രാഹുല്‍ ചട്ടം ലംഘിച്ചിട്ടില്ല: തിര. കമ്മീഷന്‍
അമേഠി: തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച കോണ്‍ഗ്രസ് ദേശീയ വൈസ് പ്രസിഡന്റും സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ തെളിവുകളുമായി ആം ആദ്മി പാര്‍ട്ടി. വോട്ടിങ് മെഷിന് മുന്നില്‍ രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പം മറ്റൊരാളും നില്‍ക്കുന്ന ചിത്രം എ എ പി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.
തിരഞ്ഞെടുപ്പ് നിയമ പ്രകാരം വോട്ടിങ് മെഷിന് സമീപം മൂന്ന് പേര്‍ക്ക് മാത്രമേ നില്‍ക്കാന്‍ കഴിയൂ. വോട്ടര്‍, പോളിങ് ഓഫീസര്‍, പ്രിസൈഡിങ് ഓഫീസര്‍. എന്നാല്‍ ഇവിടെ വോട്ടര്‍ക്കൊപ്പം പോളിങ് ഓഫീസറും പ്രിസൈസിങ് ഓഫീസറുമല്ലാത്ത മറ്റൊരാള്‍ നില്‍ക്കുന്നത് ചൂണ്ടിക്കാട്ടിയാണ് എ എ പി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.
Press Release: AAP condemns booth capturing and rigging in Amethihttp://t.co/cpfU7kYrYIWhere is EC ? #AAPKranti pic.twitter.com/SGgH1D32Pa
— TheTweetingJhadu (@TweetingJhadu) May 7, 2014 എന്നാല്‍ ആം ആദ്മി പാര്‍ട്ടി ആരോപണം തെറ്റാണെന്ന് അന്വേഷണത്തിന് ശേഷം തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറയിച്ചു. രാഹുലിന്റെ ഭാഗത്ത് തെറ്റുകളൊന്നും ഇല്ലെന്നും പാനലിന്റെ അറിവോടു കൂടി ഒരു പ്രത്യേക സാഹചര്യത്തിലാണ് മറ്റൊരാളെ കടത്തിവിട്ടതെന്നും ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മീഷണര്‍ വിനോദ് സുട്ഷി പറഞ്ഞു.
തിരഞ്ഞെടുപ്പ് ദിവസം അനുവദനീയമായതിലും കൂടുതല്‍ വാഹനങ്ങളുടെ അകമ്പടിയോടെ മണ്ഡലത്തില്‍ രാഹുല്‍ പര്യടനം നടത്തിയെന്നാണ് എ എ പി ആദ്യം ആരോപിച്ചത്. തുടര്‍ന്നാണ് മെഹ്മൂദ്പൂരിലെ 42 ആം നമ്പര്‍ പോളിങ് ബൂത്തില്‍ വോട്ട് പിടുത്തം നടന്നെന്ന ആരോപണവുമായി കുമാര്‍ വിശ്വാസ് തെളിവു സഹിതം ട്വീറ്റ് ചെയ്തത്.












Click it and Unblock the Notifications