കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനില്‍ മുസ്ലീം കാര്‍ഡിറക്കി പൈലറ്റ്... ലക്ഷ്യം 64 സീറ്റുകള്‍.... എല്ലാം തൂത്തുവാരും!!

Google Oneindia Malayalam News

ജയ്പൂര്‍: ബിജെപി തനിക്കെതിരെ മുസ്ലീം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതിന് മറുപടി കൊടുത്ത് സച്ചിന്‍ പൈലറ്റ്. സംസ്ഥാനത്താകെ മുസ്ലീം കാര്‍ഡിറക്കിയിരിക്കുകയാണ് പൈലറ്റ്. അടിമുടി പുതിയ നീക്കങ്ങളാണ് കോണ്‍ഗ്രസ് സംസ്ഥാനത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സച്ചിന്‍ പൈലറ്റും ചേര്‍ന്നാണ് തിരഞ്ഞെടുപ്പ് നീക്കങ്ങള്‍ക്കായുള്ള അവസാന തന്ത്രമൊരുക്കിയത്. അതേസമയം ബിജെപിയെ ഞെട്ടിക്കുന്ന നീക്കങ്ങളാണ് എല്ലാം.

ബിജെപിയുടെ മുസ്ലീം വിരോധവും മുതിര്‍ന്ന നേതാക്കള്‍ യൂനുസ് ഖാനായി പ്രചാരണത്തിനെത്താത്തതും ചൂണ്ടിക്കാണ്ടിയാണ് കോണ്‍ഗ്രസ് പ്രചാരണം നടത്തുന്നത്. ഓരോ ദിവസവും സച്ചിന്‍ പൈലറ്റിന് പിന്തുണ വര്‍ധിച്ച് വരുന്നത് കോണ്‍ഗ്രസിനെ അദ്ഭുതപ്പെടുത്തുന്നുണ്ട്. ഇതോടൊപ്പം പിന്നോക്ക-മുസ്ലീം വിഭാഗം നേതാക്കളെ കൂടുതലായി ഉപയോഗിക്കാനാണ് പൈലറ്റ് രാഹുലിനോട് അനുവാദം തേടിയിരിക്കുന്നത്. ഇതിനെ കുറിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ മികച്ച അഭിപ്രായമാണ് ലഭിച്ചത്.

മുസ്ലീം കാര്‍ഡ്

മുസ്ലീം കാര്‍ഡ്

ടോങ്കില്‍ പൈലറ്റിനെതിരെ മുസ്ലീം സ്ഥാനാര്‍ത്ഥിയയൊണ് ബിജെപി നിര്‍ത്തിയത്. എന്നാല്‍ ബിജെപിയുടെ ഹിന്ദു നേതാക്കളൊന്നും അദ്ദേഹത്തിനായി പ്രചാരണത്തിനെത്തിയില്ല. ഇവിടെ മുസ്ലീം കാര്‍ഡ് കോണ്‍ഗ്രസ് പുറത്തെടുത്തത്. എന്തുകൊണ്ട് യോഗി ആദിത്യനാഥ് യൂനുസ് ഖാനായി ടോങ്കില്‍ എത്താത്തതെന്നായിരുന്നു പൈലറ്റിന്റെ ചോദ്യം. ബിജെപിയില്‍ ഒരു മുസ്ലീം പോലും സുരക്ഷിതരല്ലെന്നാണ് അദ്ദേഹം പറയുന്നത്. നേരത്തെ ഇക്കാര്യങ്ങള്‍ രാഹുല്‍ ഗാന്ധിയും ഉന്നയിച്ചിരുന്നു.

പൈലറ്റിനെ നീക്കം

പൈലറ്റിനെ നീക്കം

മുസ്ലീങ്ങളും പിന്നോക്ക വിഭാഗക്കാരും രാജസ്ഥാനിലെ സുപ്രധാന വോട്ടുബാങ്കാണ്. ഇത് വെച്ചാണ് പൈലറ്റ് കലിക്കുന്നത്. ടോങ്കില്‍ 55000 മുസ്ലീങ്ങളുണ്ട്. ഇത് വസുന്ധര രാജയുടെ മണ്ഡലമായ ജല്‍റപട്ടണത്തിന്റെ അടുത്തുള്ള ജില്ലയാണ്. അതുകൊണ്ട് സംസ്ഥാനത്തെ മൊത്തം ബാധിക്കുന്ന കാര്യങ്ങളാണ് ടോങ്കില്‍ നടക്കുന്നത്. അതാണ് കോണ്‍ഗ്രസിനെ തന്ത്രങ്ങള്‍ മാറ്റാന്‍ പ്രേരിപ്പിച്ചത്. ബിജെപി നേതാക്കള്‍ കൂട്ടത്തോടെ ടോങ്കില്‍ ക്യാമ്പ് ചെയ്യുന്നതും പൈലറ്റിനെ ഇരുത്തി ചിന്തിപ്പിച്ച കാര്യമാണ്.

64 സീറ്റുകള്‍

64 സീറ്റുകള്‍

ജയ്പൂര്‍ മുതല്‍ ജല്‍റപട്ടണവും ടോങ്കും വരെയുള്ള 64 മണ്ഡലങ്ങളില്‍ മുസ്ലീം പ്രാതിനിധ്യം വളരെ കൂടുതലാണ്. ഇവിടെയാണ് കോണ്‍ഗ്രസ് വിജയം ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഏറ്റവും തിരിച്ചടിയുണ്ടായ മണ്ഡലമാണിത്. പക്ഷേ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പാര്‍ട്ടി വലിയ വിജയങ്ങള്‍ ഇവിടെ നേടി. ഉപതിരഞ്ഞെടുപ്പുകളെല്ലാം കോണ്‍ഗ്രസായിരുന്നു വിജയിച്ചത്. ഈ 64 സീറ്റിലും ഉള്ള റിപ്പോര്‍ട്ട് പ്രകാരം കോണ്‍ഗ്രസ് ബഹുദൂരം മുന്നിലാണ്. എല്ലാ സീറ്റും തൂത്തുവാരാനാണ് സാധ്യത.

മുന്നോക്ക വിഭാഗമില്ല

മുന്നോക്ക വിഭാഗമില്ല

ബിജെപി ബ്രാഹ്മണ പാര്‍ട്ടിയാണെന്ന രീതിയിലാണ് കോണ്‍ഗ്രസ് പ്രചാരണം നടത്തുന്നത്. മൊത്തം ജനസംഖ്യം പത്ത് ശതമാനത്തില്‍ താഴെ മാത്രമേ സംസ്ഥാനത്ത് ബ്രാഹ്മണരുള്ളൂ. അതുകൊണ്ട് മുന്നോക്ക വിഭാഗം നേതാക്കളെ ഒഴിവാക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. പൈലറ്റും രാഹുലും ഒഴിച്ചുള്ളവര്‍ പിന്നോക്ക ജാതിയില്‍ നിന്നുള്ളവരായിരിക്കും. മല്ലികാര്‍ജുന്‍ ഗാര്‍ഗെ പോലുള്ള നേതാക്കളെ പരിഗണിക്കുന്നുണ്ട്. മുസ്ലീം നേതാക്കളെയും കൊണ്ടുവരും. പ്രാദേശിക തലത്തില്‍ പ്രശസ്തരായ മുസ്ലീം നേതാക്കളെ കൊണ്ടുവന്ന് സിപി ജോഷിയെ പോലുള്ളവരെ ഒഴിവാക്കാനാണ് രാഹുലിന്റെ നിര്‍ദേശം.

ടോങ്കിലെ കണക്ക്

ടോങ്കിലെ കണക്ക്

ടോങ്കിലെ ജയം എപ്പോഴും ഭരിക്കുന്ന പാര്‍ട്ടിയെ സഹായിച്ചിട്ടുണ്ട്. ഇവിടെ മുസ്ലീങ്ങള്‍ കഴിഞ്ഞാല്‍ എസ്‌സി എസ്ടി വിഭാഗമാണ് കൂടുതല്‍. 40000 പേര്‍ ഈ വിഭാഗത്തില്‍ നിന്നുള്ളവരാണ്. 22000 ഗുജ്ജാറുകളുണ്ട്. ബ്രാഹ്മണര്‍ 12000 പേരും ജാട്ടുകള്‍ 8000 പേരും ഉണ്ട്. ഇതില്‍ പിന്നോക്ക വിഭാഗവും മുസ്ലീങ്ങളും പൈലറ്റിന് പരസ്യമായ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഗുജ്ജാറുകളും അദ്ദേഹത്തെ പിന്തുണയ്ക്കും. ഗുജ്ജാര്‍ വിഭാഗത്തില്‍ നിന്നുള്ള നേതാവാണ് പൈലറ്റ്. ഒരു ലക്ഷത്തിലധികം വോട്ടുകള്‍ ഇത് വഴി തന്നെ പൈലറ്റ് ഉറപ്പിച്ചിട്ടുണ്ട്.

ബിജെപിയുടെ പ്രചാരണം ഇല്ല

ബിജെപിയുടെ പ്രചാരണം ഇല്ല

ബിജെപിയുടെ പ്രചാരണം സംസ്ഥാനത്ത് പ്രതിരോധത്തിലാണ്. മുസ്ലീങ്ങള്‍ കൂടുതലുള്ള മണ്ഡലങ്ങളില്‍ പാര്‍ട്ടിക്ക് തീരെ സ്വീകാര്യത ലഭിക്കുന്നില്ല. ടോങ്കിലെ സ്ഥാനാര്‍ത്ഥിക്കായി ഹിന്ദുക്കള്‍ പ്രചാരണത്തിന് എത്താത്തതും അവര്‍ക്ക് മോശം പ്രതിച്ഛായ ഉണ്ടാക്കി കൊടുത്തിരിക്കുകയാണ്. യോഗി ആദിത്യനാഥ് എന്തുകൊണ്ട് യൂനുസ് ഖാന് വേണ്ടി പ്രചാരണത്തിന് എത്താത്തതെന്നാണ് പൈലറ്റ് ചോദിച്ചിരിക്കുന്നത്. വെറും ഒമ്പത് പഞ്ചായത്തുകളിലാണ് അദ്ദേഹം പ്രചാരണം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.

രാഹുലിന്റെ പുതിയ പരീക്ഷണം

രാഹുലിന്റെ പുതിയ പരീക്ഷണം

നവജോത് സിദ്ധുവിനെയാണ് ആദ്യം പ്രചാരണത്തിനായി രാഹുല്‍ എത്തിച്ചത്. ഇത് വമ്പന്‍ വിജയമായിരുന്നു. അദ്ദേഹം ബിജെപിയെ കുറിച്ച് പറഞ്ഞ തമാശകള്‍ക്ക വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അവസാന ഘട്ടത്തില്‍ ഈ രീതിയും മാറ്റാനാണ് രാഹുല്‍ ആവശ്യപ്പെട്ടത്. രാജസ്ഥാനിലെ ആദിവാസി വിഭാഗങ്ങളെ കൈയ്യിലെടുക്കാനും നിര്‍ദേശമുണ്ട്. ബിജെപി വിട്ട് വിമത സ്ഥാനാര്‍ത്ഥികളുമായി മത്സരിക്കുന്നവരുമായി രഹസ്യ ചര്‍ച്ചയുണ്ടാക്കാമെന്നും അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്. ബിജെപി ഞെട്ടിക്കുന്ന നീക്കങ്ങളാണ് ഇതുവരെ രാഹുല്‍ പുറത്തെടുത്തത്.

പ്രതിപക്ഷ ഐക്യത്തെ രാഹുല്‍ ഒന്നിപ്പിക്കും.... മമതയുമായി കൂടിക്കാഴ്ച്ച, യോഗം ഡിസംബര്‍ പത്തിന്പ്രതിപക്ഷ ഐക്യത്തെ രാഹുല്‍ ഒന്നിപ്പിക്കും.... മമതയുമായി കൂടിക്കാഴ്ച്ച, യോഗം ഡിസംബര്‍ പത്തിന്

English summary
rahuls new game in rajasthan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X