ഒരു ഫോണ്‍കോള്‍: രാഹുല്‍ എംഎല്‍എമാരുടെ മനസ്സുമാറ്റി
ഹൈദരാബാദ്: തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സീറ്റ് തര്‍ക്കത്തിന്റെയും മറ്റും പേരില്‍ രാഷ്ട്രീയത്തില്‍ കൂറുമാറ്റം സജീവമാണ്. ഒരു എം എല്‍ എ ആണെങ്കിലും കൂറുമാറുമ്പോള്‍ പാര്‍ട്ടിയെ സംബന്ധിച്ച് അത് വലിയ പ്രതിസന്ധിതന്നെ. പ്ര്യതേകിച്ച് ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക്.
തെലുങ്കാന രൂപീകരണത്തോടെ കോണ്‍ഗ്രസിന് ഏറ്റ തിരിച്ചടി വളരെ വലുതാണ്. തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസുമായി ഒരു തരത്തിലും സഹകരിക്കില്ലെന്ന് തെലുങ്കാന രാഷ്ട്ര സമിതി (ടി ആര്‍ എസ്) നേതാവ് കെ ചന്ദ്ര ശേഖര റാവു പറഞ്ഞതോടെ പല നേതാക്കളും കോണ്‍ഗ്രസ് വിട്ട് ടി ആര്‍ എസിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുകയായിരുന്നു. ഇതോടെ അവതാളത്തിലാകുന്ന പാര്‍ട്ടിയ രക്ഷിച്ചത് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഒരേ ഒരു ഫോണ്‍കോളാണ്.

പാര്‍ട്ടിയെ ആശങ്കയിലാക്കി തെലുങ്കാനയില്‍ നിന്ന് രണ്ട് എം എന്‍ എമാര്‍ പാര്‍ട്ടി വിടാന്‍ തീരുമാനിച്ചിരുന്നു. ഇവരെ രാഹുല്‍ ഗാന്ധി വിളിച്ചു സംസാരിച്ചതോടെ പ്രശ്‌നങ്ങളെല്ലാംതീര്‍ന്നു. ഇനി മരണം വരെ കോണ്‍ഗ്രസില്‍ തന്നെ നിലനില്‍ക്കുമെന്നാണ് എം എല്‍ എമാര്‍ പറയുന്നത്.
പതന്‍ചെരുവിലെയും ഷാദ്‌നഗറിലെയും എം എല്‍ എ മാരായ നന്ദീശ്വര്‍ ഗൗഡയും സി പ്രതാപ് റെഡ്ഡിയും തെലുങ്കാനയില്‍ കോണ്‍ഗ്രസ് വിട്ട് ടി ആര്‍ എസിലേക്ക് ചേക്കേറാനുള്ള ഒരുക്കത്തിലായിരുന്നു. അപ്പോഴാണ് അപ്രതീക്ഷിതമായി രാഹുല്‍ ഗാന്ധിയുടെ ഫോണ്‍.
രാവിലെ രാഹുല്‍ജി നേരിട്ട് വിളിച്ചിട്ട് പാര്‍ട്ടി വിടരുത് എന്ന് പറഞ്ഞെന്നും ഇനി മരണം വരെ മറ്റൊരു പാര്‍ട്ടിയെകുറിച്ച് ചിന്തിക്കില്ലെന്നും കൂറുമാറ്റത്തിനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറിയതിന് ശേഷം എം എല്‍ എമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു












Click it and Unblock the Notifications