കേജ്‌രിവാളിന്റെ ബന്ധുവിനെതിരെ അഴിമതിയാരോപണം ഉന്നയിച്ച വ്യക്തിക്കു നേരെ വെടിവെപ്പ്!!!
ആക്രമിച്ചത് അജ്ഞാതസംഘം
നോയ്ഡ: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ ബന്ധുവിനെതിരെ അഴിമതിയാരോപണം ഉന്നയിച്ച രാഹുല്‍ ശര്‍മ്മക്കു നേരെ വെടിവെപ്പ്. ദില്ലിയിലെ നോയ്ഡ സ്വദേശിയായ രാഹുല്‍ ബന്ധവുമൊത്ത് കാറില്‍ സഞ്ചരിക്കുന്നതിനിടെയാണ് വെടിയേറ്റത്. ഇരുവരും ഗാസിയാബാദിലേക്ക് പോകുകയായിരുന്നു.
മോട്ടോര്‍സൈക്കിളില്‍ പിറകേ വന്ന രണ്ടംഗ അജ്ഞാതസംഘത്തില്‍ പെട്ടയാളാണ് രാഹുലിനു നേരെ നിറയൊഴിച്ചത്. ഹെല്‍മെറ്റ് ധരിച്ചിരുന്നതിനാല്‍ അക്രമികളുടെ മുഖം കാണാന്‍ സാധിച്ചില്ലെന്ന് രാഹുല്‍ പറഞ്ഞു.

അരവിന്ദ് കേജ്‌രിവാളിന്റെ ബന്ധത്തില്‍പെട്ടയാള്‍ പൊതുമരാമത്തു വകുപ്പില്‍ അഴിമതി നടത്തിയിട്ടുണ്ടെന്ന് രാഹുല്‍ ശര്‍മ്മ ആരോപിച്ചിരുന്നു. ഇയാള്‍ക്കെതിരെ സംസ്ഥാനത്തെ ആന്റി കറപ്ഷന്‍ വിഭാഗം കേസ് എടുത്തിരുന്നു.












Click it and Unblock the Notifications