കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാറില്‍ കോണ്‍ഗ്രസിന് ചരിത്ര നിമിഷം; 30 വര്‍ഷത്തിന് ശേഷം ആദ്യം, രാഹുല്‍ നേതൃത്വം നല്‍കും

Google Oneindia Malayalam News

പട്‌ന: ബിഹാറില്‍ അടിത്തറ ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. മണ്ഡല്‍ കമ്മീഷന്‍ പ്രക്ഷോഭ കാലത്ത് കാലിടറിയ കോണ്‍ഗ്രസിന് ഇപ്പോള്‍ ബിഹാറില്‍ തിരിച്ചുവരവിന്റെ പാതയാണ്. ഞായറാഴ്ച കൂറ്റന്‍ റാലിയാണ് തലസ്ഥാനമായ പട്‌നയില്‍ നടത്തുന്നത്. രാഹുല്‍ ഗാന്ധി എത്തുന്നതില്‍ പ്രവര്‍ത്തകര്‍ ആവേശത്തിലാണ്. എന്നാല്‍ കോണ്‍ഗ്രസിന്റെ സഖ്യകക്ഷികള്‍ റാലിക്കെത്തുമോ എന്ന കാര്യം ഉറപ്പിച്ചിട്ടില്ല. ചിലരെത്തുമെന്ന് വിവരം ലഭിച്ചിട്ടുണ്ട്.

30 വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസ് ബിഹാറില്‍ ഇത്തരമൊരു കൂറ്റന്‍ പൊതുപരിപാടി നടത്തുന്നതെന്ന പ്രത്യേകതയും റാലിക്കുണ്ട്. അതും ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്. പാര്‍ട്ടിയുടെ ശക്തി തെളിയിക്കുക കൂടിയാണ് റാലിയുടെ ലക്ഷ്യം. കുറച്ചാഴ്ചകളായി കോണ്‍ഗ്രസ് റാലിയുടെ പ്രചാരണത്തിലായിരുന്നു. ഒട്ടേറെ ലക്ഷ്യങ്ങളുമായിട്ടാണ് കോണ്‍ഗ്രസ് ബിഹാറില്‍ കളി ശക്തമാക്കിയിരിക്കുന്നത്....

ഗാന്ധി മൈതാനിലാണ് മഹാ സമ്മേളനം

ഗാന്ധി മൈതാനിലാണ് മഹാ സമ്മേളനം

പട്‌നയിലെ ഗാന്ധി മൈതാനിലാണ് മഹാ സമ്മേളനം. കഴിഞ്ഞ കുറച്ചാഴ്ചകളായി റാലിയുടെ വിജയത്തിന് വേണ്ടി അഹോരാത്രം പരിശ്രമത്തിലാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളും അണികളും. എല്ലാ സഖ്യകക്ഷികളെയും റാലിയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് പിസിസി അധ്യക്ഷന്‍ ശക്തിസിങ് ഗോഹില്‍ പറഞ്ഞു.

നേതാക്കളെത്തുമെന്ന് പ്രതീക്ഷ

നേതാക്കളെത്തുമെന്ന് പ്രതീക്ഷ

ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, ആര്‍എല്‍എസ്പി നേതാവ് ഉപേന്ദ്ര കുശ്വാഹ, എച്ച്എഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ജിതിന്‍ റാം മാഞ്ചി എന്നിവര്‍ റാലിക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ മാഞ്ചി മാത്രമാണ് ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയിട്ടുള്ളത്. മറ്റു രണ്ടു പാര്‍ട്ടികളും പ്രതിനിധികളെ അയക്കുമെന്ന് കരുതുന്നു.

400 പൊതു യോഗങ്ങള്‍

400 പൊതു യോഗങ്ങള്‍

400 പൊതു യോഗങ്ങളാണ് കോണ്‍ഗ്രസ് കഴിഞ്ഞ ആഴ്ചകളില്‍ ബിഹാറില്‍ നടത്തിയത്. റാലിയുടെ വിജയത്തിന് വേണ്ടിയുള്ള പ്രചാരണായിരുന്നു. അടുത്ത മാസം ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്. ഏപ്രില്‍-മെയ് മാസങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കും. ഇതിന് മുന്നോടിയായുള്ള ഇളക്കിമറച്ചിലാണ് കോണ്‍ഗ്രസ് റാലിയിലൂടെ ലക്ഷ്യമിടുന്നത്.

രാഹുല്‍ ഗാന്ധിയുടെ ആദ്യ പരിപാടി

രാഹുല്‍ ഗാന്ധിയുടെ ആദ്യ പരിപാടി

കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ശേഷം രാഹുല്‍ ഗാന്ധി ബിഹാറില്‍ പങ്കെടുക്കുന്ന ആദ്യ റാലിയായിരിക്കും ഇത്. രാഹുല്‍ ഗാന്ധി അധ്യക്ഷനായ ശേഷം പാര്‍ട്ടിയിലെ യുവ പ്രവര്‍ത്തകരില്‍ ആവേശം ശക്തമായിട്ടുണ്ട്. ഈ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. ആര്‍ജെഡി, എല്‍ജെപി, ബിജെപി എന്നീ പാര്‍ട്ടികളില്‍ നിന്ന ഒട്ടേറെ പ്രമുഖരായ നേതാക്കള്‍ അടുത്തിടെ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

രാഹുലിന്റെ ദൈവമാക്കി ബോര്‍ഡുകള്‍

രാഹുലിന്റെ ദൈവമാക്കി ബോര്‍ഡുകള്‍

പട്‌ന നഗരത്തില്‍ മൊത്തം ബോര്‍ഡുകളും ബാനറുകളും നിറഞ്ഞിരിക്കുകയാണ്. പലതിലും മോദി സര്‍ക്കാര്‍ ആദ്യത്തില്‍ നല്‍കിയ പ്രഖ്യാപനങ്ങളാണ്. നടപ്പാക്കാത്ത പ്രഖ്യാപനങ്ങള്‍ പരിഹാസ രൂപേണ ബോര്‍ഡില്‍ സൂചിപ്പിച്ചിരിക്കുന്നു. രാഹുല്‍ ഗാന്ധിയെ ശിവന്റെയും രാമന്റെയും രൂപത്തില്‍ ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചത് വിവാദമായിട്ടുണ്ട്.

 30 വര്‍ഷത്തിന് ശേഷം

30 വര്‍ഷത്തിന് ശേഷം

ഗാന്ധി മൈതാനില്‍ 30 വര്‍ഷത്തിന് ശേഷം ആദ്യമായിട്ടാണ് കോണ്‍ഗ്രസ് റാലി സംഘടിപ്പിക്കുന്നതെന്നും ഇത് ചരിത്ര സംഭവമാകുമെന്നും കോണ്‍ഗ്രസ് നേതാവ് ശക്തി സിങ് ഗോഹില്‍ പറഞ്ഞു. പ്രതിപക്ഷ സഖ്യം നേരത്തെ റാലികള്‍ സംഘടിപ്പിച്ചിരുന്നു. അതില്‍ സോണിയാ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പ്രസംഗിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ആദ്യമായിട്ടാണ് റാലി നടത്തുന്നത്.

 3000 പോലീസുകാര്‍

3000 പോലീസുകാര്‍

റാലിയോട് അനുബന്ധിച്ച് ശക്തമായ സുരക്ഷയാണ് പട്‌നയില്‍ ഒരുക്കിയിട്ടുള്ളത്. 3000 പോലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്ന് എസ്പി ഗരിമ മാലിക് പറഞ്ഞു. താല്‍ക്കാലിക പോലീസ് ഓട്ട്‌പോസ്റ്റുകളും ഒരുക്കിയിട്ടുണ്ട്. റാലിക്ക് വന്‍ ജനക്കൂട്ടം എത്തുമെന്നതിനാലാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നതെന്ന് എസ്പി പറഞ്ഞു.

പോലീസ് മേധാവി പറയുന്നു

പോലീസ് മേധാവി പറയുന്നു

ഭീകരവിരുദ്ധ സ്‌ക്വാഡിനെ വിന്യസിച്ചിട്ടുണ്ട്. 100 സിസിടിവികള്‍ സ്ഥാപിച്ചു. ജനങ്ങളുടെ നീക്കങ്ങള്‍ അറിയുന്നതിനാണിത്. മാത്രമല്ല, തലസ്ഥാനത്തെ എല്ലാ സിസിടിവികളും പ്രവര്‍ത്തന ക്ഷമമാണോ എന്ന് പരിശോധിച്ചു. പഴുതടച്ച സുരക്ഷയാണ് ഒരുക്കിയതെന്നും പോലീസ് മേധാവി അറിയിച്ചു. വന്‍ സ്‌ഫോടനങ്ങള്‍ക്കും തിക്കും തിരക്കുകള്‍ക്കും മുമ്പ് സാക്ഷിയാകേണ്ടി വന്നിട്ടുണ്ട് ഈ മൈതാനം.

ചരിത്ര പ്രസംഗങ്ങള്‍

ചരിത്ര പ്രസംഗങ്ങള്‍

പട്‌നയിലെ ഗാന്ധി മൈതാനം ഒട്ടേറെ ചരിത്ര പ്രസംഗങ്ങള്‍ക്ക് സാക്ഷിയായിട്ടുണ്ട്. സ്വാതന്ത്ര്യത്തിന് മുമ്പ് മഹാത്മാ ഗാന്ധിജി, ജവഹര്‍ലാല്‍ നെഹ്രു, രാജേന്ദ്ര പ്രസാദ് തുടങ്ങിയവരെല്ലാം ഇവിടെ പ്രസംഗിച്ചിട്ടുണ്ട്. ജയപ്രകാശ് നാരായണ്‍, ഇന്ദിരാഗാന്ധി, വാജ്‌പേയ് തുടങ്ങിയവര്‍ സ്വാതന്ത്ര്യത്തിന് ശേഷം മൈതാനത്ത് നടന്ന കൂറ്റന്‍ റാലികളെ അഭിസംബോധന ചെയ്തിട്ടുണ്ട്.

 മോദി എത്തുമ്പോള്‍ സംഭവിച്ചത്

മോദി എത്തുമ്പോള്‍ സംഭവിച്ചത്

2013ല്‍ നരേന്ദ്ര മോദി ഗാന്ധി മൈതാനില്‍ പ്രസംഗിക്കാനെത്തിയ വേളയിലാണ് ബോംബ് സ്‌ഫോടനം നടന്നത്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു മോദി. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ആയിരുന്നു. ബിഹാറില്‍ ആദ്യ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മോദി എത്തിയതായിരുന്നു. അപ്പോഴാണ് സ്‌ഫോടന പരമ്പരയുണ്ടായത്.

2014ല്‍ നടന്ന ദുരന്തം

2014ല്‍ നടന്ന ദുരന്തം

2014ല്‍ ദസറ ആഘോഷത്തിനിടെ ഗാന്ധി മൈതാനില്‍ തിക്കിലും തിരക്കിലും പെട്ട് ഒട്ടേറെ പേര്‍ മരിക്കാനിടയായ ദുരന്തവുമുണ്ടായി. പതിനായിരങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണ് ഗാന്ധി മൈതാനം. ഇവിടെ കോണ്‍ഗ്രസ് നടത്തുന്ന റാലി പാര്‍ട്ടിയുടെ ശക്തി തെളിയിക്കുക എന്ന ലക്ഷ്യത്തോടെയാണ്. രാവിലെ മുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രവര്‍ത്തകര്‍ എത്തിത്തുടങ്ങി.

സീറ്റ് വിഭജന ചര്‍ച്ച

സീറ്റ് വിഭജന ചര്‍ച്ച

ബിഹാറില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന വിശാല സഖ്യം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജനത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല. കൂടുതല്‍ സീറ്റ് വേണമെന്ന് ആര്‍ജെഡി ആവശ്യപ്പെടുന്നു. കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്യണമെന്നും അവര്‍ പറയുന്നു. എന്നാല്‍ സഖ്യത്തില്‍ കൂടുതല്‍ പാര്‍ട്ടികള്‍ ഉള്ളതും കോണ്‍ഗ്രസിന് തിരിച്ചടിയാണ്.

കോണ്‍ഗ്രസ് ആവശ്യപ്പെട്ടത് 15 സീറ്റ്

കോണ്‍ഗ്രസ് ആവശ്യപ്പെട്ടത് 15 സീറ്റ്

40 സീറ്റുകളാണ് ബിഹാറില്‍. ഇതില്‍ 15 സീറ്റ് വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. എന്നാല്‍ 8-10 സീറ്റുകള്‍ മാത്രം പ്രതീക്ഷിച്ചാല്‍ മതിയെന്നാണ് ആര്‍ജെഡി പറയുന്നത്. ഈ സാഹചര്യത്തില്‍ കൂടിയാണ് കോണ്‍ഗ്രസിന്റെ ശക്തി പ്രകടിപ്പിക്കാനുള്ള റാലി. റാലിക്ക് ശേഷം ചര്‍ച്ച പുനരാരംഭിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

രണ്ടുലക്ഷം പേരെ പങ്കെടുപ്പിക്കും

രണ്ടുലക്ഷം പേരെ പങ്കെടുപ്പിക്കും

റാലിയില്‍ രണ്ട് ലക്ഷം പേരെ പങ്കെടുപ്പിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഓരോ ജില്ലയില്‍ നിന്നും ചുരുങ്ങിയത് 4000 പേരെ എത്തിക്കാന്‍ എംഎല്‍എമാര്‍ക്കും ജില്ലാ പ്രസിഡന്റുമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 60 ഏക്കറുണ്ട് ഗാന്ധി മൈതാന്. മൂന്ന് ലക്ഷം പേര്‍ക്ക് വരെ ഒരുമിക്കാനുള്ള സൗകര്യമുണ്ടെന്ന് പോലീസ് പറയുന്നു.

എല്ലാവരും വിട്ടുവീഴ്ച ചെയ്യണമെന്ന് കോണ്‍ഗ്രസ്

എല്ലാവരും വിട്ടുവീഴ്ച ചെയ്യണമെന്ന് കോണ്‍ഗ്രസ്

സീറ്റ് വിഭജന വിഷയത്തില്‍ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. കൂടുതല്‍ സീറ്റ് വേണമെന്ന ആര്‍ജെഡി നേതാവ് തേജസ്വി യാദവിന്റെ ആവശ്യത്തോടുള്ള പ്രതികരണമായിട്ടാണ് കോണ്‍ഗ്രസ് ഇങ്ങനെ പറഞ്ഞത്. പ്രാദേശിക കക്ഷികളെ കോണ്‍ഗ്രസ് പരിഗണിക്കണമെന്ന് തേജസ്വി യാദവ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

English summary
Rahul to Hold First Congress Rally in Patna’s Gandhi Maidan in 3 Decades, Tejashwi Mum on Attending
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X