രാജസ്ഥാനിലും തീരുമാനം രാഹുലിന് വിട്ടു.... ഗെലോട്ടോ പൈലറ്റ്... നാളെ പ്രഖ്യാപിക്കുമെന്ന് രാഹുല്‍!!
Recommended Video

ജയ്പൂര്‍: രാജസ്ഥാനില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന കാര്യത്തില്‍ വീണ്ടും അനിശ്ചിതത്വം. സംസ്ഥാന സമിതിയില്‍ സച്ചിന്‍ പൈലറ്റ് വിഭാഗവും അശോക് ഗെലോട്ട് വിഭാഗവും ശക്തമായി സമ്മര്‍ദം ചെലുത്തുകയാണ്. ഈ സാഹചര്യത്തില്‍ തീരുമാനം രാഹുല്‍ ഗാന്ധിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. ഇരുവരെയും രാഹുല്‍ ദില്ലിക്ക് വിളിപ്പിച്ചിട്ടുണ്ട്. ഗെലോട്ടിന് സ്വതന്ത്രരുടെ ശക്തമായ പിന്തുണയുണ്ട്. അതേസമയം പൈലറ്റ് അതിവേഗം തന്നെ പിന്തുണയ്ക്കുന്നവരെ ഉള്‍പ്പെടുത്തി നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. അതേസമയം മുഖ്യമന്ത്രിയെ രാഹുല്‍ ഗാന്ധി നാളെ പ്രഖ്യാപിക്കുമെന്നാണ് സൂചന. അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ ഇത് തന്നെയാണ് സൂചിപ്പിക്കുന്നത്.

അതേസമയം രാഹുല്‍ ഗാന്ധി എന്ത് തീരുമാനിക്കുന്നുവോ അതിനൊപ്പം നില്‍ക്കുമെന്ന് സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി. എന്നാല്‍ സംസ്ഥാന സമിതിക്ക് മുന്നില്‍ പൈലറ്റിനെ പിന്തുണയ്ക്കുന്നവര്‍ ഇപ്പോഴും മുദ്രാവാക്യം മുഴക്കി കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കണമെന്നാണ് ആവശ്യം. പോലീസുമായി ഇവര്‍ ഉന്തും തള്ളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ അശോക് ഗെലോട്ടിനാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. അദ്ദേഹത്തിന് രാജസ്ഥാന്‍ മുഖ്യമന്ത്രിയായിട്ടുള്ള പരിചയവും സഖ്യകക്ഷികള്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നതും ഗെലോട്ടിന് ഗുണകരമാണ്. മറുവശത്ത് രാഹുലിന്റെ പിന്തുണയാണ് പൈലറ്റിനുള്ളത്.












Click it and Unblock the Notifications