രാഹുലിനെ ഷീല ദീക്ഷിത് കണ്ടു, ദില്ലിയിലെ 280 കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റികള്‍ പിരിച്ച് വിട്ടു!
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ വന്‍ തോല്‍വിക്ക് പിന്നാലെ ദില്ലിയിലെ 280 കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റികള്‍ പിരിച്ച് വിട്ടു. ദില്ലിയിലെ കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡണ്ട്, എഐസിസി സെക്രട്ടറിമാര്‍ എന്നിവര്‍ നേരത്തെ രാജി സമര്‍പ്പിച്ചിരുന്നു. ഈ കൂട്ട രാജിയുടെ പിന്നാലെയാണ് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റികള്‍ ഷീല ദീക്ഷിത് പിരിച്ച് വിട്ടത്. രാഹുല്‍ ഗാന്ധിയുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് നടപടി.
നേരത്തെ ഉത്തര്‍ പ്രദേശിലെ എല്ലാ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളും പിരിച്ച് വിട്ടിരുന്നു. പല സംസ്ഥാനങ്ങളിലും പാര്‍ട്ടിയുടെ സംഘടനാ തലങ്ങളിലുളള രാജി തുടരുകയാണ്. പാര്‍ട്ടിയെ പൊളിച്ച് പണിയുന്ന ജോലി രാഹുല്‍ ഗാന്ധിക്ക് എളുപ്പമാക്കുന്നതിന് വേണ്ടിയാണ് രാജികളെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ദില്ലിയില്‍ പുതിയ ബ്ലോക്ക്, ജില്ലാ കമ്മിറ്റി പ്രസിഡണ്ടുമാരെ തിരഞ്ഞെടുക്കുന്നതിന് വേണ്ടി ഒരു പുതിയ കമ്മിറ്റി പാര്‍ട്ടി രൂപീകരിച്ചിരിക്കുകയാണ്. ദില്ലിയില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടാണ് നീക്കം. പാര്‍ട്ടി ഒറ്റക്കെട്ടാണ് എന്ന തോന്നലുണ്ടാക്കണം എന്നാണ് ഷീല ദീക്ഷിത് അടക്കമുളള നേതാക്കള്‍ക്ക് രാഹുല്‍ ഗാന്ധി നല്‍കിയിരിക്കുന്ന നിര്‍ദേശം എന്നാണ് റിപ്പോര്‍ട്ടുകള്‍.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ താല്പര്യങ്ങള്ക്ക് വിരുദ്ധമായ തരത്തില്‍ മാധ്യമങ്ങളില്‍ പ്രതികരിക്കുന്നതില്‍ നിന്ന് വിട്ട് നില്‍ക്കണം എന്നും നേതാക്കളോട് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ദില്ലിയുടെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി പിസി ചാക്കോ, ലോക്സഭാ തിരഞ്ഞെടുപ്പില്‍ ദില്ലിയില്‍ നിന്നും മത്സരിച്ച നേതാക്കള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. ദില്ലിയിലെ 7 സീറ്റുകളും ഇക്കുറിയും ബിജെപി തൂത്തുവാരിയിരുന്നു.
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം












Click it and Unblock the Notifications