കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എവിടെപ്പോയാലും നുണ മാത്രം പറയുന്ന പ്രധാനമന്ത്രി.... മോദിക്കെതിരെ വിമര്‍ശനവുമായി രാഹുല്‍!!

Google Oneindia Malayalam News

Recommended Video

cmsvideo
എവിടെപ്പോയാലും നുണ മാത്രം പറയുന്ന പ്രധാനമന്ത്രി | Oneindia Malayalam

ദില്ലി: ആന്ധ്രപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് ദില്ലിയില്‍ പ്രതിഷേധം നടത്തുന്ന മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് പിന്തുണ അറിയിച്ച് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആക്രമണം രാഹുല്‍ കടുപ്പിക്കുന്നതാണ് ആന്ധ്രഭവനില്‍ കണ്ടത്. നമുക്കൊരു പ്രധാനമന്ത്രിയുണ്ട്, അദ്ദേഹം എവിടെപ്പോയാലും കള്ളം മാത്രമാണ് പറയുക. ആന്ധ്രപ്രദേശില്‍ പോയാല്‍ അവിടെ ഒരു കള്ളം പറയും, പ്രത്യേക പദവിയെ കുറിച്ച് അദ്ദേഹം പറഞ്ഞതെല്ലാം മഹാ നുണകളാണ്. ഇനി അദ്ദേഹം വടക്കുകിഴക്കന്‍ സംസ്ഥാനത്താണ് പോകുന്നതെങ്കില്‍ അവിടെ മറ്റൊരു നുണയാണ് മോദി പറയുക. വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുകയാണ് പ്രധാനമന്ത്രിക്കെന്നും രാഹുല്‍ ആരോപിച്ചു.

1

അതേസമയം പ്രസിദ്ധമായ ചൗക്കിദാര്‍ പരാമര്‍ശവും രാഹുല്‍ പ്രതിഷേധത്തിനിടയില്‍ ഉന്നയിച്ചു. റാഫേല്‍ വിഷയവും അദ്ദേഹം ഉന്നയിച്ചു. മോദി ആന്ധ്രയിലെ ജനങ്ങളെ കൊള്ളയടിച്ചിരിക്കുകയാണ്. എന്നിട്ട് ആ പണം അനില്‍ അംബാനിയെ പോലുള്ള പണക്കാരന് നല്‍കിയെന്നും രാഹ ുല്‍ ആരോപിച്ചു. കോണ്‍ഗ്രസ് എന്നും ആന്ധ്രയിലെ ജനങ്ങള്‍ക്കൊപ്പമാണ് നിന്നത്. അത് മാസങ്ങള്‍ക്കുള്ളില്‍ മോദിക്കും ബിജെപിക്കും മനസ്സിലാകും. പ്രതിപക്ഷം അദ്ദേഹത്തിന് രാജ്യത്തിന്റെ വികാരമെന്താണെന്ന് കാണിച്ച് തരും. നമുക്ക് ഒരുമിച്ച് നിന്ന് ബിജെപിക്കെതിരെ പൊരുതുമെന്നും രാഹുല്‍ പറഞ്ഞു. അതേസമയം ആന്ധ്ര ഈ രാജ്യത്തിന്റെ ഭാഗമല്ലേ, നിങ്ങള്‍ക്ക് നല്‍കിയ വാക്ക് എന്ത് കൊണ്ട് പാലിച്ചില്ലെന്ന് ചോദ്യം ചെയ്യേണ്ട സമയമാണിതെന്നും രാഹുല്‍ പറഞ്ഞു.

മുവന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, അരവിന്ദ് കെജ്രിവാള്‍, ഫാറൂഖ് അബ്ദുള്ള എന്നിവരും നായിഡുവിന്റെ പ്രതിഷേധത്തിന് പിന്തുണയുമായി എത്തിയിരുന്നു. ആന്ധ്രയുടെ പ്രത്യേക പദവിയെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നുണ്ടെന്ന് മന്‍മോഹന്‍ പറഞ്ഞു. തങ്ങളുടെ കാലത്ത് വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ആ ആവശ്യത്തെ പിന്തുണച്ചിരുന്നെന്നും മന്‍മോഹന്‍ പറഞ്ഞു. അതേസമയം പ്രത്യേക പദവി ആവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് നിവേദനം സമര്‍പ്പിക്കുന്നുണ്ട് ചന്ദ്രബാബു നായിഡു.

ആന്ധ്രയില്‍ നിന്ന് എംഎല്‍എമാരും എംപിമാരുമാണ് നായിഡുവിനൊപ്പം പ്രതിഷേധത്തില്‍ പങ്കാളികളാവുന്നത്. സംസ്ഥാന തൊഴിലാളി സംഘടനകള്‍, സാമൂഹ്യ സംഘടനകള്‍, വിദ്യാര്‍ത്ഥി സംഘടനകള്‍ എന്നിവര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. ആന്ധ്രയില്‍ നേരത്തെ 11 ജില്ലകളില്‍ നിരാഹാര സമരം നടത്തിയിരുന്നു. പ്രത്യേക പദവി ആവശ്യപ്പെട്ടായിരുന്നു ഇത് സംഘടിപ്പിച്ചിരുന്നത്. സംസ്ഥാനത്ത് നിന്ന് നിരവധി പേര്‍ ചന്ദ്രബാബു നായിഡുവിന് പിന്തുണയുമായി ദില്ലിയിലെത്തിയിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് തുടര്‍ന്ന് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത് അദ്ദേഹത്തിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

കമല്‍നാഥിന്റെ മകന്റെ സ്ഥാനാര്‍ത്ഥിത്വം തള്ളി.... മത്സരിക്കേണ്ടെന്ന് രാഹുല്‍ ഗാന്ധി!!കമല്‍നാഥിന്റെ മകന്റെ സ്ഥാനാര്‍ത്ഥിത്വം തള്ളി.... മത്സരിക്കേണ്ടെന്ന് രാഹുല്‍ ഗാന്ധി!!

പ്രിയങ്കയുടെ യഥാർത്ഥ ദൗത്യം 2022ൽ? ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി?പ്രിയങ്കയുടെ യഥാർത്ഥ ദൗത്യം 2022ൽ? ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി?

English summary
rahul says chowkidar stole form andra too
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X