃത്വമില്ലായ്മയെ കുറിച്ച് പാര്‍ട്ടിക്കകത്തും പുറത്തും വിമര്‍ശനങ്ങളുയരുമ്പോഴാണ് ദിഗ് വിജയ് സിംഗിന്റെ പരമാര്‍ശം

ആശയ വിനിമയത്തിലുണ്ടായ അപാകതയാണ് കോണ്‍ഗ്രസിന് തിരിച്ചടിയായത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ നിശബ്ദതയ്ക്ക് തിരഞ്ഞടെുപ്പിന് കോണ്‍ഗ്രസിന് വലിയ വില നല്‍കേണ്ടി വന്നെന്നും ദിഗ് വിജയ് സിംഗ് സമ്മതിച്ചു. രാഹുല്‍ അധികാരത്തിന് വേണ്ടിയല്ല നീതിക്ക് വേണ്ടിയാണ് പോരാടുന്നതെന്നും ഒടുവില്‍ അദ്ദേഹം വിശദീകരിച്ചു. രാഹുലും സോണിയയും അധികാര മോഹികളല്ലെന്നും സിംഗ് പറഞ്ഞു.

English summary
A controversy erupted today as Congress general secretary Digvijay Singh said Rahul Gandhi does not have the temperament of a ruler and felt that he should have taken up the responsibility of Leader of the Party in Lok Sabha.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X