കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിക്ക് പാര്‍ട്ടിയില്‍ പുതിയ ചുമതല... പാര്‍ട്ടിയില്‍ പൊളിച്ചെഴുത്ത്, രാജിയാവശ്യം തള്ളി!!

Google Oneindia Malayalam News

ദില്ലി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവി രാജിവെക്കാനുള്ള നീക്കത്തെ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി തള്ളി. രാഹുല്‍ പ്രസിഡന്റ് സ്ഥാനത്ത് തുടരണമെന്നാണ് ആവശ്യം. അതേസമയം ഇക്കാര്യം യോഗം കഴിഞ്ഞുള്ള വാര്‍ത്താസമ്മേളനത്തിലും കോണ്‍ഗ്രസ് ആവര്‍ത്തിച്ചു. അതേസമയം തോല്‍വി അംഗീകരിക്കുന്നതായി കോണ്‍ഗ്രസ് വക്താക്കള്‍ പറഞ്ഞു. തോല്‍വിയുടെ കാരണങ്ങള്‍ അനന്വേഷിക്കുമെന്ന് കോണ്‍ഗ്രസ് വക്താക്കള്‍ വ്യക്തമാക്കി.

1

അതേസമയം രാഹുല്‍ ഗാന്ധിയെ പുതിയ ചുമതലകള്‍ ഏല്‍പ്പിച്ചതായി കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. പാര്‍ട്ടിയില്‍ അടിമുടി മാറ്റമുണ്ടാകുമെന്നാണ് സൂചന. പൊളിച്ചെഴുത്തിനുള്ള ചുമതല രാഹുലിനാണ് നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസില്‍ വിശ്വസിച്ച വോട്ടര്‍മാര്‍ക്ക് നന്ദിയുണ്ടെന്ന് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. ഇനിയും നല്ല പ്രവര്‍ത്തനം നടത്തുമെന്നും, തോല്‍വി വിലയിരുത്തുമെന്നും സുര്‍ജേവാല പറഞ്ഞു.

കോണ്‍ഗ്രസിന്റെ തോല്‍വി വന്‍ തകര്‍ച്ചയല്ലെന്ന് മുതിര്‍ന്ന നേതാവ് എകെ ആന്റണി പറഞ്ഞു. അത്തരം അഭിപ്രായങ്ങളോടും യോജിപ്പില്ല. എന്നാല്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സാധിച്ചില്ല. ഇക്കാര്യം ചര്‍ച്ച ചെയ്യും. വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ സാധാരണ ചര്‍ച്ച മാത്രമാണ് ഉണ്ടായതെന്നും ആന്റണി പറഞ്ഞു. രാജ്യത്ത് പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമ്പോഴും, നിരവധി വെല്ലുവിളികള്‍ മുന്നിലുണ്ടെന്നും കമ്മിറ്റി വിലയിരുത്തി.

എണ്ണ വില ഉയരുന്നതാണ് പ്രധാന പ്രശ്‌നം. ബാങ്കിംഗ് മേഖലയിലെ കിട്ടാകടങ്ങളും പ്രശ്‌നമാണ്. കര്‍ഷക പ്രശ്‌നങ്ങളും ഓരോ ഭരണഘടന സ്ഥാപനങ്ങളും വെല്ലുവിളി നേരിടുകയാണ്. ഇത്തരം പ്രശ്‌നങ്ങള്‍ ഒരുമിച്ച് നേരിടാന്‍ കോണ്‍ഗ്രസ് തയ്യാറെടുക്കുകയാണ്. സര്‍ക്കാര്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്നാണ് പ്രതീക്ഷയെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ അമേഠി ബിജെപി പിടിച്ചെടുത്തത് ഇങ്ങനെ, കോണ്‍ഗ്രസിന് പിഴച്ചത് ഒരേയൊരു കാര്യത്തില്‍രാഹുല്‍ ഗാന്ധിയുടെ അമേഠി ബിജെപി പിടിച്ചെടുത്തത് ഇങ്ങനെ, കോണ്‍ഗ്രസിന് പിഴച്ചത് ഒരേയൊരു കാര്യത്തില്‍

English summary
rahul will restructure party resignation offer rejected by cwc
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X