കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോഷ്യല്‍ മീഡിയയെ പ്രചാരണ വേദിയാക്കി രാഹുല്‍ ഗാന്ധി..... 2019ല്‍ ഹൈടെക് തന്ത്രങ്ങള്‍!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മൂന്ന് സംസ്ഥാനങ്ങളിലെ വിജയത്തിന് ശേഷവും കഠിനാധ്വാനത്തിലാണ്. കോണ്‍ഗ്രസിനെ അടിമുടി ഉടച്ച് വാര്‍ത്ത് കൊണ്ടിരിക്കുകയാണ് രാഹുല്‍. ഇതിന് പുറമേ തന്റെ ടീമിന്റെ ശക്തിയും അദ്ദേഹം വര്‍ധിപ്പിക്കുന്നുണ്ട്. ഇതിന് പുറമേ സോഷ്യല്‍ മീഡിയ പ്രധാന പ്രചാരണായുധമാക്കാനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. തന്റെ ടെക്‌നിക്കല്‍ ടീമിന് ഉപദേശങ്ങള്‍ നല്‍കാന്‍ വിദഗ്ധര്‍ വരുന്നതടക്കമുള്ള നീക്കങ്ങളാണ് രാഹുല്‍ നടത്തുന്നത്.

ബിജെപി കോടികള്‍ ഏറിഞ്ഞ് പ്രചാരണം നടത്തുമ്പോള്‍, പണം കുറവുള്ളതും എന്നാല്‍ അര്‍ത്ഥവത്തായതുമായ പ്രചാരണമാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. 2019ല്‍ ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കുന്ന നീക്കമാണിത്. അതേസമയം കോണ്‍ഗ്രസിന് സോഷ്യല്‍ മീഡിയയില്‍ സ്വാധീനം വര്‍ധിച്ചതും ബിജെപി ആശങ്കപ്പെടേണ്ട കാര്യമാണ്. ഒരുവശത്ത് രാഹുലിനെ വ്യക്തിപരമായി ആക്രമിക്കാന്‍ ബിജെപി തയ്യാറെടുക്കുമ്പോഴാണ് രാഹുല്‍ ഇത്തരമൊരു നീക്കം നടത്തുന്നത്.

സോഷ്യല്‍ മീഡിയ പ്രചാരണം

സോഷ്യല്‍ മീഡിയ പ്രചാരണം

സോഷ്യല്‍ മീഡിയ പ്രധാന പ്രചാരണ മേഖലയാക്കുന്നത് 2016 മുതലാണ് രാഹുല്‍ ഗാന്ധി ആരംഭിച്ചത്. ഇത് കോണ്‍ഗ്രസിനെ തിരിച്ചു കൊണ്ടുവരുന്നതില്‍ വലിയ പങ്കുവഹിക്കുകയും ചെയ്തു. ഒരേസമയം ഗ്രാമീണരുടെയും നഗര പ്രദേശത്തുള്ളവരുടെയും നേതാവാകാന്‍ രാഹുലിനെ സഹായിച്ചത് സോഷ്യല്‍ മീഡിയയാണ്. ട്വിറ്ററിലൂടെ രാഹുല്‍ നഗര വോട്ടര്‍മാരുടെ പിന്തുണ തേടിയപ്പോള്‍ ശക്തി ആപ്പിലൂടെ ഗ്രാമീണരുടെ പിന്തുണയും രാഹുലിന് ലഭിച്ചു. ഇത് പക്ഷേ രണ്ട് വര്‍ഷം കൊണ്ടാണ് രാഹുല്‍ വിജയകരമാക്കിയത്.

രാഹുല്‍ താരമായി

രാഹുല്‍ താരമായി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ട്വിറ്ററില്‍ 44.7 മില്യണ്‍ ഫോളോവേഴ്‌സുണ്ട്. രാഹുലിന് ഉള്ളത് ആകെ 8.08 മില്യണാണ്. എന്നാല്‍ രാഹുലിന്റെ ട്വീറ്റുകള്‍ക്കാണ് കൂടുതല്‍ റിട്വീറ്റുകളും ഷെയറും ലഭിക്കുന്നത്. മോദി നയതന്ത്രം, പുതിയ പദ്ധതികള്‍, വികസനം തുടങ്ങിയ കാര്യങ്ങള്‍ ട്വിറ്റര്‍ വഴി പുറത്തുവിടാറുണ്ട്. എന്നാല്‍ രാഹുല്‍ ഇത് ഉപയോഗിക്കുന്നത് രാഷ്ട്രീയ കാര്യങ്ങള്‍ വേണ്ടി മാത്രമാണ്. 2017 ജനുവരി മുതല്‍ രാഹുലിനാണ് ട്വിറ്ററില്‍ മുന്‍തൂക്കം. മോദിയെ അദ്ദേഹം കടത്തി വെട്ടിയിരിക്കുകയാണ്.

കോണ്‍ഗ്രസ് അധ്യക്ഷനായ ശേഷം....

കോണ്‍ഗ്രസ് അധ്യക്ഷനായ ശേഷം....

കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ ശേഷം രാഹുല്‍ ട്വിറ്ററില്‍ വന്‍ ഇടപെടലാണ് നടത്തുന്നത്. മോദിയുടെ ട്വീറ്റുകളുടെ ശരാശരിയേക്കാള്‍ മുകളിലാണ് രാഹുലിന്റെ ട്വീറ്റ് ശരാശരി. മോദി മറുപടി നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ രാഹുലില്‍ നിന്ന് ഉണ്ടാകുന്നുണ്ടെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. എന്നാല്‍ രാഹുലിന്റെ പ്രചാരണ ടീം ഇത് പെരുപ്പിച്ച് കാണിക്കുന്നുവെന്ന് അദ്ദേഹത്തെ വിമര്‍ശിക്കുന്നവര്‍ ഉന്നയിക്കുന്നു. എന്നാല്‍ ജനങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്ന വിഷയങ്ങളാണ് രാഹുല്‍ ഉന്നയിക്കുന്നതെന്നാണ് ഇതിലൂടെ പുറത്തുവരുന്നത്.

2019ലെ ലക്ഷ്യങ്ങള്‍

2019ലെ ലക്ഷ്യങ്ങള്‍

2019 വെറുമൊരു പോരാട്ടമല്ല രാഹുലിന്. അദ്ദേഹം തന്റെ ടീമിനെ ശക്തിപ്പെടുത്തി കൊണ്ടിരിക്കുകയാണ്. പ്രധാനമായും ടെക്‌നിക്കല്‍ ടീമിനെയാണ് വലുതാക്കുന്നത്. നിലവില്‍ ശാശ്വത് ഗൗതമും പ്രവീണ്‍ ചക്രവര്‍ത്തിയുമാണ് ഇത് കൈകാര്യം ചെയ്യുന്നത്. ഇതിന് പുറമേ ഇന്ത്യയില്‍ പ്രമുഖ നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിച്ചവരെയാണ് രാഹുല്‍ തന്റെ ടെക്‌നിക്കല്‍ ടീമില്‍ എത്തിക്കുന്നത്. വിദേശത്ത് നിന്നുള്ള പ്രമുഖരും എത്തും. എന്‍ഡിഎ സഖ്യത്തില്‍ പ്രശാന്ത് കിഷോറിന്റെ സാന്നിധ്യം ഉള്ളതിനാലാണ് രാഹുല്‍ തന്റെ ടീമിനെ ശക്തമാക്കുന്നത്.

മോദിയെ നേരിടാന്‍....

മോദിയെ നേരിടാന്‍....

മോദിയെ നേരിടാന്‍ സോഷ്യല്‍ മീഡിയയെ പ്രധാന പ്രചാരണ വേദിയാക്കാനാണ് രാഹുല്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ശാശ്വത് ഗൗതമാണ്. റാഫേല്‍ പോലുള്ള വിഷയം നഗര വോട്ടര്‍മാരെ വലിയ രീതിയില്‍ സ്വാധീനിച്ചു എന്നാണ് രാഹുലിന് ടെക്‌നിക്കല്‍ ടീം നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. പക്ഷേ മോദിയെ നേരിടാന്‍ ഇത് മാത്രം പോരെന്ന് രാഹുല്‍ നിര്‍ദേശിച്ചിരിക്കുന്നത്. ബിജെപിയുടെ പ്രവര്‍ത്തകരെ സമ്മര്‍ദ്ദത്തിലാക്കുന്ന പ്രവര്‍ത്തനം രാഹുലില്‍ നിന്ന് ഉണ്ടാവുമെന്ന് ഉറപ്പാണ്. പ്രവര്‍ത്തകരില്‍ പ്രമുഖരെ കോണ്‍ഗ്രസിലേക്ക് എത്തിക്കാനും നീക്കം നടത്തുന്നുണ്ട്.

പ്രിയങ്ക റായ്ബറേലിയിലേക്ക്

പ്രിയങ്ക റായ്ബറേലിയിലേക്ക്

രാഹുലിന്റെ ടീമിനെ ഏകോപിപ്പിക്കുന്നതിനുള്ള ചുമതല പ്രിയങ്കാ ഗാന്ധിക്കായിരിക്കും. പ്രധാനമായും റായ്ബറേലിയിലും അമേത്തിയിലും ഇവരുടെ പ്രചാരണവുമുണ്ടാകും. അതേസമയം സോണിയാ ഗാന്ധിക്ക് അനാരോഗ്യം കാരണം ഇത്തവണ മത്സരിക്കാനാവില്ലെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ പ്രിയങ്ക റായ്ബറേലിയില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നതായിട്ടാണ് കോണ്‍ഗ്രസ് നേതൃത്വം സൂചിപ്പിക്കുന്നത്. മണ്ഡലത്തിലെ പൊതുവികാരം പ്രിയങ്ക വരുന്നതിന് അനുകൂലവുമാണ്. ഇപ്പോഴുള്ളതിനേക്കാള്‍ ഭൂരിപക്ഷം പ്രിയങ്കയ്ക്ക് ലഭിക്കുമെന്നുറപ്പാണ്.

രണ്ട് കാര്യങ്ങള്‍

രണ്ട് കാര്യങ്ങള്‍

രണ്ട് കാര്യങ്ങളാണ് രാഹുല്‍ 2019ലും പ്രധാന പ്രചാരണ വിഷയമാക്കുക. ഒന്ന് തൊഴിലില്ലായ്മയാണ്. രണ്ടാമത്തേത് കര്‍ഷക പ്രശ്‌നങ്ങളാണ്. ബിജെപി ഭരണത്തില്‍ രാജ്യത്തെ എല്ലാ കര്‍ഷകരും ദുരിതത്തിലാണ്. കര്‍ഷക ആത്മഹത്യകളും വര്‍ധിച്ചു. തൊഴില്‍ നോട്ടുനിരോധനത്തിനും ജിഎസ്ടിക്കും ശേഷമാണ് ഇല്ലാതായത്. രാഹുല്‍ ഇത് പലവേദികളിലും ഉന്നയിച്ചിരുന്ന.ു ഹിന്ദി ഹൃദയ ഭൂമിയില്‍ ഇത് വന്‍ വിജയമാകുകയും ചെയ്തിരുന്നു. ഈ രണ്ട് കാര്യങ്ങളും രാഹുല്‍ ഇനിയുള്ള എല്ലാ പ്രചാരണ വേദികളിലും ഉന്നയിക്കും.

കോണ്‍ഗ്രസിന്റെ തിരിച്ച് വരവിന് കാരണം അമിത് ഷാ...... ബിജെപി അധ്യക്ഷന്‍ വീണത് അഞ്ചിടത്ത്!!കോണ്‍ഗ്രസിന്റെ തിരിച്ച് വരവിന് കാരണം അമിത് ഷാ...... ബിജെപി അധ്യക്ഷന്‍ വീണത് അഞ്ചിടത്ത്!!

ഒടുവില്‍ നടന്‍ രജനീകാന്ത് ബിജെപിയിലേക്ക്? സൂചന നല്‍കി ബിജെപി നേതൃത്വംഒടുവില്‍ നടന്‍ രജനീകാന്ത് ബിജെപിയിലേക്ക്? സൂചന നല്‍കി ബിജെപി നേതൃത്വം

English summary
rahul overtake modi in social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X