കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവരാജ് സിംഗ് ചൗഹാന്‍ നുണയന്‍, കര്‍ഷക വായ്പ ചൗഹാന്റെ ബന്ധുക്കള്‍ക്കും ലഭിച്ചെന്ന് രാഹുല്‍!!

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശിലെ മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ നുണയനാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിന്റെ കര്‍ഷക വായ്പ തട്ടിപ്പാണെന്ന ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു രാഹുല്‍. കോണ്‍ഗ്രസ് നേരത്തെ ശിവരാജ് സിംഗ് ചൗഹാന്റെ ബന്ധുക്കള്‍ക്കും കര്‍ഷക വായ്പയുടെ ഗുണം കിട്ടിയെന്ന് പറഞ്ഞിരുന്നു. ഇതിനെതിരെയായിരുന്നു ചൗഹാന്റെ ആരോപണം.

1

അതേസമയം ചൗഹാന്റെ കുടുംബാംഗങ്ങളുടെ വായ്പയും എഴുതി തള്ളിയെന്ന് രാഹുല്‍ പറഞ്ഞു. അതിനുള്ള രേഖകളുണ്ട്. എന്റെ കൈവശമുള്ള ഈ രേഖകള്‍ ചൗഹാന്റെ കുടുംബത്തിനും ആനുകൂല്യം കിട്ടിയെന്നതിന് തെളിവാണ്. എന്നാല്‍ ചൗഹാന്‍ നുണ പറഞ്ഞ് കൊണ്ടിരിക്കുകയാണ്. മധ്യപ്രദേശില്‍ കര്‍ഷക വായ്പകളേ എഴുതി തള്ളിയിട്ടില്ലെന്നാണ് ചൗഹാന്‍ പറയുന്നതെന്നും രാഹുല്‍ പരിഹസിച്ചു.

തന്റെ കുടുംബത്തിലെ ഒരാള്‍ക്ക് പോലും വായ്പ എഴുതി തള്ളലിന്റെ ഗുണം ലഭിച്ചിട്ടില്ലെന്ന് ചൗഹാന്‍ നേരത്തെ പറഞ്ഞിരുന്നു. ശിവരാജ് സിംഗ് ചൗഹാന്റെ ബന്ധുക്കളായ രോഹിത്തിനും നിരഞ്ജനും ഇതിന്റെ ഗുണം കിട്ടിയെന്നായിരുന്നു കോണ്‍ഗ്രസിന്റെ വാദം. ഇവര്‍ ജെയ്റ്റ് ഗ്രാമത്തിലാണ് താമസിക്കുന്നത്. ഇത് ചൗഹാന്റെ ജന്‍മസ്ഥലമാണ്. ഇതിന് തെളിവ് ഹാജരാക്കാന്‍ ചൗഹാന്‍ ആവശ്യപ്പെട്ടിരുന്നു.

എന്റെ സഹോദരന്‍ രോഹിത് വായ്പ എഴുതി തള്ളലിന് അപേക്ഷിച്ചിട്ടില്ല. അദ്ദേഹം ആദായ നികുതി അടയ്ക്കുന്നുമുണ്ട്. നിര്‍ബന്ധപൂര്‍വാണ് പട്ടികയില്‍ രോഹിത്തിന്റെ പേര് വന്നത്. അപേക്ഷ നല്‍കാത്തയാളിന്റെ വായ്പയാണോ കമല്‍നാഥ് എഴുതി തള്ളിയതെന്നും ചൗഹാന്‍ ചോദിച്ചിരുന്നു. കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ ആദായ നികുതി അടയ്ക്കുന്നവരുടെ വായ്പ എഴുതി തള്ളില്ലെന്ന് പറയുന്നുണ്ട്. എങ്കില്‍ എങ്ങനെയാണ് എന്റെ സഹോദരന്റെ പേര് പട്ടികയില്‍ വന്നതെന്നും ചൗഹാന്‍ ചോദിച്ചിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി പദത്തിലെത്തും, 7 ദിവസത്തിനുള്ളില്‍ തീരുമാനം, ഇവര്‍ പിന്തുണയ്ക്കും!!രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി പദത്തിലെത്തും, 7 ദിവസത്തിനുള്ളില്‍ തീരുമാനം, ഇവര്‍ പിന്തുണയ്ക്കും!!

English summary
rahul says shivraj singh chouhan lying on farm loan waiver
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X