കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ മിഷന്‍ 20 പ്രഖ്യാപിച്ച് കോണ്‍ഗ്രസ്..... പടനയിക്കുന്നത് രാഹുലിന്റെ വിശ്വസ്തന്‍!!

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് വിജയത്തോടെ കോണ്‍ഗ്രസ് പുതിയ നീക്കങ്ങള്‍ക്ക് ഒരുങ്ങുന്നു. രാഹുല്‍ ഗാന്ധി പുതിയ നിയമനങ്ങള്‍ക്കാണ് ഒരുങ്ങുന്നത്. മിഷന്‍ 20 എന്ന പ്ലാനാണ് രാഹുല്‍ തയ്യാറാക്കിയിരിക്കുന്നത്. ബിജെപിയുടെ മിഷന്‍ 29 പദ്ധതിയെ പൊളിക്കാനുള്ള നീക്കങ്ങളാണ് കോണ്‍ഗ്രസ് അണിയറയില്‍ ഒരുക്കിയത്. മധ്യപ്രദേശ് ഹിന്ദി ഹൃദയഭൂമിയെ സ്വാധീനിക്കുന്ന മണ്ഡലമായത് കൊണ്ടാണ് ഇവിടെ തന്നെ കോണ്‍ഗ്രസിന്റെ ആദ്യ ഘട്ട പരീക്ഷണം നടത്തുന്നത്.

കമല്‍നാഥിനും ജോതിരാദിത്യ സിന്ധ്യക്കും പുറമേ ഹൈക്കമാന്‍ഡിലെ ഉന്നത നേതാക്കള്‍ വരെ സംസ്ഥാനത്തെ പ്രചാരണത്തിനെത്തിക്കും. ഇതില്‍ ഒരു പ്രമുഖ ഹൈക്കമാന്‍ഡ് നേതാവിനെ താരപ്രചാരകനാക്കാനും രാഹുല്‍ തീരുമാനിച്ച് കഴിഞ്ഞു. അതേസമയം ബിജെപി മധ്യപ്രദേശില്‍ തിരിച്ചുവരവിന് ഒരുങ്ങുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ശക്തമായ പ്രചാരണത്തിനൊരുങ്ങുന്നത്. ഇവിടെ സംഘടനാ അടിത്തറ ശക്തമാക്കി ബിജെപി നേരിടാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്.

ബിജെപിയുടെ മിഷന്‍ 29

ബിജെപിയുടെ മിഷന്‍ 29

മധ്യപ്രദേശിലെ ആകെയുള്ള 29 സീറ്റും തൂത്തുവാരുകയാണ് ബിജെപിയുടെ ലക്ഷ്യം. മിഷന്‍ 29 എന്നാണ് ഈ പ്ലാനിന് പേര്. മോദി തരംഗമുണ്ടായ 2014ല്‍ 27 സീറ്റുകളാണ് ബിജെപി നേടിയത്. എന്നാല്‍ ഇത്തവണ മുഴുവന്‍ സീറ്റും നേടുക ബിജെപിക്ക് അസാധ്യമായ കാര്യമാണ്. കോണ്‍ഗ്രസ് സംസ്ഥാന ഭരണം പിടിച്ചതോടെ ബിജെപി ഇവിടെ ദുര്‍ബലമായ സാഹചര്യത്തിലാണ്. ഇപ്പോള്‍ ഉള്ളതിന്റെ പകുതി സീറ്റുകളില്‍ മാത്രമാണ് ബിജെപിക്ക് ജയ.സാധ്യതയുള്ളത്.

കോണ്‍ഗ്രസ് കളി തുടങ്ങി

കോണ്‍ഗ്രസ് കളി തുടങ്ങി

കോണ്‍ഗ്രസ് മിഷന്‍ 20 പദ്ധതിയാണ് പ്രഖ്യാപിച്ചത്. രാഹുല്‍ ഒരുക്കിയ ഗെയിം പ്ലാനാണിത്. 20 സീറ്റുകളാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ 18 സീറ്റുകള്‍ കൂടുതലാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. ജോതിരാദിത്യ സിന്ധ്യയും കമല്‍നാഥും പ്രാദേശിക തലം മുതല്‍ പ്രചാരണങ്ങള്‍ നേരത്തെ തുടങ്ങിയിട്ടുണ്ട്. ഗ്വാളിയോറിലെ എല്ലാ സീറ്റുകളും കോണ്‍ഗ്രസ് നേടുമെന്ന് ഉറപ്പുള്ളതിനാല്‍ സിന്ധ്യയെ പ്രചാരണത്തിന് ഇറക്കുന്നത് കൂടുതല്‍ നേട്ടമാകും.

രാഹുലിന്റെ നിയമനം

രാഹുലിന്റെ നിയമനം

രാഹുല്‍ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് കാര്യങ്ങള്‍ക്കും മറ്റ് ചുമതലകള്‍ക്കുമായി ദീപക് ബാബറിയയെയാണ് നിയമിച്ചത്. രാഹുലുമായി ഏറ്റവും അടുത്ത ബന്ധമുള്ള നേതാവാണ് ദീപക് ബാബറിയ. കമല്‍നാഥുമായി ചേര്‍ന്ന് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിക്കാനാണ് നിര്‍ദേശം. ബൂത്ത് തല കമ്മിറ്റികളില്‍ നിന്ന് സ്ഥാനാര്‍ത്ഥികള്‍ ആരൊക്കെയായിരിക്കണം എന്നതും തീരുമാനിച്ചിട്ടുണ്ട്. ഈ പട്ടിക രാഹുലിന് കൈമാറിയിട്ടുണ്ട്. പാര്‍ട്ടിയിലെ അറിയപ്പെടുന്ന നേതാക്കളെ ഇത്തരം ചുമതലകള്‍ ഏല്‍പ്പിക്കുന്നത് വഴി പ്രവര്‍ത്തകരുടെ വിശ്വാസം വീണ്ടെടുക്കാനും രാഹുലിന് സാധിക്കും.

ബിജെപിയില്‍ പൊട്ടിത്തെറിയുണ്ടാവും

ബിജെപിയില്‍ പൊട്ടിത്തെറിയുണ്ടാവും

മധ്യപ്രദേശില്‍ നിന്നുള്ള എംപിമാരെല്ലാം മോശം പ്രതിച്ഛായ ഉള്ളവരാണെന്ന് കോണ്‍ഗ്രസിന്റെ ഗ്രൗണ്ട് റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാണ്. ബിജെപിയുടെ സര്‍വേയിലും ഇത് തന്നെയാണ് സൂചിപ്പിക്കുന്നത്. 29 എംപിമാരെയും ഇത്തവണ മാറ്റുമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വം വ്യക്തമാക്കുന്നത്. ഉത്തര്‍പ്രദേശിന് പിന്നാലെ മധ്യപ്രദേശിലും വെട്ടിനിരത്തല്‍ ഉണ്ടാവുമെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്. ഇത് മുതലെടുക്കാന്‍ രാഹുല്‍ ശ്രമം തുടങ്ങി. ബിജെപിയില്‍ ഇപ്പോള്‍ തന്നെ അതൃപ്തി ശക്തമാണ്. കേന്ദ്ര മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ അടക്കമുള്ളവര്‍ ബിജെപി വിടുമെന്നാണ് സൂചന.

തോറ്റവരെ മത്സരിപ്പിക്കും

തോറ്റവരെ മത്സരിപ്പിക്കും

ബിജെപി ജയസാധ്യതയുള്ളവരെ മാത്രം മത്സരിപ്പിക്കാനാണ് ഒരുങ്ങുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റവരെ പാര്‍ട്ടിയില്‍ അവഗണിക്കാനാണ് തീരുമാനം. ഇതാണ് പാര്‍ട്ടിയെ വന്‍ പ്രതിസന്ധിയിലേക്ക് നയിക്കുന്നത്. സംസ്ഥാന സമിതിയെ നല്ലൊരു വിഭാഗം ബിജെപി നേതാക്കളും പ്രചാരണത്തിന് ഇറങ്ങില്ലെന്ന് വ്യക്തമാക്കി. മുതിര്‍ന്ന നേതാക്കള്‍ കമല്‍നാഥുമായി ചര്‍ച്ച നടത്തിയതായി അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റ സ്ഥാനാര്‍ത്ഥികളെ ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാനാണ് രാഹുല്‍ തീരുമാനിച്ചിരിക്കുന്നത്.

16 മണ്ഡലങ്ങളില്‍ പുതുമുഖങ്ങള്‍

16 മണ്ഡലങ്ങളില്‍ പുതുമുഖങ്ങള്‍

16 മണ്ഡലങ്ങളില്‍ പുതുമുഖങ്ങളെയാണ് രാഹുല്‍ സ്ഥാനാര്‍ത്ഥിയാക്കുന്നത്. ബേതുല്‍, റെവ, സാഗര്‍, രാജ്ഗഡ്, സത്‌ന, മന്ദ്‌സോര്‍, സിദ്ധി, ദേവാസ്, ഹോഷാന്‍ഗാബാദ്, റത്‌ലം, കജുരാവോ, വിദിഷ, ഭീണ്ഡ്, മൊറേന, ഗ്വാളിയോര്‍, ഷാദോള്‍ എന്നിവയാണ് കോണ്‍ഗ്രസ് പുതുമുഖങ്ങളെ മത്സരിപ്പിക്കുന്നത്. ബിജെപിയും ഇവിടെ പുതുമുഖങ്ങളെയാണ് മത്സരിപ്പിക്കുന്നത്. ഇതില്‍ വിദിഷ, കജുരാവോ, ദേവാസ് എന്നീ മണ്ഡലങ്ങളില്‍ ബിജെപിയില്‍ പ്രശ്‌നങ്ങളുണ്ടാവില്ല. എന്നാല്‍ 13 മണ്ഡലങ്ങളില്‍ വിമത ഭീഷണി ശക്തമാകുമെന്ന് ഉറപ്പാണ്.

താരപ്രചാരകനെത്തും

താരപ്രചാരകനെത്തും

രാഹുല്‍ ഗാന്ധി തന്നെയാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ പ്രചാരകന്‍. ഇത്തവണ നവജോത് സിംഗ് സിദ്ധുവും പ്രചാരണത്തിനെത്തും. ബിജെപി തോറ്റ മണ്ഡലങ്ങളില്‍ സിദ്ധുവിന്റെ പ്രചാരണം വിജയകരമായിരുന്നു. അതേസമയം ഗ്വാളിയോര്‍-ചമ്പല്‍ മേഖലയിലെ ഗ്വാളിയോര്‍, മൊറേന, ഭീണ്ഡ്, എന്നീ മണ്ഡലങ്ങളില്‍ ബിജെപി തകര്‍ന്നടിയുമെന്ന് വ്യക്തമാണ്. അതേസമയം സുഷമാ സ്വരാജിനെ പോലുള്ള നേതാക്കള്‍ ഇത്തവണ മത്സരിക്കാതിരുന്നതും ബിജെപിക്ക് തിരിച്ചടിയാവും. അജയ് സിംഗിനെ ഇത്തവണ മത്സരിപ്പിക്കുമെന്ന് രാഹുല്‍ അറിയിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കും... പുതിയ പ്രഖ്യാപനം!!കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കും... പുതിയ പ്രഖ്യാപനം!!

മമതയുടെ റാലിയില്‍ തിളങ്ങി ജിഗ്നേഷ് മേവാനിയും ഹര്‍ദിക് പട്ടേലും, കള്ളന്‍മാര്‍ക്കെതിരെ പോരാട്ടംമമതയുടെ റാലിയില്‍ തിളങ്ങി ജിഗ്നേഷ് മേവാനിയും ഹര്‍ദിക് പട്ടേലും, കള്ളന്‍മാര്‍ക്കെതിരെ പോരാട്ടം

English summary
rahul to challenge bjps mission 29
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X