കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനത്ത മഴയില്‍ വയനാടിനൊപ്പം.... ഐക്യദാര്‍ഢ്യമര്‍പ്പിച്ച് രാഹുല്‍, മുഖ്യമന്ത്രിയുമായി സംസാരിച്ചു!!

Google Oneindia Malayalam News

ദില്ലി: കേരളത്തില്‍ പെയ്യുന്ന കനത്ത മഴയ്ക്കിടെ സ്വന്തം മണ്ഡലമായ വയനാടിന് ഐക്യദാര്‍ഢ്യമറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വയനാട്ടിലെ ജനങ്ങളും, എന്റെ മണ്ഡലവും പ്രാര്‍ത്ഥനയില്‍ ഉണ്ടെന്നും, പ്രളയത്തില്‍ അവര്‍ പൊരുതുകയാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. ദുരിതം അറിഞ്ഞ് ഞാന്‍ വയനാടിലേക്ക് യാത്ര ചെയ്യാന്‍ ഇരിക്കുകയായിരുന്നു. എന്നാല്‍ എന്റെ സാന്നിധ്യം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുകയാണ്. അവരുടെ അനുവാദത്തിനായി ഞാന്‍ കാത്തുനില്‍ക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.

1

അതേസമയം താന്‍ നേരത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചെന്നും, വയനാടിലെ ഗുരുതര സാഹചര്യത്തെ കുറിച്ച് പറഞ്ഞെന്നും വ്യക്തമാക്കി. വയനാട്ടിലെ കളക്ടര്‍മാരോടും സംസാരിച്ചിട്ടുണ്ട്. കോഴിക്കോടും മലപ്പുറവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും നേതാക്കളോടും ഇവിടെ രക്ഷാപ്രവര്‍ത്തനത്തിനായി ഇറങ്ങാന്‍ രാഹുല്‍ നിര്‍ദേശിച്ചിട്ടുണ്ട്.

എന്‍ജിഒകളും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. പ്രളയത്തില്‍ പ്രതിസന്ധി നേരിട്ടവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമെന്നാണ് പ്രതീക്ഷയെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. അതേസമയം കേരളത്തില്‍ പ്രളയസമാനമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേനയുടെ സഹായം തേടിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. വയനാട്, മലപ്പുറം ജില്ലകളില്‍ രക്ഷാപ്രവര്‍ത്തനത്തിനാണ് ഹെലികോപ്ടര്‍ സഹായം തേടിയിരിക്കുന്നത്.

അതേസമയം അടിയന്തരമായി നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ദുരന്തനിവാരണ അതോറിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം സംസ്ഥാനത്തെ പൊതുമരാമത്ത് റോഡുകളുടെയും പാലങ്ങളുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ മന്ത്രി ജി സുധാകരന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അനുയോജ്യമായ സാഹചര്യം ഉണ്ടായതിന് ശേഷം മാത്രം മതി പ്രവൃത്തികള്‍ എന്നാണ് നിര്‍ദേശം. നിലമ്പൂറിലെ പാതാറില്‍ മലവെള്ളപ്പാച്ചിലില്‍ അഞ്ച് കുടുംബങ്ങള്‍ ഒറ്റപ്പെട്ടിരിക്കുകയാണ്.

പെരുമഴയില്‍ മുങ്ങി സംസ്ഥാനം, നിലമ്പൂര്‍ ഒറ്റപ്പെട്ടു, രക്ഷാപ്രവര്‍ത്തനത്തിന് മത്സ്യത്തൊഴിലാളികള്‍!!പെരുമഴയില്‍ മുങ്ങി സംസ്ഥാനം, നിലമ്പൂര്‍ ഒറ്റപ്പെട്ടു, രക്ഷാപ്രവര്‍ത്തനത്തിന് മത്സ്യത്തൊഴിലാളികള്‍!!

English summary
rahul tweets for wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X