Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് മഹാമാരി വലിയ വെല്ലുവിളിയും അവസരവുമെന്ന് രാഹുൽ ഗാന്ധി

ദില്ലി; കൊറോണ വൈറസ് മഹാമാരി വലിയ വെല്ലുവിളിയും അതേസമയം അവസരവുമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയിലെ വിദഗ്ദരെ അണിനിരത്താനും പ്രതിസന്ധിയ്ക്ക് പരിഹാരം കാണാനുമുള്ള അവസരം കൂടിയാണിതെന്ന് രാഹുൽ പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

'കൊവിഡ് മഹാമാരി വലിയ വെല്ലുവിളിയാണ്. അതുപോലെ തന്നെ അവസരവും. നമ്മുടെ ശാസ്ത്രജ്ഞർ, എഞ്ചിനീയർമാർ, ഡാറ്റാ വിദഗ്ധർ എന്നിവരെ കൂട്ടിച്ചേർത്ത് ഈ പ്രതിസന്ധിക്ക് നൂതന രീതിയിൽ ഉള്ള പരിഹാരമാർഗങ്ങൾ കണ്ടെത്തണം', എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്.

06-rahul-latest4-158

കൊവിഡ് പ്രതിസന്ധിയിൽ ശക്തമായ ഇടപെടലുകളാണ് രാഹുൽ ഗാന്ധി നടത്തുന്നത്. പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാർ നടപടികളെ രാഹുൽ വിമർശിക്കുകയും പല നിർദ്ദേശങ്ങൾ മുന്നോട്ട് വെയ്ക്കുകയും ചെയ്തിട്ടുണ്ട്.നേരത്തേ കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ ലോക് ഡൗൺ പ്രതിവിധിയല്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന് പരിശോധനകൾ ഊർജ്ജിതമാക്കേണ്ടതുണ്ടെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.

താഴെ തട്ടിലുള്ള പ്രവർത്തനങ്ങളാണ് കൊവിഡ് പ്രതിരോധനത്തിന് ഫലം ചെയ്യുക. വൈറസ് പ്രതിരോധത്തിന് ജില്ലാ തലത്തിലും സംസ്ഥാന തലത്തിലുള്ള സംഘങ്ങൾ ആവശ്യമാണ്. ജില്ലാ തലത്തിലുള്ള സംവിധാനങ്ങളുടെ മികവ് കൊണ്ടാണ് കേരളത്തിലും തന്റെ മണ്ഡലമായ വയനാട്ടിലും കൊവിഡിനെതിരായ പോരാട്ടം വിജയിക്കാനായത്. നിരവധി വിഷയങ്ങളിൽ കേന്ദ്രസർക്കാരിന്റെ നടപടികളുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ഇപ്പോൾ വൈറസിനെതിരെ ഒറ്റക്കെട്ടായി പോരാടാനുള്ള സമയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.

Recommended Video

cmsvideo
    കോറോണയെ നേരിട്ടതിനു പിന്നിലെ 'രാഹുൽ ബുദ്ധി ' | Oneindia Malayalam

    കൊവിഡ് വ്യാപനം തുടങ്ങുന്ന ആദ്യ ഘട്ടത്തിൽ തന്നെ രാഹുൽ ഗാന്ധി സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു. വരാനിരിക്കുന്നത് വന്‍ വിപത്താണെന്നും അതിനെ നേരിടാനായി സര്‍ക്കാര്‍ ശക്തമായ മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതുണ്ടെന്നും ഫെബ്രുവരി 12 നായിരുന്നു രാഹുൽ ആദ്യം ആവശ്യപ്പെട്ടത്.ജനങ്ങൾക്കും സമ്പദ് വ്യവസ്ഥയ്ക്കും ഒരു പോലെ ഭീഷണിയാണ് കൊറോണയെന്നായിരുന്നു രാഹുൽ മുന്നറിയിപ്പ് നൽകിയത്.കൊവിഡ് വൈറസിനെതിരെ മാത്രമല്ല അതിന് ശേഷം ഉണ്ടാകാനിടയുള്ള സാമ്പത്തിക തകർച്ചയെ നേരിടാനും രാജ്യം സജ്ജമാകണം എന്നും പലപ്പോഴായി രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+