കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് മോദിയുടെ വിജയം; സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്ന് രജനികാന്ത്, രാഹുല്‍ രാജിവെക്കരുത്

Google Oneindia Malayalam News

ചെന്നൈ; നരേന്ദ്ര മോദി പ്രധാനമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കുമെന്ന് സൗത്ത് ഇന്ത്യന്‍ മെഗാ സ്റ്റാര്‍ രജനികാന്ത്. വ്യാഴാഴ്ച വൈകീട്ടാണ് ദില്ലിയില്‍ മോദിയുടെ സത്യപ്രതിജ്ഞ. നെഹ്രുവിനെയും രാജീവ് ഗാന്ധിയെയും പോലെ മോദി ഊര്‍ജ പ്രഭാവമുള്ള നേതാവാണെന്നും രജനികാന്ത് പറഞ്ഞു.

Raji

രജനികാന്തിന് മാത്രമല്ല കമല്‍ഹാസനും മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണമുണ്ട്. ഇത് മോദിയുടെ വിജയമാണെന്ന് രജനികാന്ത് പറഞ്ഞു. രാഹുല്‍ ഗാന്ധി രാജിവെക്കരുത് എന്നാണ് തന്റെ അഭിപ്രായം. തനിക്ക് കഴിയുമെന്ന് രാഹുല്‍ തെളിയിക്കണം. ജനാധിപത്യത്തില്‍ പ്രതിപക്ഷവും ശക്തരായിരിക്കണമെന്നും രജനികാന്ത് പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ ബിജെപി മികച്ച വിജയം നേടിയ വേളയില്‍ തന്നെ മോദിയെ അഭിനന്ദിച്ച് രജനികാന്ത് രംഗത്തുവന്നിരുന്നു. മോദി തരംഗം രാജ്യത്തുണ്ടായിട്ടുണ്ട്. എന്നാല്‍ തമിഴ്‌നാട്ടില്‍ അതില്ല. ഇവിടെ 38ല്‍ 37 സീറ്റ് യുപിഎയാണ് നേടിയത്. തമിഴ്‌നാട്ടിലും കേരളത്തിലും ആന്ധ്രയിലും മോദി തരംഗമുണ്ടായിട്ടില്ലെന്നും രജനികാന്ത് പറഞ്ഞു.

രാഹുല്‍ മാറില്ല; പുതിയ ഫോര്‍മുല തയ്യാര്‍, വര്‍ക്കിങ് പ്രസിഡന്റ് വരും, പാര്‍ട്ടി ഘടനയില്‍ മാറ്റംരാഹുല്‍ മാറില്ല; പുതിയ ഫോര്‍മുല തയ്യാര്‍, വര്‍ക്കിങ് പ്രസിഡന്റ് വരും, പാര്‍ട്ടി ഘടനയില്‍ മാറ്റം

കഴിഞ്ഞ വര്‍ഷമാണ് രജനികാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങിയത്. എന്നാല്‍ ഇതുവരെ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, കമല്‍ഹാസന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുകയും മക്കള്‍ നീതി മയ്യം എന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ച് മല്‍സരിക്കുകയും ചെയ്തിരുന്നു. അതേസമയം, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും തന്റെ കക്ഷി മല്‍സരിക്കുമെന്ന് രജനികാന്ത് പ്രഖ്യാപിച്ചിട്ടുണ്ട്.

English summary
Rahul should not quit, Says Rajinikanth, Will attend Modi Swearing Ceremony
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X