കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടും കൽപ്പിച്ച് മമതാ ബാനർജി.. പിന്തുണയുമായി പ്രതിപക്ഷ നേതാക്കൾ.. രാഹുൽ ഗാന്ധി മുതൽ കെജ്രിവാൾ വരെ..

Google Oneindia Malayalam News

Recommended Video

cmsvideo
മോദിക്കെതിരെ രണ്ടും കൽപ്പിച്ച് മമതാ ബാനർജി | Oneindia Malayalam

കൊൽക്കത്ത: സി ബി ഐയെ ഉപയോഗിച്ച് കേന്ദ്രം പകപോക്കാൻ ശ്രമിക്കുന്നു എന്നാരോപിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി നടത്തുന്ന ധർണയ്ക്ക് പ്രതിപക്ഷ പാർട്ടി നേതാക്കളുടെ പിന്തുണ. രാഹുൽ ഗാന്ധി, അരവിന്ദ് കെജ്രിവാൾ, ശരത് പവാർ, തേജസ്വി യാദവ് തുടങ്ങിയ നേതാക്കൾ മമതാ ബാനർജിക്ക് പരസ്യ പിന്തുണയുമായി രംഗത്തെത്തി. ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട ബംഗാളിലെ പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാൻ സി ബി ഐ നീക്കം നടത്തിയതാണ് സംഘർഷങ്ങള്‍ക്ക് കാരണമായത്.

mamata

കോൺഗ്രസ് പ്രസിഡണ്ട് രാഹുൽ ഗാന്ധി മമതാ ബാനർജിയുമായി നേരിട്ട് സംസാരിച്ച് പിന്തുണ അറിയിച്ചു. ഇക്കാര്യം ട്വിറ്ററിലൂടെ രാഹുൽ അറിയിക്കുകയും ചെയ്തു. മമതാ ദിയുമായി ഞാൻ സംസാരിച്ചു. മമതാ ദിയ്ക്കൊപ്പം തങ്ങൾ തോളോട് തോൾ ചേർന്ന് നിൽക്കും. മോദിയും ബി ജെ പിയും ചേർന്ന് ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനങ്ങളെ അട്ടിമറിക്കുകയാണ് എന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഈ ഫാസിസ്റ്റ് ശക്തികളെ പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്ന് ചെറുത്ത് തോൽപ്പിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ധർണയ്ക്ക് ദില്ലി മുഖ്യമന്ത്രി അരിവന്ദ് കെജ്രിവാളും പിന്തുണയുമായി രംഗത്തെത്തി. നമ്മുടെ ജനാധിപത്യത്തെ പരിഹസിക്കുകയാണ് മോദി ജി. ദില്ലിയിലും സമാനമായ നീക്കങ്ങൾ മോദി ജി നടത്തിയിട്ടുണ്ട്. ജനാധിപത്യ വിരുദ്ധമായ കാര്യങ്ങളാണ് മോദിയും അമിത് ഷായും ചെയ്യുന്നത്. ഇവർ ഇന്ത്യയുടെ ജനാധിപത്യത്തിന് ഭീഷണിയാണ്. ബംഗാളിലെ സി ബി ഐ നീക്കത്തെ ശക്തമായി അപലപിക്കുന്നു - അരവിന്ദ് കെജ്രിവാൾ പറഞ്ഞു. മമതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെജ്രിവാൾ ഇന്ന് ബംഗാളിലെത്തുമെന്നും റിപ്പോർട്ടുകളുണ്ട്.

സി പി ഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ആര്‍ ജെ ഡി തലവൻ തേജസ്വി യാദവ്, മഹാരാഷ്ട്ര നവ നിർമാൺ സേന നേതാവ് രാജ് താക്കറെ, എന്‍ സി പി തലവൻ ശരദ് യാദവ്, മെഹ്ബൂബ മുഫ്തി തുടങ്ങിയ പ്രമുഖരും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ധർണയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്രം സി ബി ഐ യെ ദുരുപയോഗം ചെയ്യുകയാണ് എന്ന് നേതാക്കൾ ആരോപിക്കുന്നു.

English summary
Rahul gandhi to Aravind Kejriwal: opposition leaders extent support as Mamata Banerjee on Dharna.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X