ആരേയും പേടിക്കുന്നില്ല, താന്‍ ഇന്ദിരാ ഗാന്ധിയുടെ മരുമകള്‍: സോണിയാ ഗാന്ധി
ദില്ലി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ വിധി പറയാന്‍ ജനങ്ങള്‍ക്ക് വിട്ടുതരുന്നതായി കോണ്‍ഗ്രസ് അധ്യക്ഷ
സോണിയാ ഗാന്ധി. പാര്‍ലമെന്റില്‍ കേസുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്നപ്പോഴാണ് സോണിയാ ഗാന്ധിയുടെ പരാമര്‍ശം. കേസില്‍ തനിക്ക് വ്യാകുലതകള്‍ ഇല്ലെന്നും താന്‍ ഇന്ദിരാ ഗാന്ധിയുടെ മരുമകള്‍ ആണെന്നും സോണിയ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം നാഷണല്‍ ഹെറാള്‍ഡ് കേസ് പരിഗണിക്കുന്നത് ഡിസംബര്‍ 19 ലേക്ക് മാറ്റി. 19-ാം തീയതി സോണിയയും രാഹുലും അടക്കം എല്ലാവരും കോടതിയില്‍ ഹാജരാകണമെന്ന് ദില്ലി പട്യാല ഹൗസ് കോടതി അറിയിച്ചു. നേരത്തേ തീരുമാനിച്ച പരിപാടികള്‍ കാരണം ഇരുവര്‍ക്കും ചൊവ്വാഴ്ച ഹാജരാകാന്‍ കഴിയില്ലെന്ന് അഭിഭാഷകന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഇരുവര്‍ക്കും പതിനൊന്ന് ദിവസത്തെ സമയം നല്‍കാന്‍ കോടതി തയ്യാറായത്.

കേസില്‍ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സോണിയയും രാഹുലും സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ദിവസം ദില്ലി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ ഇരുവരും സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് വിവരം.












Click it and Unblock the Notifications