രാഹുല്‍ ഗാന്ധി വന്നു; 'മോഡി ടീസ്റ്റാള്‍' മാറ്റി
റായ്പൂര്‍: കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി പ്രസംഗിക്കുന്നതിന് സമീപം 'മോഡി ടീസ്റ്റാള്‍' സ്ഥാപിക്കാനുള്ള ബി ജെ പി പ്രവര്‍ത്തകരുടെ നീക്കം പോലീസ് തടഞ്ഞു. റായ്പൂരില്‍ രാഹുല്‍ ഗാന്ധി പ്രസംഗിക്കുന്ന ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന് സമീപമാണ് ബി ജെ പി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ചേര്‍ന്ന് നരേന്ദ്രമോഡിയുടെ പേരിട്ട ടീസ്റ്റാള്‍ തട്ടിക്കൂട്ടിയത്.
രാഹുല്‍ ഗാന്ധിയുടെ പ്രസംഗവേദിക്കരികില്‍ നിന്നും പോലീസ് ഇടപെട്ടാണ് യുവമോര്‍ച്ച, ബി ജെ പി പ്രവര്‍ത്തകരെ മാറ്റിയത്. കോണ്‍ഗ്രസ് സമ്മേളനസ്ഥലത്ത് ബി ജെ പി പ്രവര്‍ത്തകരെ ചായവില്‍ക്കാന്‍ അനുവദിക്കില്ലെന്നും ഏതാനും കിലോമീറ്റര്‍ അകലേക്ക് അവരെ മാറ്റുകയായിരുന്നു എന്നും പോലീസ് സൂപ്രണ്ട് ഒ പി പാല്‍ പറഞ്ഞു. ഛത്തീസ്ഗഡിലെ അസംബ്ലി തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം ആദ്യമായാണ് രാഹുല്‍ റായ്പൂരിലെത്തുന്നത്.

പോലീസ് ഇടപെട്ട് തങ്ങളെ സ്ഥലം മാറ്റിയതില്‍ ബി ജെ പി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ജനങ്ങള്‍ക്ക് സൗജന്യമായി ചായ വിതരണം ചെയ്യുകയാണ് തങ്ങളുടെ ഉദ്ദേശം. നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നതിനുള്ള ക്യാംപെയ്ന്‍ ആണ് ഇത്. ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന് സമീപത്ത് ബുദ്ധ തലാബില്‍ ചായക്കടയിടാനായിരുന്നു മോഡി അനുഭാവികളുടെ പദ്ധതി.
നരേന്ദ്രമോഡിയെ ചായ വിറ്റുനടന്നയാള്‍ എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കളിയാക്കിയതോടെയാണ് മോഡി ടീസ്റ്റാള്‍ പ്രചാരണായുധമായി ബി ജെ പി ഏറ്റെടുത്തത്. മോഡി ടീ സ്റ്റാള്‍ എന്ന് പേരിട്ട് ബാംഗ്ലൂരിലും റായ്പൂരിലും ഒരു രൂപയ്ക്കും ചിലയിടങ്ങളില്‍ സൗജന്യമായും പാര്‍ട്ടി പ്രവര്‍ത്തകര്‍ ചായ വിതരണം ചെയ്തു. മോഡിയെ കളിയാക്കിയ കോണ്‍ഗ്രസ് നേതാവിനെ മോഡി ടീ സ്റ്റാളില്‍ ചായയടിക്കാന്‍ നിര്‍ത്തിയാണ് ബി ജെ പി പ്രതിഷേധം അറിയിച്ചത്.












Click it and Unblock the Notifications