കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന്റെ തീരുമാനം ആത്മഹത്യാപരമെന്ന് ലാലു; ബിജെപി ഒരുക്കിയ കെണിയിലേക്ക് നടക്കരുത്

Google Oneindia Malayalam News

Recommended Video

cmsvideo
രാഹുലിന്റെ തീരുമാനം ആത്മഹത്യാപരമെന്ന് ലാലു

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്ന് രാജിവെക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തെ എതിര്‍ത്ത് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. രാഹുലിന്റെ തീരുമാനം ആത്മഹത്യാപരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബിഹാറില്‍ കോണ്‍ഗ്രസും ലാലുവിന്റെ ആര്‍ജെഡിയും സഖ്യമുണ്ടാക്കി മല്‍സരിച്ചിരുന്നെങ്കിലും പരാജമായിരുന്നു ഫലം.

14

രാഹുലിന്റെ തീരുമാനം ശരിയല്ല. ആത്മഹത്യാപരമാണ്. ബിജെപിക്കെതിരെ എന്ന വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഒരേ നിലപാടാണ്. എന്നാല്‍ ദേശീയതലത്തില്‍ സര്‍ക്കാരുണ്ടാക്കുന്നതില്‍ പരാജയപ്പെട്ടു. അതില്‍ നിരാശ വേണ്ടതില്ലെന്നും ലാലു പറഞ്ഞു. കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷിക്കപ്പെട്ട ലാലു ഇപ്പോള്‍ റാഞ്ചിയിലെ ജയിലിലാണ്. ലാലുവിന്റെ കുറിപ്പ് ദി ടെലഗ്രാഫ് പത്രമാണ് പുറത്തുവിട്ടത്.

രാഹുല്‍ മാറില്ല; പുതിയ ഫോര്‍മുല തയ്യാര്‍, വര്‍ക്കിങ് പ്രസിഡന്റ് വരും, പാര്‍ട്ടി ഘടനയില്‍ മാറ്റംരാഹുല്‍ മാറില്ല; പുതിയ ഫോര്‍മുല തയ്യാര്‍, വര്‍ക്കിങ് പ്രസിഡന്റ് വരും, പാര്‍ട്ടി ഘടനയില്‍ മാറ്റം

ലാലുവിന്റെ മകന്‍ തേജസ്വി യാദവാണ് ഇപ്പോള്‍ ആര്‍ജെഡിയെ നയിക്കുന്നത്. ആര്‍ജെഡിക്ക് ഒരു സീറ്റ് പോലും ഇത്തവണ ലഭിച്ചില്ല. 19 സീറ്റില്‍ മല്‍സരിച്ചിരുന്നു. 1997ന് ശേഷം ഏറ്റവും മോശം പ്രകടനമാണ് ആര്‍ജെഡി കാഴ്ചവെച്ചത്.

രാഹുല്‍ ഗാന്ധി രാജിവെക്കുമ്പോള്‍ അദ്ദേഹം ബിജെപി ഒരുക്കിയ കെണിയിലേക്ക് നടക്കുകയാണ് ചെയ്യുന്നതെന്ന് ലാലു പറഞ്ഞു. രാഹുലും സോണിയയും നിയന്ത്രിക്കുന്ന പുതിയ നേതാവ് വന്നിരിക്കുന്നു എന്ന പഴിയാകും പകരമെത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷന് കേള്‍ക്കേണ്ടി വരിക. എന്തിനാണ് രാഹുല്‍ ബിജെപിക്ക് വളം വെച്ചുകൊടുക്കുന്നതെന്നും ലാലു ചോദിക്കുന്നു.

English summary
Rahul’s decision to quit suicidal, not Support: Lalu Prasad Yadav
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X