പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും തമ്മിലടി? റെയ്ഹാന്റെ വിഷയത്തിൽ മൗനം, ആരോപണവുമായി ബിജെപി
രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രയും അനന്തരവന്‍ റെയ്ഹാന്‍ വാദ്രയുടെ ചിത്രപ്രദര്‍ശനവും വിവാദമായതിന് പിന്നാലെ ഗാന്ധി കുടുംബത്തില്‍ തമ്മില്‍ത്തല്ല് നടക്കുന്നതായി ബിജെപി ആരോപണം. രാഹുല്‍ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയും തമ്മില്‍ ഇപ്പോള്‍ അത്ര രസത്തിലല്ല എന്നാണ് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിക്കുന്നത്.
പ്രിയങ്കയുടേയും റോബര്‍ട്ട് വാദ്രയുടേയും മകനും ഫോട്ടോഗ്രാഫറുമായ റെയ്ഹാന്‍ വാദ്രയുടെ ഫോട്ടോ പ്രദര്‍ശനത്തില്‍ നിന്നും ഡല്‍ഹി സമരവുമായി ബന്ധപ്പെട്ടത് അടക്കമുളള ചിത്രങ്ങള്‍ നീക്കിയത് വലിയ വിവാദമായിരിക്കുകയാണ്. ബിക്കാനീര്‍ ഹൗസില്‍ നടക്കുന്ന നോ ഐഡിയ ഈസ് ഫൈനല്‍ എന്ന പ്രദര്‍ശനത്തില്‍ നിന്നാണ് ഇന്ത്യാ സഖ്യത്തിന്റെ സുപ്രീം കോടതി മാര്‍ച്ചിന്റേത് അടക്കമുളള ചിത്രങ്ങള്‍ നീക്കിയത്.
യുവാക്കളെ നിശബ്ദരാക്കാനുളള നീക്കമാണിത് എന്നാണ് വിവാദത്തില്‍ പ്രിയങ്ക ഗാന്ധി പ്രതികരിച്ചത്. റെയ്ഹാന് കേരളത്തില്‍ ചിത്രപ്രദര്‍ശനം നടത്താമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ വിവാദത്തില്‍ രാഹുല്‍ ഗാന്ധി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പ്രിയങ്കയും രാഹുലും തമ്മില്‍ പ്രശ്‌നത്തിലാണ് എന്നുളള ബിജെപി നേതാവിന്റെ ആരോപണം.

മാത്രമല്ല മകനെ രാഷ്ട്രീയത്തിലേക്ക് ലോഞ്ച് ചെയ്യാനുളള പ്രിയങ്ക ഗാന്ധിയുടെ പദ്ധതിയുടെ ഭാഗമായി ഉണ്ടാക്കിയതാണ് ഫോട്ടോ പ്രദര്‍ശന വിവാദം എന്നും പ്രദീപ് ഭണ്ഡാരി ആരോപിക്കുന്നു. മനപ്പൂര്‍വ്വം വിവാദമുണ്ടാക്കി മകനെ പതുക്കെ രാഷ്ട്രീയത്തിലേക്ക് ഇറക്കുക എന്നതാണ് പ്രിയങ്ക ഗാന്ധിയുടെ ലക്ഷ്യം. പ്രിയങ്കയ്ക്ക് രാഹുല്‍ ഗാന്ധിയിലുളള രാഷ്ട്രീയ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു, പ്രദീപ് ഭണ്ഡാരി ട്വീറ്റ് ചെയ്തു.
വിയറ്റാമിലുളള രാഹുല്‍ ഗാന്ധി സൂര്യന് താഴെയുളള എല്ലാ വിഷയത്തിലും ട്വീറ്റ് ചെയ്യുന്നുണ്ട്. എന്നാല്‍ റെയ്ഹാന്‍ വാദ്രയെ പിന്തുണച്ച് ഇതുവരെ പരസ്യമായി ഒരു പ്രതികരണവും നടത്തിയിട്ടില്ല. പ്രിയങ്ക Vs രാഹുല്‍ എന്നതാണ് കോണ്‍ഗ്രസിലെ അവസ്ഥ, ബിജെപി നേതാവ് പറയുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് രാഹുല്‍ ഗാന്ധി വിയറ്റ്‌നാമിലേക്ക് സ്വകാര്യ സന്ദര്‍ശനത്തിനായി പോയത്.


Click it and Unblock the Notifications
