കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍ടിഐ നിയമത്തില്‍ മോദി സര്‍ക്കാര്‍ വെള്ളം ചേര്‍ക്കുന്നു.... കാരണം ഇതാണെന്ന് രാഹുല്‍ ഗാന്ധി!!

Google Oneindia Malayalam News

ദില്ലി: മോദി സര്‍ക്കാര്‍ വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ക്കുകയാണെന്ന് രാഹുല്‍ ഗാന്ധി. കഴിഞ്ഞ ദിവസം ആര്‍ടിഐ നിയമത്തിന്റെ ഭേദഗതി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്. അഴിമതിക്കാര്‍ക്ക് ഇന്ത്യയെ കൊള്ളയടിക്കുന്നതിന് വേണ്ടിയാണ് നിയമത്തെ ദുര്‍ബലമാക്കാനുള്ള സര്‍ക്കാര്‍ ശ്രമമെന്നും രാഹുല്‍ ആരോപിച്ചു. നേരത്തെ പ്രതിപക്ഷം ഈ നീക്കത്തെ ശക്തമായി എതിര്‍ത്തിരുന്നു.

1

കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ ഈ ഭേദഗതി ബില്‍ അനായാസം പാസായിരുന്നു. എന്നാല്‍ രാജ്യസഭയില്‍ വന്‍ പ്രതിഷേധമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. പ്രതിപക്ഷം ഒടുവില്‍ സഭയില്‍ നിന്ന് ഇറങ്ങി പോയി. തുടര്‍ന്നാണ് ബില്‍ പാസാക്കിയത്. വോട്ടെടുപ്പിനെ ബിജെപി സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. രാഹുല്‍ വിദേശത്ത് നിന്ന് മടങ്ങി വന്നതിന് പിന്നാലെയാണ് വിവിധ വിഷയങ്ങളില്‍ കോണ്‍ഗ്രസ് ആക്രമണം കടുപ്പിച്ചിരിക്കുന്നത്.

അഴിമതി വിരുദ്ധ പാര്‍ട്ടിയുടെ മുഖമണിഞ്ഞ സര്‍ക്കാരിന്റെ യഥാര്‍ത്ഥ മുഖം പെട്ടെന്ന് പുറത്ത് വന്നതായും രാഹുല്‍ പറയുന്നു. ഇപ്പോള്‍ അവര്‍ അത്തരം കാര്യങ്ങളെ കുറിച്ച് പറയുന്നില്ലെന്നും രാഹുല്‍ ആരോപിച്ചു. നേരത്തെ ആര്‍ടിഐ നിയമം ബിജെപി ഇല്ലാതാക്കാന്‍ നോക്കുകയാണെന്ന് സോണിയാ ഗാന്ധിയും ആരോപിച്ചിരുന്നു. ഇതോടെ വിവരാവകാശ കമ്മീഷന്റെ ശക്തി ഇല്ലാതാവുമെന്നും സോണിയ പറഞ്ഞു.

എന്നാല്‍ സുതാര്യത ഉറപ്പാക്കുന്നതിനാണ് ഈ ബില്‍ കൊണ്ടുവന്നതെന്നാണ് സര്‍ക്കാര്‍ വാദം. രാഹുല്‍ വന്നതോടെ നിരവധി വിഷയങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. ഇതിന് പുറമേ പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള നീക്കങ്ങളും ഉടനുണ്ടാവും. ഗാന്ധി കുടുംബത്തില്‍ നിന്നുള്ള ഒരാള്‍ അധ്യക്ഷ സ്ഥാനത്ത് വേണ്ട എന്നാണ് രാഹുലിന്റെ നിലപാട്. യുവനേതാക്കളിലാരെങ്കിലും വരുമെന്നാണ് സൂചന.

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയിലേക്ക്, ബിജെപി ഹിന്ദു വോട്ടുബാങ്കില്‍ കളി തുടങ്ങിമഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയിലേക്ക്, ബിജെപി ഹിന്ദു വോട്ടുബാങ്കില്‍ കളി തുടങ്ങി

English summary
rahul on rti act amendment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X