കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരേയും പേടിക്കുന്നില്ല, താന്‍ ഇന്ദിരാ ഗാന്ധിയുടെ മരുമകള്‍: സോണിയാ ഗാന്ധി

  • By Athul
Google Oneindia Malayalam News

ദില്ലി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ വിധി പറയാന്‍ ജനങ്ങള്‍ക്ക് വിട്ടുതരുന്നതായി കോണ്‍ഗ്രസ് അധ്യക്ഷ
സോണിയാ ഗാന്ധി. പാര്‍ലമെന്റില്‍ കേസുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്നപ്പോഴാണ് സോണിയാ ഗാന്ധിയുടെ പരാമര്‍ശം. കേസില്‍ തനിക്ക് വ്യാകുലതകള്‍ ഇല്ലെന്നും താന്‍ ഇന്ദിരാ ഗാന്ധിയുടെ മരുമകള്‍ ആണെന്നും സോണിയ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം നാഷണല്‍ ഹെറാള്‍ഡ് കേസ് പരിഗണിക്കുന്നത് ഡിസംബര്‍ 19 ലേക്ക് മാറ്റി. 19-ാം തീയതി സോണിയയും രാഹുലും അടക്കം എല്ലാവരും കോടതിയില്‍ ഹാജരാകണമെന്ന് ദില്ലി പട്യാല ഹൗസ് കോടതി അറിയിച്ചു. നേരത്തേ തീരുമാനിച്ച പരിപാടികള്‍ കാരണം ഇരുവര്‍ക്കും ചൊവ്വാഴ്ച ഹാജരാകാന്‍ കഴിയില്ലെന്ന് അഭിഭാഷകന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഇരുവര്‍ക്കും പതിനൊന്ന് ദിവസത്തെ സമയം നല്‍കാന്‍ കോടതി തയ്യാറായത്.

rahul and sonia

കേസില്‍ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സോണിയയും രാഹുലും സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ദിവസം ദില്ലി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ ഇരുവരും സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് വിവരം.

English summary
Congress President Sonia Gandhi, her son Rahul Gandhi and others were on Tuesday directed to appear in person on December 19 by a Delhi court which allowed their plea seeking exemption from personal appearance for the day in the National Herald case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X