കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിയുടെ കുട്ടികളെ രാജ്യദ്രോഹികളുടെ സംഘത്തില്‍ ചേര്‍ത്തേനെ? എന്താണ് സംഭവം

  • By Siniya
Google Oneindia Malayalam News

സൂററ്റ്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപി നേതാവ്. രാഹുല്‍ ഗാന്ധി വിവാഹം കഴിക്കാത്തത് നന്നായി. അല്ലെങ്കില്‍ രാഹുലിന് കുട്ടികളുണ്ടായിരുന്നെങ്കില്‍ രാജ്യദ്രോഹികളുടെ സംഘത്തില്‍ ചേര്‍ത്തേനെയെന്ന് ബിജെ പി നേതാവ് ഓം മാത്തൂര്‍ പരിഹസിച്ചു പറഞ്ഞു.

രാജ്യദ്രോഹത്തിന് അറസ്റ്റ് ചെയ്യപ്പെട്ട ജെ എന്‍ യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡണ്ട് കനയ്യ കുമാറിനെ പിന്തുണച്ചതിനെതിരെയാണ് ബിജെ പി നേതാവിന്റെ പരിഹാസം. സൂററ്റില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒരു കുടുംബത്തില്‍ നിന്നുള്ളവര്‍ എപ്പോഴും ഇന്ത്യ ഭരിക്കണമെന്നാണ് കോണ്‍ഗ്രസ്സിന്റെ ആഗ്രഹം.

rahul-gandhi-

അധികാരം കൈവിട്ടു പോകുന്നത് കോണ്‍ഗ്രസിന് താങ്ങാനാവില്ല. ഇതുകൊണ്ട് ആവശ്യമില്ലാത്ത പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണെന്നും ബിജെ പി നേതാവ് കുറ്റപ്പെടുത്തി. ദേശ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നവരെ പിന്തുണയ്ക്കാനാണ് രാഹുല്‍ ഗാന്ധി ജെ എന്‍ യുവില്‍ പോയത്. അതിനാലാണ് രാഹുലിനെതിരെയും രാജ്യദ്രോഹ കുറ്റം ചുമത്താന്‍ തങ്ങള്‍ ആവശ്യപ്പെട്ടെതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ മാത്തൂറിന്റെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. മാത്തൂറിന്റെ വാക്കുകള്‍ ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് ഗുജറാത്തിലെ കോണ്‍ഗ്രസ് വക്താവ് ജയരാജ് സിന്‍ഹ പാര്‍മര്‍ പറഞ്ഞു. മോദി, വാജ്‌പേയ് മറ്റ് ആര്‍ എസ് എസ് നേതാക്കള്‍ എന്നിവര്‍ അവിവാഹിതരായതിനെ കുറിച്ച് മാത്തൂര്‍ സംസാരിക്കുന്നുല്ലെന്നും പാര്‍മര്‍ ചോദിച്ചു.

English summary
Rahul's kids would've joined seditious gang
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X