കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുൽ ഗാന്ധിക്ക് വധഭീഷണി; 'രാജീവ് ഗാന്ധിയുടെ അടുത്തേക്ക് അയക്കും',സ്ഫോടനം നടക്കുമെന്നും കത്ത്

Google Oneindia Malayalam News

ദില്ലി: കോൺഗ്രസ് എം പിയും പാർട്ടി മുൻ അധ്യക്ഷനുമായ രാഹുൽ ഗാന്ധിക്ക് വധഭീഷണി. ഭാരത് ജോഡോ യാത്ര മധ്യപ്രദേശിലേക്ക് കടക്കുന്നതിന് തൊട്ട് മുൻപാണ് വധഭീഷണിക്കത്ത് ലഭിച്ചത്. രാഹുലിനെ വധിക്കുമെന്നും മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിനെ വെടിവെയ്ക്കുമെന്നാണ് കത്തിൽ ഉള്ളത്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

ഭീഷണിക്കത്തിൽ പറയുന്നത്

ഇന്‍ഡോറിലെ ജുനി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു മധുര പലഹാരക്കടയ്ക്ക് പുറത്ത് നിന്നാണ് ഭീഷണിക്കത്ത് കണ്ടെത്തിയത്. 'ഇൻഡോറിൽ പലയിടത്തും ബോംബ് സ്‌ഫോടനങ്ങൾ ഉണ്ടാകും, കമൽനാഥിനെ വെടിവെച്ച് വീഴ്ത്തും, നിങ്ങളെ നിങ്ങളുടെ പിതാവ് രാജീവ് ഗാന്ധിയുടെ അടുത്തേക്ക് അയക്കും', എന്നാണ് കത്തിൽ പറയുന്നത്.

'ദിലീപേ, ഉപ്പ് തിന്നവൻ വെള്ളം കുടിക്കും'; ശബരിമല ദർശനത്തിന് പിന്നാലെ നടനെതിരെ രൂക്ഷവിമർശനം'ദിലീപേ, ഉപ്പ് തിന്നവൻ വെള്ളം കുടിക്കും'; ശബരിമല ദർശനത്തിന് പിന്നാലെ നടനെതിരെ രൂക്ഷവിമർശനം

സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം


കത്തെഴുതിയ ആളെ കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് ഊർജിതമാക്കി. പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കന്നത്. അതേസമയം ഭീഷണിക്കത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനുമായി കൂടിക്കാഴ്ച നടത്തിയെന്നും സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം ഉറപ്പ് നൽകിയതായും കമൽനാഥ് മാധ്യമങ്ങളോട് പ്രതികരിച്ചു.

പോലീസ് സുരക്ഷ ഉറപ്പാക്കും


'പോലീസ് സുരക്ഷ ഉറപ്പാക്കും. മുഖ്യമന്ത്രി ശിവരാജ് സിംഗിനെ താൻ സന്ദർശിച്ചിരുന്നു. സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുമെന്ന ഉറപ്പ് അദ്ദേഹം നൽകിയിട്ടുണ്ട്',കമൽനാഥ് പറഞ്ഞു. കത്തെഴുതിയ ആൾക്കെതിരെ ഐ പി സി 507 വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 20 മുതലാണ് മധ്യപ്രദേശിൽ ഭാരത് ജോഡോ യാത്ര നടക്കുക. മഹാരാഷ്ട്രയിൽ 7നായിരുന്നു ഭാരത് ജോഡോ യാത്ര എത്തിയത്. സെപ്റ്റംബർ എഴിന് കന്യാകുമാരിയിൽ നിന്നായിരുന്നു ഭാരത് ജോഡോ യാത്ര ആരംഭിച്ചത്.

ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ്; കോൺഗ്രസ് കിതയ്ക്കുമോ കുതിക്കുമോ? , ഈ 2 തന്ത്രങ്ങൾ ഗുണം ചെയ്യുമെന്ന്ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ്; കോൺഗ്രസ് കിതയ്ക്കുമോ കുതിക്കുമോ? , ഈ 2 തന്ത്രങ്ങൾ ഗുണം ചെയ്യുമെന്ന്

 ഭാരത് ജോഡോ യാത്ര: രാഹുലിനൊപ്പം നടക്കാൻ നാളെ സ്ത്രീകൾ മാത്രം

ഭാരത് ജോഡോ യാത്ര: രാഹുലിനൊപ്പം നടക്കാൻ നാളെ സ്ത്രീകൾ മാത്രം

19 ന് നടക്കുന്ന ഭാരത് ജോഡോ യാത്രയിൽ രാഹുലിനൊപ്പം നടക്കുക സ്ത്രീകൾ മാത്രം. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മവാര്‍ഷിക ദിനമായതിനലാണ് സ്ത്രീകളെ മാത്രം പങ്കെടുപ്പിച്ച് പരിപാടി നടത്താനുള്ള തീരുമാനം. കോൺഗ്രസ് മുതിർന്ന നേതാവ് ജയറാം രമേശാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. മഹാരാഷ്ട്രയിൽ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പാർട്ടി വനിതാ അംഗങ്ങളും ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കും.അകോല ജില്ലയിലെ വഡേഗാവിലാണ് 19 ന് ഭാരത് ജോഡോ യാത്ര നടക്കുക.

അതേസമയം മഹാരാഷ്ട്രയിൽ രാഹുലിനൊപ്പം നിരവധി പ്രമുഖരായിരുന്നു അണി നിരന്നത്. മഹാത്മ ഗാന്ധിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധി ബോളിവുഡ് നടി റിയ സെൻ തുടങ്ങിയവർ യാത്രയിൽ പങ്കെടുത്തിരുന്നു.

'ഒരു ആവറേജ് വിദ്യാർത്ഥിയായിരുന്ന തന്റെ ജീവിതം മാറിയതിന് കാരണം ഇതാണ്'; റോബിൻ പറയുന്നു'ഒരു ആവറേജ് വിദ്യാർത്ഥിയായിരുന്ന തന്റെ ജീവിതം മാറിയതിന് കാരണം ഇതാണ്'; റോബിൻ പറയുന്നു

English summary
Rahul receives death threat during bharat jodo yathra ,police starts investigation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X