ചിദംബരത്തെ കാണാൻ രാഹുലും പ്രിയങ്കയും തിഹാർ ജയിലിലേക്ക്; ജാമ്യ ഹർജിയിൽ കോടതി ഇന്ന് വാദം കേൾക്കും!
ദില്ലി: കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മുൻ കേന്ദ്ര ധനകാര്യമന്ത്രി പി ചിദംബരത്തെ തീഹാർ ജയിൽ എത്തി കൂടിക്കാഴ്ച നടത്തും. ഐഎൻഎക്സ് ഐഎൻഎക്സ‌് മീഡിയ എൻഫോഴ്സ്മെന്റ് കേസിൽ എൻഫോർസ്മെന്റ് വകുപ്പ് അറസ്റ്റ് ചെയ്ത അദ്ദേഹം മൂന്ന് മാസത്തോളമായി തീഹാർ ജയിലിലാണ്. കേസിൽ പി ചിദംബരം നൽകിയ ജാമ്യഹർജിയിൽ സുപ്രീംകോടതി ബുധനാഴ്ച വാദം കേൾക്കാനിരിക്കെയാണ് രാഹുലിന്റെയും പ്രിയങ്കയുടെയും സന്ദർശനം.
ചിദംബരത്തിനെതിരെ വ്യക്തമായ തെളിവുണ്ടെന്നും ഇപ്പോൾ ജാമ്യംനൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നുമാണ് എൻഫോർസ്മെന്റിന്റഎ വാദം. ഐഎൻഎക്സ് മീഡിയ സിബിഐ കേസിൽ ചിദംബരത്തിന് ജാമ്യം കിട്ടിയിരുന്നു. ജുഡീഷ്യൽ കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെയാണ് ജാമ്യ ഹർജി കോടതി പരിഗണിക്കുന്നത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍ കഴിഞ്ഞ ദിവസം തീഹാർ ജയിലിൽ എത്തി ചിദംബരത്തെ കണ്ടിരുന്നു. . ഭരണഘടന ഉറപ്പ് നല്‍കുന്ന അടിസ്ഥാന സ്വാതന്ത്ര്യം പോലും കേന്ദ്രസര്‍ക്കാര്‍ ലംഘിക്കുകയാണ്. 98 ദിവസം ചിദംബരത്തെ ജയിലിലിട്ടത് ന്യായീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ആവില്ലെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ശശി തരൂർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ ആഗസ്റ്റ് 21 നാണ് ചിദംബരത്തെ സിബിഐഅറസ്റ്റ് ചെയ്തത്. ഈ കേസില്‍ ഒക്ടോബര്‍ 22 ന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. എന്നാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഒക്ടോബര്‍ 16ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. വിചാരണ കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ഈ കേസില്‍ ചിദംബരം നവംബര്‍ 27 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിൽ കഴിയുകയാണ്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications