കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെന്റിലേറ്ററുകളുടെയും മാസ്‌കുകളുടെയും കയറ്റുമതി തടയാന്‍ വൈകിയതെന്ത്?; രാഹുല്‍ ഗാന്ധി

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കൊറോണ വൈറസ് രോഗം ബാധിച്ചവരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ചോദ്യങ്ങളുയര്‍ത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല്‍ പ്രധാനമന്ത്രിക്കെതിരെ രംഗത്തെത്തിയത്.

Recommended Video

cmsvideo
Rahul Gandhi targets Modi govt over 'delay' in banning export of ventilators, masks

കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ അവശ്യജീവന്‍ രക്ഷാ ഉപാധികളായ വെന്റിലേറ്ററുകളുടേയും മാസ്‌കുകളുടേയും കയറ്റുമതി നിര്‍ത്തല്‍ ഇത്ര വൈകിയത് എന്തുകൊണ്ടാണെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ചോദ്യം. രോഗം പടര്‍ന്നു പിടിക്കുന്നതിനിടയിലും വെന്റിലേറ്ററുകളുടേയും മാസ്‌ക്കുകളുടേയും കയറ്റുമതി കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിയത് മാര്‍ച്ച് 19 മുതലായിരുന്നു.

രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി

'ബഹുമാനപ്പെട്ട പ്രധാനമന്ത്രി, ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം ഉണ്ടായിട്ടും വെന്റിലേറ്റര്‍, മാസ്‌ക് എന്നിവ സൂക്ഷിക്കുന്നതിന് പകരം മാര്‍ച്ച് 19 വരെ അത് കയറ്റുമതി ചെയ്യാന്‍ അനുമതി കൊടുത്തു. നമുക്ക് ആവശ്യത്തിന് ഉണ്ടായിരുന്നോ? ഏത് തരം ശക്തിയാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നത്. ഇതൊരു ക്രിമിനല്‍ ഗൂഢാലോചനയല്ലേ?:' രാഹുല്‍ ഗാന്ധി ചോദിച്ചു.

ആരോഗ്യ വിദഗ്ധര്‍

ആരോഗ്യ വിദഗ്ധര്‍

കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഇവിടെയുള്ള 40000 വര്‍ക്കിംഗ് വെന്റിലേറ്റര്‍ അപര്യാപ്തമാവുമെന്ന് വിദഗ്ധര്‍ പറഞ്ഞതോടെയാണ് രാഹുല്‍ പ്രധാനമന്ത്രിക്കെതിരെ രംഗത്തെത്തിയത്. രോഗം ബാധിച്ചവരില്‍ 5 ശതമാനം പേരെ ശ്വാസസംബന്ധമായ പ്രശ്‌നങ്ങള്‍ നേരിടുന്നത് കൊണ്ട് ഐ.സി.യുവില്‍ കഴിയുന്നുണ്ട്.

ചിദംബരം

ചിദംബരം

കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് നേതാവ് പി ചിദംബരവും രംഗത്തെത്തിയിരുന്നു. രോഗ വ്യാപനം തടയാന്‍ പക്വവും അടിയന്തിരവുമായ നടപടികള്‍ സ്വീകരിക്കണമെന്ന് ചിദംബരം പറഞ്ഞു. ഇറ്റലിയിലെ സാഹചര്യത്തില്‍ നിന്നും ഇന്ത്യ പാഠം ഉള്‍ക്കൊള്ളണമെന്നം നിരന്തരമായുള്ള പ്രതിരോധ നടപടികള്‍ കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍ സഹായിക്കുമെന്നും പക്വതയോടെ പെരുമാറേണ്ട സമയമാണിപ്പോഴെന്നും ചിദംബരം കൂട്ടി ചേര്‍ത്തു.

കൊറോണ

കൊറോണ

രാജ്യത്ത് ഇന്നും കൊറോണ വൈറസ് രോഗം ബാധിച്ച് ഒരാള്‍ മരിച്ചിരിക്കുകയാണ്. ഇതോടെ മരണസംഖ്യ 8 ആയി. പശ്ചിമ ബംഗാളിലാണ് ഒരാള്‍ മരിച്ചത്. സംസ്ഥാനത്തെ ആദ്യമരണമാണിത്.

രാജ്യത്ത് 400 ലേറെ പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി. ഇന്ത്യയിലൊട്ടാകെ 80 നഗരങ്ങള്‍ കൊറോണ വ്യാപനത്തെ പ്രതിരോധിക്കുന്നതിനായി മാര്‍ച്ച് 31 വരെ പൂര്‍ണമായി അടച്ചിടാനാണ് തീരുമാനം. ദില്ലി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളൂ എന്നീ നഗരങ്ങളുള്‍പ്പെടെയുള്ള നഗരങ്ങളാണ് ഈ പട്ടികയിലുള്ളത്.

മഹാരാഷ്ട്ര, കേരളം, ദില്ലി, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, പശ്ചിമബംഗാള്‍, ചണ്ഡിഗഡ്, ഛത്തീസ്ഗഡ്, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ്, ഒഡിഷ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ക്ക് പുറമേ പുതുച്ചേരി, ജമ്മു കശ്മീര്‍, ലഡാക്ക് എന്നാ കേന്ദ്രഭരണ പ്രദേശങ്ങളും കൊറോണ ഭീതിയെത്തുടര്‍ന്ന് അടച്ചിടും. ബസുകള്‍, ട്രെയിന്‍, മെട്രോ സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നതിന് പുറമേ സ്വകാര്യ വാഹനങ്ങളും ഈ കാലയളവില്‍ പുറത്തിറങ്ങാന്‍ അനുവദിക്കില്ല.

English summary
Rahul targets Modi govt over 'delay' in banning export of ventilators, masks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X