കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിർഭയയുടെ സഹോദരനെ പൈലറ്റാക്കിയത് രാഹുൽ, കുടുംബത്തിന് വേണ്ടി ചെയ്തത്... വെളിപ്പെടുത്തലുമായി അമ്മ

രഹസ്യമായി നിർഭയയുടെ സഹോദരനെ പൈലറ്റാക്കിയത് രാഹുൽ ഗാന്ധിയായിരുന്നു.

  • By Ankitha
Google Oneindia Malayalam News

Recommended Video

cmsvideo
നിര്‍ഭയയുടെ സഹോദരനെ പൈലറ്റാക്കിയത് രാഹുല്‍ ഗാന്ധി | Oneindia Malayalam

ദില്ലി: ഒരാൾക്ക് നന്മ ചെയ്യുന്നത് പ്രസിദ്ധിക്കു വേണ്ടി ആകരുത്. ഇതാണ് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നയം. ബിജെപി രാഹുലിനെ പരിഹസിക്കുമ്പോഴും രാഹുൽ മൗനം പാലിക്കുകയാണ് ചെയ്യുന്നത്. എന്നാൽ അദ്ദേഹം ശരിയായ ദിശയിലാണ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. സമൂഹത്തിനു വേണ്ടിയും ജനങ്ങളുടെ നന്മയ്ക്ക് വേണ്ടിയും ചെയ്യുന്നത് പുറം ലോകത്തെ അറിയിക്കാനോ കൈയടി നേടാനോ ആഗ്രഹിക്കുന്നില്ല.

rahul

 രാഹുലിന്റെ ട്വീറ്റിനു പിന്നിൽ പിഡി, ഇവർ തമ്മിലുള്ള ബന്ധം? രാഹുലിനേയും പിഡിയേയും ട്രോളി ബിജെപി രാഹുലിന്റെ ട്വീറ്റിനു പിന്നിൽ പിഡി, ഇവർ തമ്മിലുള്ള ബന്ധം? രാഹുലിനേയും പിഡിയേയും ട്രോളി ബിജെപി

ഇന്ത്യയെ തന്നെ നടുക്കിയ കൂട്ടമാനഭംഗക്കേസായിരുന്നു നിർഭയ. നിർഭയയുടെ കുടുംബത്തിന് ആവശ്യമായ സഹായം ചെയ്യാനും അവരെ കരകയറ്റാനു രാഹുൽ ശ്രമിച്ചിരുന്നു. രഹസ്യമായി നിർഭയയുടെ സഹോദരനെ പൈലറ്റാക്കിയത് രാഹുൽ ഗാന്ധിയായിരുന്നു. നിർഭയയുടെ അമ്മയാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.

ദില്ലിയിലെ ആശുപത്രിയിൽ നൈജീരിയൻ സംഘങ്ങൾ ഏറ്റുമുട്ടി, ഒടുവിൽ സംഭവിച്ചത്, വീഡിയോ പുറത്ത്ദില്ലിയിലെ ആശുപത്രിയിൽ നൈജീരിയൻ സംഘങ്ങൾ ഏറ്റുമുട്ടി, ഒടുവിൽ സംഭവിച്ചത്, വീഡിയോ പുറത്ത്

നിർഭയയുടെ സഹോദരൻ പൈലറ്റായി

നിർഭയയുടെ സഹോദരൻ പൈലറ്റായി

നിർഭയയുടെ രണ്ടു സഹോദരങ്ങളിൽ മൂത്തയാളാണ് രാഹുലിന്റെ സഹായത്തോടെ പൈലറ്റ് ആയത്. സഹോദരി കൊല്ലപ്പെടുമ്പോൾ ഇദ്ദേഹം 12 ക്ലാസ് വിദ്യാർഥിയായിരുന്നു. പെലറ്റ് പഠനത്തിന് അഡ്മിഷൻ നേടികൊടുക്കുന്നതിനോടൊപ്പം വിദ്യാഭ്യാസത്തിന് ആവശ്യമായ സഹായം നൽകിയതും രാഹുൽ ഗാന്ധിയായിരുന്നുവെന്ന് അമ്മ പറയുന്നു.

രാഹുൽ ഗാന്ധിയുടെ വിലക്ക്

രാഹുൽ ഗാന്ധിയുടെ വിലക്ക്

ഈക്കാര്യം പുറത്തറിയരുതെന്ന് രാഹുൽ ഗാന്ധി വിലക്കിയിരുന്നു. അതുകൊണ്ട് ഇതു സംബന്ധമായ വെളിപ്പെടുത്തൽ ഉണ്ടാകാതിരുന്നതെന്ന് നിർഭയയുടെ മാതാവ് വിദേശമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കൂടാതെ പാർട്ടിപ്രവർത്തകർക്കും രാഹുൽ കർശന നിർദേശം നൽകിയിരുന്നു.

പിതാവിനു ജോലി നൽകി

പിതാവിനു ജോലി നൽകി

നിർഭയ കേസ് നടക്കുമ്പോൾ ദില്ലി രാജ്യാന്തര വിമാനത്താവളത്തിൽ സ്വാകാര്യ കമ്പനിയുടെ കരാർ ജീവനക്കാരനായിരുന്നു പിതാവ് ബിഎൻ സിങ്. പിന്നീട് ഇദ്ദേഹത്തിന് ജോലി സ്ഥിരപ്പെടുത്തി നൽകി.ഇളയ സഹോദരൻ പുനെയിൽ എഞ്ചിനിയറിംഗ് വിദ്യാർഥിയാണ്.

മാധ്യമശ്രദ്ധ നേടിയിരുന്നു

മാധ്യമശ്രദ്ധ നേടിയിരുന്നു

നിർഭയയുടെ സഹോദരൻ നേരത്തെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. പ്രതികളിൽ ഒരാൾക്കു പ്രായപൂർത്തിയായില്ലെന്ന പേരിൽ മൂന്നു വർഷം മാത്രം തടവുശിക്ഷ വിധിച്ചതിനെതിരെ യുവാവ് പ്രകടിപ്പിച്ച രോഷം മാധ്യമശ്രദ്ധ നേടിയിരുന്നു.

മുൻനിര പൈലറ്റ് പഠന കേന്ദ്രത്തിൽ അഡ്മിഷൻ

മുൻനിര പൈലറ്റ് പഠന കേന്ദ്രത്തിൽ അഡ്മിഷൻ

1985 ൽ രാജീവ് ഗാന്ധി സ്ഥാപിച്ച റായ്ബറേലിയിലെ ഇന്ത്യരാഗാന്ധി രാഷ്ട്രീയ ഉഡാൻ അക്കാദമി രാജ്യത്തെ മുൻനിര പൈലറ്റ് പഠന പരിശീലന കേന്ദ്രങ്ങളിലെന്നാണ്. കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് നേടുന്നതിനുള്ള പഠനം ഉൾപ്പെടെ വിവിധ കോഴ്സുകൾ ഇവിടെ നടക്കുന്നുണ്ട്.

English summary
ngress vice-president Rahul Gandhi played the Good Samaritan when he quietly helped the younger brother of Delhi gang rape victim “Nirbhaya”, to complete his training as a pilot.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X