കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍; രാഹുലിനെ സമരക്കാര്‍ ഇറക്കിവിട്ടു

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: കേന്ദ്രത്തില്‍ നിന്നും ബിജെപിയെയും നരേന്ദ്രമോദിയെയും ഇറക്കിവിടുന്നതുവരെ സമരം തുടരുമെന്ന് അറിയിച്ച രാഹുല്‍ ഗാന്ധിക്ക് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ ആവശ്യം ഉന്നയിച്ച് സമരം ചെയ്യുന്നവരില്‍ നിന്നും തിരിച്ചടി. വിമുക്ത ഭടന്മാരുടെ സമരം ഏറ്റെടുക്കാനായി ജന്ദര്‍ മന്ദറിലെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സമരക്കാര്‍ വേദിയില്‍ നിന്നും ഇറക്കിവിട്ടു.

തങ്ങളുടെ സമരം രാഷ്ട്രീയവത്കരിക്കരുതെന്ന് ആവശ്യപ്പെട്ടാണ് സമരക്കാര്‍ രാഹുലിന്റെ സഹായം നിരാകരിച്ചത് വേദിയില്‍ നിന്നും രാഹുല്‍ പോകണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. രാജ്യത്തിനുവേണ്ടി പോരാടിയ ഭടന്മാരോട് മോശസം രീതിയില്‍ പെരുമാറുന്നത് ശരിയല്ലെന്ന് വേദിക്കരികില്‍ നിന്നും പോയ രാഹുല്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

15-1439609835-13-1439471991-rahulgandhi.jpg -Properties

നേരത്തെ യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോഴും വര്‍ഷങ്ങളായി ഇക്കാര്യം വിമുക്തഭടന്മാര്‍ ഉന്നയിച്ചിരുന്നെങ്കിലും ഇവരുടെ ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. വന്‍ സാമ്പത്തിക ബാധ്യതവരുത്തുന്നതാകും വണ്‍ റാങ്ക് വണ്‍ പെന്‍ഷനെന്നായിരുന്നു മുന്‍ സര്‍ക്കാരിന്റെ നിലപാട്.

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ദില്ലിയിലെ സുരക്ഷ ഉറപ്പാക്കാന്‍ സമരക്കാരോട് ഒഴിഞ്ഞുപോകാന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഒരുകാലത്ത് രാജ്യം സംരക്ഷിച്ച തങ്ങളെ ഇപ്പോള്‍ സുരക്ഷയ്ക്ക് ഭീഷണിയായെന്ന് സര്‍ക്കാര്‍ കണക്കാക്കുന്നതെന്ന ആരോപണം ഉയര്‍ന്നതോടെ സമരം തുടരാന്‍ അനുമതി നല്‍കുയായിരുന്നു. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നടപ്പാക്കാന്‍ സമയം അനുവദിക്കണമെന്നാണ് നരേന്ദ്ര മോദി നേരത്തെ വ്യക്തമാക്കിയിരുന്നത്.

English summary
Rahul gandhi visits Jantar Mantar, Rahul gandhi visti protesters raise 'go back Rahul' slogans
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X