കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിദംബരത്തെ കാണാൻ രാഹുലും പ്രിയങ്കയും തിഹാർ‌ ജയിലിലേക്ക്; ജാമ്യ ഹർജിയിൽ കോടതി ഇന്ന് വാദം കേൾക്കും!

Google Oneindia Malayalam News

ദില്ലി: കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മുൻ കേന്ദ്ര ധനകാര്യമന്ത്രി പി ചിദംബരത്തെ തീഹാർ ജയിൽ എത്തി കൂടിക്കാഴ്ച നടത്തും. ഐഎൻഎക്സ് ഐഎൻഎക്സ‌് മീഡിയ എൻഫോഴ്സ്മെന്റ് കേസിൽ എൻഫോർസ്മെന്റ് ‍വകുപ്പ് അറസ്റ്റ് ചെയ്ത അദ്ദേഹം മൂന്ന് മാസത്തോളമായി തീഹാർ ജയിലിലാണ്. കേസിൽ പി ചിദംബരം നൽകിയ ജാമ്യഹർജിയിൽ സുപ്രീംകോടതി ബുധനാഴ്ച വാദം കേൾക്കാനിരിക്കെയാണ് രാഹുലിന്റെയും പ്രിയങ്കയുടെയും സന്ദർശനം.

ചിദംബരത്തിനെതിരെ വ്യക്തമായ തെളിവുണ്ടെന്നും ഇപ്പോൾ ജാമ്യംനൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നുമാണ് എൻഫോർസ്മെന്റിന്റഎ വാദം. ഐഎൻഎക്സ് മീഡിയ സിബിഐ കേസിൽ ചിദംബരത്തിന് ജാമ്യം കിട്ടിയിരുന്നു. ജുഡീഷ്യൽ കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെയാണ് ജാമ്യ ഹർജി കോടതി പരിഗണിക്കുന്നത്.

P Chidambaram

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍ കഴിഞ്ഞ ദിവസം തീഹാർ ജയിലിൽ എത്തി ചിദംബരത്തെ കണ്ടിരുന്നു. . ഭരണഘടന ഉറപ്പ് നല്‍കുന്ന അടിസ്ഥാന സ്വാതന്ത്ര്യം പോലും കേന്ദ്രസര്‍ക്കാര്‍ ലംഘിക്കുകയാണ്. 98 ദിവസം ചിദംബരത്തെ ജയിലിലിട്ടത് ന്യായീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ആവില്ലെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ശശി തരൂർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ ആഗസ്റ്റ് 21 നാണ് ചിദംബരത്തെ സിബിഐഅറസ്റ്റ് ചെയ്തത്. ഈ കേസില്‍ ഒക്ടോബര്‍ 22 ന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. എന്നാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഒക്ടോബര്‍ 16ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. വിചാരണ കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ഈ കേസില്‍ ചിദംബരം നവംബര്‍ 27 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിൽ കഴിയുകയാണ്.

English summary
Rahul, Priyanka arrive Tihar jail to meet P Chidambaram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X