'ആ വാക്ക് രാഹുൽ ഉപയോഗിക്കരുതായിരുന്നു, സൈന്യത്തെ അവഹേളിക്കരുത്'; എസ് ജയശങ്കർ
ദില്ലി: അതിർത്തി സംഘർഷവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ. 'പ്രഹരം' എന്ന വാക്ക് നമ്മുടെ സൈന്യത്തെ പരാമർശിക്കാൻ രാഹുൽ ഗാന്ധി ഉപയോഗിക്കാൻ പാടില്ലായിരുന്നുവെന്ന് പാർലമെന്റിൽ ജയശങ്കർ പറഞ്ഞു.
രാഷ്ട്രീയ വിമർശനത്തിൽ ഞങ്ങൾക്ക് പ്രശ്‌നമില്ല, പക്ഷേ നമ്മുടെ ജവാന്മാരെ അവഹേളിക്കരുത്. നമ്മുടെ ജവാന്മാർക്കെതിരെ 'പ്രഹരമേൽപ്പിച്ചു' എന്ന വാക്ക് ഉപയോഗിക്കാൻ പാടില്ലായിരുന്നു. ചൈനീസ് നടപടിക്കെതിരെ ഞങ്ങൾ നിസംഗരായിരുന്നുവെങ്കിൽ ആരാണ് ഇന്ത്യൻ സൈന്യത്തെ അതിർത്തിയിലേക്ക് അയച്ചത്, പിന്നെ എന്തിനാണ് അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കാൻ സമ്മർദ്ദം ചെലുത്തുന്നത്, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് പൊതു ഇടത്തിൽ പറയുന്നത്?', എസ് ജയശങ്കർ ചോദിച്ചു.

ചൈന യുദ്ധത്തിന് ഒരുക്കം നടത്തുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഉറങ്ങുകയാണെന്ന രാഹുലിന്റെ പരാമർശത്തിനെതിരെ മറ്റൊരു പൊതുപരിപാടിയ്ക്കിടെയും ജയശങ്കർ പ്രതികരിച്ചിരുന്നു. അദ്ദേഹത്തിന്റെ നിർദ്ദേശം അനുസരിച്ചല്ല നിയന്ത്രണ രേഖലയിലേക്ക് സൈന്യത്തെ അയക്കുന്നതെന്നും എക്കാലത്തേയും വലിയ സൈനിക വിന്യാസമാണ് അതിർത്തിയിൽ ഇന്ത്യ നടത്തിയിരിക്കുന്നതെന്നുമായിരുന്നു ജയശങ്കർ പറഞ്ഞത്.
നിയന്ത്രണ രേഖയിലേക്ക് ഏത് വിധത്തിലുള്ള കടന്ന് കയറ്റവും ചെറുക്കാനാണ് സൈന്യത്തെ വിന്യസിച്ചിരിക്കുന്നത്. ഇന്ത്യൻ സൈന്യത്തിന്റെ പ്രതിബദ്ധതയാണ്. ഞങ്ങൾ ഉറങ്ങുകയായിരുന്നുവെങ്കിൽ അത്രയും സൈന്യത്തിൽ അവിടെ വിന്യസിക്കില്ലായിരുന്നു', എന്നായിരുന്നു ജയശങ്കറിന്റെ വാക്കുകൾ. സർവ്വ സന്നാഹത്തോടെയുള്ള യുദ്ധത്തിനാണ് ചൈന തയ്യാറെടുക്കുന്നതെന്നും എന്നാൽ നമ്മുടെ സര്‍ക്കാര്‍ ആ ഭീഷണിയെ അവഗണിക്കുകയാണെന്നുമായിരുന്നു കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയുടെ വിമർശനം.
അതിനിടെ സംഭവത്തെച്ചൊല്ലി പ്രതിപക്ഷം പാർലമെന്റിന്റെ ഇരുസഭകളും സ്തംഭിപ്പിച്ചു. സഭ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.ഇരു സഭകളിലും ഇത് സംബന്ധിച്ച് പ്രതിപക്ഷ നേതാക്കൾ നോട്ടീസ് നൽകിയെങ്കിലും അനുമതി ലഭിച്ചില്ല. തുടർന്ന് നേതാക്കൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു.












Click it and Unblock the Notifications