കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന്റെ പ്രചാരണം തീപാറും, 40 പേരുടെ ടീം, പ്രിയങ്കയും എത്തിയേക്കും!!

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് രണ്ടും കല്‍പ്പിച്ചുള്ള പോരാട്ടത്തിന്. പ്രചാരണം കടുപ്പിക്കാനാണ് തീരുമാനം. 40 അംഗ സ്റ്റാര്‍ ക്യാമ്പയിനര്‍മാരുടെ പട്ടിക കോണ്‍ഗ്രസ് തയ്യാറാക്കിയിട്ടുണ്ട്. പുതിയ സംസ്ഥാന അധ്യക്ഷനായി മിലിന്ദ് ദേവ്‌റ വന്നതിന് പിന്നാലെയാണ് ഈ നീക്കം. രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും പട്ടികയിലുണ്ട്. രാഹുലിന്റെ പ്രതിച്ഛായയാണ് കോണ്‍ഗ്രസിന്റെ പ്രചാരണായുധം.

1

അതേസമയം പ്രിയങ്ക ഗാന്ധി എത്തുമെന്നാണ് സൂചന. ഇക്കാര്യം തീരുമാനിക്കുന്നത് അവസാന ഘട്ടത്തിലാണ്. കോണ്‍ഗ്രസിന്റെ നിരവധി ജില്ലാ കമ്മിറ്റികള്‍ പ്രിയങ്കയുടെ പ്രചാരണം വേണമെന്ന നിലപാടിലാണ്. നേരത്തെ പ്രിയങ്ക മഹാരാഷ്ട്രയില്‍ നിന്ന് മത്സരിക്കണമെന്ന് നിരവധി പേര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യുപിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താല്‍പര്യമെന്നും മത്സരിക്കാനില്ലെന്നും പ്രിയങ്ക വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്ത് 48 മണ്ഡലങ്ങളാണുള്ളത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, ജോതിരാദിത്യ സിന്ധ്യ, മല്ലികാര്‍ജുന്‍ ഗാര്‍ഗെ, ഗുലാം നബി ആസാദ്, സുശീല്‍ കുമാര്‍ ഷിന്‍ഡെ എന്നിവരാണ് സുപ്രധാന പ്രചാരകര്‍. എന്‍സിപിക്കൊപ്പം ചേര്‍ന്ന് ഗംഭീര പ്രചാരണത്തിനാണ് സംസ്ഥാന സമിതി ഒരുങ്ങുന്നത്. രണ്ട് നേതാക്കളുടെ കാര്യത്തില്‍ മാത്രമാണ് ഇപ്പോള്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നത്.

്അതേസമയം പ്രിയങ്ക ഗാന്ധിയും നവജോത് സിംഗ് സിദ്ദുവും പ്രചാരണത്തിനായി എത്തുമെന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മിലിന്ദ് ദേവ്‌റയും സഞ്ജയ് നിരുപവും പ്രചാരകരുടെ പട്ടികയിലുണ്ട്. അശോക് ചവാനും പൃഥ്വിരാജ് ചവാനും പ്രചാരണത്തിനിറങ്ങും. മഹാരാഷ്ട്രയിലെ ആദ്യ നാല് ഘട്ടത്തില്‍ തന്നെ തിരഞ്ഞെടുപ്പ് നടക്കും. അതുകൊണ്ട് പ്രചാരകരെല്ലാം അടുത്ത ദിവസങ്ങളിലായി മഹാരാഷ്ട്രയിലെത്തും.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

ബിജെപിക്കെതിരെ കോണ്‍ഗ്രസിന്റെ മഴവില്‍ സഖ്യം.... രാഹുല്‍ ഗാന്ധിയുടെ നീക്കങ്ങളിങ്ങനെബിജെപിക്കെതിരെ കോണ്‍ഗ്രസിന്റെ മഴവില്‍ സഖ്യം.... രാഹുല്‍ ഗാന്ധിയുടെ നീക്കങ്ങളിങ്ങനെ

English summary
rahul sonia among congress star campaigners in maharashra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X