കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷ നിരയെ രാഹുല്‍ തന്നെ നയിക്കും.... മഹാസഖ്യത്തില്‍ നേതൃക്ഷാമം!!

Google Oneindia Malayalam News

Recommended Video

cmsvideo
രാജ്യത്തെ നയിക്കാൻ രാഹുൽ തന്നെ വേണമെന്ന് പ്രതിപക്ഷം

ദില്ലി: പ്രതിപക്ഷ നിരയുടെ നേതാവായി രാഹുല്‍ ഗാന്ധി അംഗീകരിക്കപ്പെടുമെന്ന് ഉറപ്പായിരിക്കുകയാണ്. പ്രതിപക്ഷ നിരയില്‍ നേതൃക്ഷാമം ഉണ്ടായെന്നാണ് വിലയിരുത്തല്‍. രാഹുലിന് വെല്ലുവിളിയായി മഹാസഖ്യത്തില്‍ ഉണ്ടായിരുന്നത് മമതാ ബാനര്‍ജിയും മായാവതിയുമാണ്. ഇതില്‍ മമത സൂചിപ്പിച്ചത് ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നാണ്. ഇത് രാഹുലിനുള്ള പിന്തുണയായിട്ടാണ് കാണുന്നത്.

അതേസമയം മായാവതിക്ക് ഇത് അംഗീകരിക്കേണ്ടി വരുമെന്ന് വ്യക്തമാണ്. പ്രതിപക്ഷ നിരയില്‍ ഏറ്റവും ശക്തനായ നേതാവ് രാഹുലാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ആ രീതിയിലേക്ക് കാര്യങ്ങള്‍ വരുമെന്ന് ഉറപ്പാണ്. ഇവിടെ രാഹുലിന് പ്രതീക്ഷയേറിയ കാര്യങ്ങലാണ് സംഭവിക്കുന്നത്.

രാഹുല്‍ സൂചിപ്പിക്കുന്നത്

രാഹുല്‍ സൂചിപ്പിക്കുന്നത്

എല്ലാ സംസ്ഥാനങ്ങളിലും ശക്തമായ പോരാട്ടം കാഴ്ച്ചവെക്കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞത് പ്രതിപക്ഷ നിരയെ ഭയപ്പെടുത്തിയിരുന്നു. പല സംസ്ഥാനങ്ങളിലും ബിജെപി പ്രാദേശിക പാര്‍ട്ടികളുടെ പ്രധാന ശത്രുവാണ്. ഇതിന് പുറമേ കോണ്‍ഗ്രസ് കൂടി എത്തുന്നത് ത്രികോണ പോരാട്ടത്തിലേക്ക് നയിക്കും. ഇവിടെ നഷ്ടം പ്രാദേശിക തലത്തില്‍ ശക്തമായ പാര്‍ട്ടിക്കായിരിക്കും. അതുകൊണ്ട് രാഹുലിനെ ഒപ്പം കൂട്ടാന്‍ ഇവര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.

നേതാക്കളുടെ പിന്തുണ

നേതാക്കളുടെ പിന്തുണ

തേജസ്വി യാദവ്, ലാലു പ്രസാദ് യാദവ്, എംകെ സ്റ്റാലിന്‍, കുമാരസ്വാമി, ശരത് പവാര്‍, പോലുള്ള മുതിര്‍ന്ന നേതാക്കളുടെ പിന്തുണ രാഹുലിനുണ്ട്. അഖിലേഷ് രഹസ്യമായി രാഹുലിനെ പിന്തുണയ്ക്കുന്നുണ്ട്. ഇങ്ങനൊരു അവസരത്തില്‍ മായാവതിക്കും മമതാ ബാനര്‍ജിക്കും രാഹുലിനെ എതിര്‍ക്കാനാവില്ല. ഇവര്‍ വലിയ സീറ്റ് നേടാന്‍ സാധ്യതയുള്ള പാര്‍ട്ടികളാണ്. മമതയ്ക്കും മായാവതിയും കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുകയാണെങ്കില്‍ ഗുണം ലഭിച്ചേക്കും.

സീറ്റ് കുറയും

സീറ്റ് കുറയും

മായാവതിക്ക് വിചാരിച്ച രീതിയില്‍ മുന്നേറ്റമുണ്ടാക്കാന്‍ യുപിയില്‍ സാധിക്കില്ലെന്നാണ് വിലയിരുത്തല്‍. ബിഎസ്പിയുടെ സ്ഥിരമായുള്ള വോട്ടുബാങ്ക് ഇളകി തുടങ്ങിയിട്ടുണ്ട്. ഇത് കഴിഞ്ഞ പത്ത് വര്‍ഷമായുള്ള പ്രതിഭാസമാണ്. മത്സരിക്കുന്ന 36 സീറ്റുകളില്‍ 30 എണ്ണമെങ്കിലും ജയിച്ചാല്‍ മാത്രമേ മഹാസഖ്യത്തില്‍ മായാവതിക്ക് ഏന്തെങ്കിലും സാധ്യതയുണ്ടാവൂ. ഇവിടെ സമാജ് വാദി പാര്‍ട്ടിയുടെ വോട്ടുബാങ്ക് ബിഎസ്പിയിലേക്ക് പോയിട്ടില്ലെങ്കില്‍ അത് വലിയ തിരിച്ചടി മായാവതിക്കുണ്ടാക്കും.

പ്രിയങ്ക മാറ്റിമറിച്ചു

പ്രിയങ്ക മാറ്റിമറിച്ചു

പ്രിയങ്ക ഗാന്ധിയുടെ വരവാണ് പ്രതിപക്ഷ നിരയില്‍ വലിയ മാറ്റങ്ങളുണ്ടാക്കിയത്. നിലവില്‍ കോണ്‍ഗ്രസ് 200 സീറ്റുകള്‍ വരെ നേടുമെന്ന പ്രതീക്ഷയാണ് പ്രതിപക്ഷ നിരയില്‍ ഉണ്ടായിരിക്കുന്നത്. പലസ്ഥലത്തും പ്രിയങ്കയുടെ വരവ് രാഹുലിനെ സഹായിക്കുമെന്നാണ് മമതയുടെയും മായാവതിയുടെയും വിലയിരുത്തല്‍. പ്രിയങ്ക വന്നതോടെ കോണ്‍ഗ്രസിനെ അംഗീകരിക്കേണ്ട അവസ്ഥയിലാണ് മറ്റ് പാര്‍ട്ടികള്‍. രാഹുലിന്റെ പ്രധാനമന്ത്രി പദത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ പ്രിയങ്ക നയിക്കുമെന്നാണ് സൂചന.

രാഹുലിന് അനുകൂലം

രാഹുലിന് അനുകൂലം

ചില പാര്‍ട്ടികള്‍ക്ക് വിചാരിച്ച അത്ര സീറ്റ് ലഭിക്കാതെ വരുമ്പോള്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം ലഭിക്കുമെന്നാണ് രാഹുല്‍ പ്രതീക്ഷിക്കുന്നത്. കൂടുതല്‍ സംസ്ഥാനങ്ങള്‍ ഭരിക്കുന്ന പാര്‍ട്ടിയെന്ന ലേബലും കോണ്‍ഗ്രസിന് ഗുണം ചെയ്യും. അതേസമയം മമതാ ബാനര്‍ജിക്ക് അഞ്ച് സീറ്റുകള്‍ ബംഗാളില്‍ കുറഞ്ഞാല്‍ അതും കോണ്‍ഗ്രസിന് ഗുണകരമാകും. പ്രതിപക്ഷ നിരയിലെ ചില പാര്‍ട്ടികള്‍ രാഹുല്‍ ഗാന്ധിക്ക് ബദല്‍ നേതാക്കളെ സഖ്യത്തിനുള്ളില്‍ തന്നെ തിരയുന്നുണ്ട്.

ജോതിരാദിത്യ സിന്ധ്യയുടെ ഭാര്യ മത്സര രംഗത്തേക്ക്, ഗ്വാളിയോര്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ നീക്കംജോതിരാദിത്യ സിന്ധ്യയുടെ ഭാര്യ മത്സര രംഗത്തേക്ക്, ഗ്വാളിയോര്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ നീക്കം

English summary
rahul set to be opposition pm face
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X