കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ ഭരണത്തെ ജനങ്ങള്‍ കൈയ്യൊഴിഞ്ഞു.....ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി!!

Google Oneindia Malayalam News

Recommended Video

cmsvideo
മോദിയുടെ ഭരണത്തെ ജനങ്ങള്‍ കൈയ്യൊഴിഞ്ഞു | Oneindia Malayalam

ദില്ലി: മൂന്ന് സംസ്ഥാനങ്ങളിലെ തകര്‍പ്പന്‍ വിജയങ്ങളില്‍ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നേരത്തെ ഫലങ്ങള്‍ വന്ന് മിനുട്ടുകള്‍ക്കുള്ളില്‍ വിജയത്തെ കുറിച്ച് പ്രതികരിക്കാനില്ലെന്നായിരുന്നു രാഹുല്‍ പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ ആദ്യമായി അദ്ദേഹം മനസ്സ് തുറന്നിരിക്കുകയാണ്. രാജ്യത്തിന്റെ സ്പന്ദനമാണ് തിരഞ്ഞെടുപ്പ് ഫലത്തിലൂടെ പ്രതിഫലിച്ചതെന്ന് രാഹുല്‍ പറഞ്ഞു.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും രൂക്ഷമായ വിമര്‍ശനം അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്. 2019ലും കോണ്‍ഗ്രസ് വിജയിക്കുമെന്നും ഇത് തന്നെ ആവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളെ അറിഞ്ഞില്ല

ജനങ്ങളെ അറിഞ്ഞില്ല

മോദി ജനങ്ങളുടെ ഹൃദയ സ്പന്ദനം അറിയുന്നതില്‍ പരാജയപ്പെട്ടു. അതറിയാനും അദ്ദേഹം ശ്രമിച്ചില്ല. ഞാന്‍ എന്റെ അമ്മയുമായി കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. അവര്‍ എന്നോട് പറഞ്ഞത് 2014ലെ തിരഞ്ഞെടുപ്പാണ് നിന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും വലിയ കാര്യമെന്ന് പറഞ്ഞിരുന്നു. അതില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ ഞാന്‍ പഠിച്ചിരുന്നു. അതാണ് ഇന്നത്തെ വിജയത്തിലേക്ക് നയിച്ചത്.

2019ലും ആവര്‍ത്തിക്കും

2019ലും ആവര്‍ത്തിക്കും

2019ലും കോണ്‍ഗ്രസ് ഈ തരംഗം ആവര്‍ത്തിക്കുമെന്ന് രാഹുല്‍ പറഞ്ഞു. എന്നാല്‍ ഈ രാജ്യത്ത് നിന്ന് ആരെയും പുറത്താക്കാനോ ഇല്ലാതാക്കാനോ കോണ്‍ഗ്രസിന് ആഗ്രഹമില്ല. ബിജെപിയുടെ കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യത്തിനെതിരെയായിരുന്നു രാഹുലിന്റെ പരാമര്‍ശം. ഈ ജയത്തില്‍ ഞാന്‍ രാജ്യത്തുള്ള എല്ലാവരോടും നന്ദി പറയുന്നു. കോണ്‍ഗ്രസിന്റെ പിന്തുണ എല്ലാവരും ഞങ്ങളുടെ പ്രവര്‍ത്തകരുടെയും വിജയമാണിത്.

മൂന്ന് സംസ്ഥാനങ്ങളിലും വികസനം

മൂന്ന് സംസ്ഥാനങ്ങളിലും വികസനം

മികച്ച ഭരണം മൂന്ന് സംസ്ഥാനങ്ങളിലും കാഴ്ച്ച വെക്കും. പുതിയൊരു വിഷനാണ് ഇവിടെ തയ്യാറാക്കുന്നത്. മൂന്ന് സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കും അഭിമാനിക്കാവുന്ന ഭരണമായിരിക്കും ഇത്. ചെറുകിട വ്യാപാരികള്‍, കര്‍ഷകര്‍ എന്നിവരുടെ വിജയമാണിത്. അവര്‍ക്ക് വേണ്ടിയായിരിക്കും കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം. ഈ വലിയ ഉത്തരവാദിത്തം കോണ്‍ഗ്രസ് ഏറ്റെടുക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു.

ഒരേ ആശയം

ഒരേ ആശയം

ബിഎസ്പിയുമായി തിരഞ്ഞെടുപ്പിന് മുമ്പ് ഒരു സഖ്യം സാധ്യമായിരുന്നില്ല. എന്നാല്‍ ഞങ്ങള്‍ രണ്ടുപേരും ഒരേ ആശയം വെച്ച് പുലര്‍ത്തുന്നവരാണ്. എസ്പിയുടെ പിന്തുണയും കോണ്‍ഗ്രസിന് ലഭിക്കും. യുവാക്കള്‍ വലിയ രീതിയിലാണ് കോണ്‍ഗ്രസിനെ പിന്തുണച്ചത്. അതേസമയം ഇവിഎമ്മിലെ കൃത്രിമത്തില്‍ ഞങ്ങള്‍ ഉന്നയിച്ച വിഷയം ഇപ്പോഴും പ്രസക്തമാണ്. അത് ഇനിയും ചര്‍ച്ച ചെയ്യണണെന്നും അദ്ദേഹം വ്യക്തമാക്കി.

മോദിക്കെതിരെ അതൃപ്തി

മോദിക്കെതിരെ അതൃപ്തി

നോട്ടുനിരോധനത്തിലും തൊഴിലില്ലായ്മയിലും രാജ്യത്തെ ജനങ്ങള്‍ അതൃപ്തിയിലാണ്. അതേസമയം സര്‍ക്കാര്‍ രൂപീകരിച്ചാരല്‍ ഉടന്‍ കര്‍ഷകരുടെ വായ്പ എഴുതി തള്ളുന്ന കാര്യം നടപ്പിലാക്കും. ഞങ്ങള്‍ പറഞ്ഞ കാര്യങ്ങളാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. മോദി അഴിമതിക്കാരനാണെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നുണ്ട്. തൊഴില്‍, അഴിമതി, കര്‍ഷകര്‍ എന്നീ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് മോദി വിജയിച്ചത്. എന്നാല്‍ മോദി തന്നെ അഴിമതിക്കാരനാണെന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

മോദി ഫാക്ടര്‍ മങ്ങുന്നു... സംസ്ഥാന തിരഞ്ഞെടുപ്പുകളിലെ സൂചന ഇങ്ങനെ.... ബിജെപിക്ക് ആശങ്കമോദി ഫാക്ടര്‍ മങ്ങുന്നു... സംസ്ഥാന തിരഞ്ഞെടുപ്പുകളിലെ സൂചന ഇങ്ങനെ.... ബിജെപിക്ക് ആശങ്ക

English summary
rahul on election victory
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X