കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കട്ട സീരിയസ്സായി രാഹുല്‍ ഗാന്ധിയുടെ തീപ്പൊരി പ്രസംഗം... പൊട്ടിച്ചിരിച്ച് പ്രധാനമന്ത്രി

Google Oneindia Malayalam News

ദില്ലി: നിര്‍ണായകമായ അവിശ്വാസ പ്രമേയം പാര്‍ലമെന്റില്‍ നടന്നുകൊണ്ടിരിക്കുകയാണ്. സര്‍ക്കാരിന് മണിക്കൂറുകള്‍ സംസാരിക്കാന്‍ നല്‍കിയ സ്പീക്കര്‍ പ്രതിപക്ഷത്തിന് വെറും 35 മിനുട്ടാണ് നല്‍കിയത്. ഇത് തന്നെ വലിയ വിവാദമാവുകയും ചെയ്തിരുന്നു. എന്നാല്‍ കിട്ടിയ സമയം കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും തകര്‍ത്തടിച്ച് രാഷ്ട്രീയ വിജയം നേടിയിരിക്കുകയാണ് രാഹുല്‍. പാര്‍ലമെന്റില്‍ കട്ട സീരിയസായിട്ടായിരുന്നു രാഹുലിന്റെ പ്രസംഗം. പലവിധ ചോദ്യങ്ങള്‍ കൊണ്ടാണ് മോദിയെ അദ്ദേഹം നേരിട്ടത്. ഒടുവില്‍ സഹികെട്ട് ബിജെപി അദ്ദേഹത്തിന്റെ പ്രസംഗം തടസപ്പെടുത്തുകയും ചെയ്തു.

അമിത് ഷായുടെ മകന്‍ ജെയ് ഷായുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങള്‍ മുതല്‍ പെട്രോള്‍ ഡീസല്‍ വില വരെയുള്ള കാര്യങ്ങള്‍ നിരത്തിയാണ് രാഹുല്‍ മോദിയെ നേരിട്ടത്. അതേസമയം പ്രതിപക്ഷ ഐക്യം രാഹുലിന്റെ പ്രസംഗത്തോടെ ശക്തിപ്പെട്ടു എന്ന് ഉറപ്പിച്ച് പറയാനാവും. ഭരണമികവ് ഉയര്‍ത്തി ഇതിനെ പ്രതിരോധിക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെടുന്നതാണ് സഭയില്‍ കണ്ടത്. അതോടൊപ്പം ശിവസേന വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതും സര്‍ക്കാരിന് വമ്പന്‍ തിരിച്ചടിയാണ്.

സ്ത്രീകളെ സംരക്ഷിക്കാനാവില്ല

സ്ത്രീകളെ സംരക്ഷിക്കാനാവില്ല

ലോക ജനതയുടെ മുന്നില്‍ ഇന്ത്യ ആദ്യമായി നാണംകെടുകയാണ്. ലോകം ഒന്നടങ്കം പറയുന്നു നമ്മുടെ രാജ്യത്ത് സ്ത്രീകള്‍ക്ക് യാതൊരു സുരക്ഷയുമില്ലെന്ന്. ഇതാദ്യമായിട്ടാണ് ഒരു സര്‍ക്കാര്‍ ഇത്രയധികം നാണം കെടുന്നത്. സ്ത്രീകള്‍ യാതൊരു ദയയും അനുവദിക്കാതെ കൊല്ലപ്പെടുകയാണ്. അവര്‍ ചൂഷണം ചെയ്യപ്പെട്ട് കൊണ്ടിരിക്കുകയാണ്. എന്നാല്‍ നമ്മുടെ പ്രധാനമന്ത്രി ഇപ്പോഴും മൗനിയാണ്. ഇക്കാര്യത്തില്‍ അദ്ദേഹത്തിന് ഒന്നും പറയാനില്ലേ. ഇതുവരെ അങ്ങനെയൊന്ന് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.

ദളിതുകളും ന്യൂനപക്ഷങ്ങളും മനുഷ്യരല്ലേ

ദളിതുകളും ന്യൂനപക്ഷങ്ങളും മനുഷ്യരല്ലേ

ഇന്ത്യയില്‍ ബിജെപി ഭരണത്തില്‍ ഏറ്റവുമധികം കഷ്ടതയനുഭവിക്കുന്നത് ദളിതുകള്‍ ആദിവാസികള്‍ ന്യൂനപക്ഷങ്ങള്‍ എന്നിവരാണ്. ഇവരാരും മനുഷ്യരല്ലേ. പ്രധാനമന്ത്രി ഇവര്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ മിണ്ടാതിരിക്കുമ്പോള്‍ തോന്നുന്നത് അങ്ങനെയാണ്. രാജ്യം അരക്ഷിതാവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ പ്രധാനമന്ത്രി അതിനെ അഭിസംബോധന ചെയ്യുകയാണ് വേണ്ടത്. എന്താണ് അദ്ദേഹത്തിന്റെ മനസിലുള്ളതെന്ന് ജനങ്ങള്‍ക്ക് അറിയണം. എന്നാല്‍ അദ്ദേഹം മൗനം തുടര്‍ന്ന് കൊണ്ടേയിരിക്കുകയാണ്.

ലോക്‌സഭയില്‍ പൊട്ടിച്ചിരി

ലോക്‌സഭയില്‍ പൊട്ടിച്ചിരി

കട്ടസീരിയസായിട്ടായിരുന്നു രാഹുലിന്റെ പ്രസംഗം. പക്ഷേ സഭയില്‍ ഒന്നടങ്കം കൂട്ടച്ചിരിയും ഇതിനിടെയുണ്ടായി. പ്രധാനമന്ത്രി രാഹുലിന്റെ ഓരോ ആരോപണത്തെയും പൊട്ടിച്ചിരിയോടെയാണ് വരവേറ്റത്. ബിജെപി എല്ലാത്തിനെയും പ്രതിഷേധത്തോടെയാണ് സ്വീകരിച്ചത്. രാഹുലിന്റെ അടുത്തിരുന്ന കൊടിക്കുന്നില്‍ സുരേഷും ഇതിനിടെ ചിരിക്കുന്നുണ്ടായിരുന്നു. ഇതിനിടെ ഹമാരേ പിഎം ബാഹര്‍ ജാതേ ഹെ എന്നുള്ളതിന് പകരം ബാര്‍ എന്നാണ് ബിജെപി നേതാക്കള്‍ കേട്ടത്. ഇതോടെ അവര്‍ രാഹുലിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തിയത്. ഇതും സഭയില്‍ കൂട്ടിച്ചിരി ഉയര്‍ത്തി.

എവിടെ 15 ലക്ഷം

എവിടെ 15 ലക്ഷം

മോദി എല്ലാം ചെയ്യുന്നുണ്ട്. പക്ഷേ വലിയ മുതലാളിമാര്‍ക്ക് വേണ്ടിയാണ് എല്ലാം. മധ്യവര്‍ഗത്തിനും പാവപ്പെട്ടവര്‍ക്കും അദ്ദേഹത്തിന്റെ മനസില്‍ സ്ഥാനമില്ല. മോദി തിരഞ്ഞെടുപ്പ് കാലത്ത് 15 ലക്ഷം എല്ലാവരുടെ ബാങ്ക് അക്കൗണ്ടില്‍ എത്തിക്കുമെന്ന് പറഞ്ഞിരുന്നു. ആ പണം എവിടെ പോയി. അതാണ് ആദ്യത്തെ തട്ടിപ്പ്. പിന്നെ രണ്ടു കോടി യുവാക്കള്‍ക്ക് ജോലി നല്‍കുമെന്ന് പറഞ്ഞു. അതെവിടെ പോയി. അതും ഇല്ല. രാജ്യത്തെ യുവാക്കള്‍ മോദി വിശ്വസിച്ചു. വെറും നാലു ലക്ഷം യുവാക്കള്‍ക്കാണ് ജോലി ലഭിച്ചത്. പക്കോഡ ഉണ്ടാക്കുക ഷോപ്പ് തുറക്കുക ഇങ്ങനെയുള്ള ഉപദേശങ്ങള്‍ മാത്രമാണ് മോദി നല്‍കുന്നത്.

നോട്ടുനിരോധനം എല്ലാം നശിപ്പിച്ചു

നോട്ടുനിരോധനം എല്ലാം നശിപ്പിച്ചു

സീരിയസായി കാര്യങ്ങള്‍ പറയുമ്പോള്‍ എല്ലാം പൊളിച്ചടുക്കാനും രാഹുല്‍ ശ്രദ്ധിച്ചിരുന്നു. സാമ്പത്തികമേഖല അങ്ങോട്ടോ ഇങ്ങോട്ടോ എന്നില്ലാതെ പോകുന്നതിനിടെയാണ് നോട്ടുനിരോധനം വന്നത്. പിന്നത്തെ കാര്യം പറയണോ. സാധാരണക്കാരെയും വ്യാപാരികളെയും ഒന്നായിട്ട് തകര്‍ത്ത് കളഞ്ഞു. ഈ ബുദ്ധി എവിടെ നിന്ന് വന്നുവെന്നറിയില്ല. പക്ഷേ എല്ലാം പെട്ടെന്നായിരുന്നു. സൂറത്തിലൊക്കെ പോയപ്പോള്‍ മോദിയെ ജനങ്ങള്‍ ശപിക്കുന്നുണ്ടായിരുന്നു. ഉണ്ടായിരുന്ന എല്ലാ നോട്ടുകളും ഒറ്റരാത്രി കൊണ്ടല്ലേ അദ്ദേഹം നിരോധിച്ചത് എന്നും രാഹുല്‍ പരിഹസിച്ചു.

ദോക്ലാമിന്റെ കാര്യം പറയുകയേ വേണ്ട

ദോക്ലാമിന്റെ കാര്യം പറയുകയേ വേണ്ട

അതിര്‍ത്തിയില്‍ പാകിസ്താനുമായി മാത്രം പ്രശ്‌നമുണ്ടായിരുന്ന സമയത്താണ് ദോക്ലാം വിഷയം വരുന്നത്. നമ്മുടെ സൈനികര്‍ ചൈനയുമായി കൊമ്പു കോര്‍ത്തു. അടുത്തിടെ നമ്മുടെ പ്രധാനമന്ത്രി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിംഗിനെ അവിടെ പോയി കണ്ടിരുന്നു. എന്നാല്‍ മോദിക്ക് ഇതിനെ കുറിച്ച് ഒരുവാക്കു പോലും ചോദിക്കാനുണ്ടായിരുന്നില്ല. നമ്മുടെ സൈനികരുടെ ജീവന്‍ വച്ചാണ് അദ്ദേഹം കളിക്കുന്നത്. അതിര്‍ത്തിയില്‍ സൈന്യം ധീരമായി പോരടിക്കുമ്പോള്‍ മോദിക്ക് ഒന്നും പറയാനില്ലാത്തത് കഷ്ടം തന്നെയാണ്. റാഫേല്‍ വിമാനങ്ങളുടെ വിലവിവരങ്ങള്‍ എവിടെ നിന്നാണ് കിട്ടുകയെന്നും രാഹുല്‍ ചോദിച്ചു.

രാഹുലിന്റെ രാഷ്ട്രീയ മര്യാദ

രാഹുലിന്റെ രാഷ്ട്രീയ മര്യാദ

പ്രസംഗത്തിന് ശേഷം രാഹുല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വന്ന് കെട്ടിപ്പിടിച്ചത് എല്ലാവരെയും അദ്ഭുതപ്പെടുത്തുന്നതായിരുന്നു. മോദി പോലും ഈ നീക്കത്തില്‍ ഞെട്ടിയിരുന്നു. പക്വത വന്ന നേതാവിലേക്ക് രാഹുല്‍ വളര്‍ന്നിരിക്കുന്നു എന്നാണ് ഇത് തെളിയിക്കുന്നത്. ബിജെപി നേതാക്കള്‍ തന്നെ എനിക്ക് കൈ തന്ന് നന്നായി പ്രസംഗിച്ചെന്ന് പറഞ്ഞിരുന്നു. ബിജെപിക്കകത്ത് എതിര്‍ സ്വരങ്ങള്‍ സ്ഥാനമില്ല എന്നാണ് ഇത് തെളിയിക്കുന്നത്. അവര്‍ക്ക് പറയാനുള്ളത് താന്‍ പറഞ്ഞത് കൊണ്ടാണ് ഇത്രയധികം പിന്തുണ ബിജെപിയില്‍ നിന്ന് തന്നെ എനിക്ക് ലഭിച്ചത്. ബിജെപി എന്നെ എത്ര അപമാനിച്ചാലും ഞാന്‍ എന്റെ വ്യക്തിത്വത്തില്‍ അടിയുറച്ച് നില്‍ക്കുമെന്നും രാഹുല്‍ വ്യക്തമാക്കി.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മോഹന്‍ലാല്‍ മുഖ്യാതിഥി.... വിവാദം കത്തുന്നു, അംഗങ്ങള്‍ക്ക് എതിര്‍പ്പ്സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മോഹന്‍ലാല്‍ മുഖ്യാതിഥി.... വിവാദം കത്തുന്നു, അംഗങ്ങള്‍ക്ക് എതിര്‍പ്പ്

പത്തനംതിട്ടയിലെ ഭൂലോകലക്ഷ്മിക്ക് പിന്നാലെ ജസ്ന... മറ്റൊരു യുവാവും!! മൂന്ന് സംഭവങ്ങളും തമ്മില്‍?പത്തനംതിട്ടയിലെ ഭൂലോകലക്ഷ്മിക്ക് പിന്നാലെ ജസ്ന... മറ്റൊരു യുവാവും!! മൂന്ന് സംഭവങ്ങളും തമ്മില്‍?

English summary
rahul speech in parliament
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X