കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍എസ്എസ്സിനെ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി; പറഞ്ഞത് നിങ്ങൾ കേട്ടിട്ടുണ്ടോ

Google Oneindia Malayalam News

ദില്ലി: ആര്‍എസ്എസ്സിനെ കുറിച്ച് പറഞ്ഞതില്‍ നിന്ന് താന്‍ പിന്‍മാറില്ലെന്ന് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Read Also: ആ നടി രമ്യയുടെ നട്ടെല്ല് പോലും ഇല്ലല്ലോ... രാഹുല്‍ ഗാന്ധിക്കും ബല്‍റാമിനും ട്രോള്‍ കൊണ്ട് ആറാട്ട്..Read Also: ആ നടി രമ്യയുടെ നട്ടെല്ല് പോലും ഇല്ലല്ലോ... രാഹുല്‍ ഗാന്ധിക്കും ബല്‍റാമിനും ട്രോള്‍ കൊണ്ട് ആറാട്ട്..

ഗാന്ധി വധത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് രാഹുല്‍ ഗാന്ധി പ്രസംഗിച്ചു എന്നായിരുന്നു കേസ്. ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധി സുപ്രീം കോടതിയില്‍ നിലപാട് മാറ്റി എന്നാണ് ആരോപണം.

ഗാന്ധി വധത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്നല്ല, ആര്‍എസ്എസ്സുകാര്‍ക്ക് പങ്കുണ്ട് എന്നാണ് താന്‍ ഉദ്ദേശിച്ചത് എന്നായിരുന്നു രാഹുല്‍ ഗാന്ധി സുപ്രീം കോടതിയില്‍ പറഞ്ഞത്. 2014 ല്‍ നടത്തിയ പ്രസംഗമാണ് വിവാദമായത്. രാഹുല്‍ ഗാന്ധി പറഞ്ഞത് തന്നെയല്ലേ സത്യം എന്ന് വീഡിയോ കണ്ടാല്‍ സംശയം തോന്നും.

ആര്‍എസ്എസ്സിനെതിരെ

ആര്‍എസ്എസ്സിനെതിരെ

ആര്‍എസ്എസ്സിനെതിരെയുള്ള തന്റെ നിലപാടുകളില്‍ മാറ്റമില്ലെന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്. വിവാദ പ്രസംഗത്തിലെ ഓരോ വരിയിലും ഉറച്ച് നില്‍ക്കുന്നു എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

വര്‍ഗ്ഗീയത

വര്‍ഗ്ഗീയത

ആര്‍എസ്എസ്സിന്റേത് വര്‍ഗ്ഗീയവും വിദ്വേഷജനകവും ആയ അജണ്ടകളാണ്. അതിനെ അതിര്‍ക്കുന്നതില്‍ നിന്ന് പിറകോട്ട് പോകില്ലെന്നും രാഹുല്‍ വ്യക്തമാക്കുന്നത്.

മയപ്പെടുത്തിയോ

മയപ്പെടുത്തിയോ

ഗാന്ധിവധത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് രാഹുല്‍ ഗാന്ധി പ്രസംഗിച്ചു എന്നാണ് കേസ്. എന്നാല്‍ ആര്‍എസ്എസ്സിലെ ചിലര്‍ക്ക് പങ്കുണ്ട് എന്നാണ് താന്‍ ഉദ്ദേശിച്ചത് എന്നാണ് രാഹുല്‍ കോടതിയില്‍ പറഞ്ഞത്.

2014 ല്‍ മഹാരാഷ്ട്രയിലെ രെു തിരഞ്ഞെടുപ്പ് റാലിയില്‍ നടത്തിയ പ്രസംഗമാണ് വിവാദമായത്. എന്നാല്‍ ആ പ്രസംഗത്തില്‍ രാഹുല്‍ എന്താണ് പറഞ്ഞത്?

2014 ല്‍ മഹാരാഷ്ട്രയിലെ രെു തിരഞ്ഞെടുപ്പ് റാലിയില്‍ നടത്തിയ പ്രസംഗമാണ് വിവാദമായത്. എന്നാല്‍ ആ പ്രസംഗത്തില്‍ രാഹുല്‍ എന്താണ് പറഞ്ഞത്?

2014 ല്‍ മഹാരാഷ്ട്രയിലെ രെു തിരഞ്ഞെടുപ്പ് റാലിയില്‍ നടത്തിയ പ്രസംഗമാണ് വിവാദമായത്. എന്നാല്‍ ആ പ്രസംഗത്തില്‍ രാഹുല്‍ എന്താണ് പറഞ്ഞത്?

ചിലര്‍...

ചിലര്‍...

ആര്‍എസ്എസ്സിന്റെ ആളുകള്‍ ആണ് ഗാന്ധിജിയെ വെടിവച്ച് കൊന്നത്. എന്നിട്ടിപ്പോള്‍ അവര്‍ ഗാന്ധിജിയെ കുറിച്ച് സംസാരിക്കുന്നു- ഇങ്ങനെയാണ് അന്ന് രാഹുല്‍ ഗാന്ധി പ്രസംഗിച്ചത്.

തെളിവ്

രാഹുല്‍ ഗാന്ധിയുടെ അന്നത്തെ പ്രസംഗത്തിലെ വിവാദ ഭാഗം ഇതാണ്. സര്‍ദ്ദാര്‍ പട്ടേലിനെ ആര്‍എസ്എസ് സ്വന്തമാക്കാന്‍ ശ്രമിക്കുന്നതിനേയും രാഹുല്‍ ഇതില്‍ വിമര്‍ശിക്കുന്നുണ്ട്.

വിമര്‍ശനം

വിമര്‍ശനം

രാഹുല്‍ ഗാന്ധി നിലപാട് മാറ്റിയെന്ന് പറഞ്ഞ് വ്യാപകമായ വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. രാഹുല്‍ മാപ്പ് പറഞ്ഞു എന്ന രീതിയിലാണ് പലരും പ്രചരിപ്പിച്ചത്.

രാഹുലിന്റെ ട്വീറ്റ്

നിലപാട് വ്യക്തമാക്കിക്കൊണ്ട് രാഹുല്‍ ഗാന്ധി പോസ്റ്റ് ചെയ്ത ട്വീറ്റ് ഇതാണ്.

English summary
“I will never stop fighting hateful and the divisive agenda of RSS. I stand by every single word I said,” Congress vice-president Rahul Gandhi said in a tweet on Thursday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X