Get Updates
Get notified of breaking news, exclusive insights, and must-see stories!

സിബിഐ വിവാദത്തില്‍ നേട്ടം കൊയ്ത രാഹുല്‍ ഗാന്ധി.... പ്രതിപക്ഷത്തെ ഒന്നിപ്പിച്ച് ബിജെപി!!

ദില്ലി: സിബിഐ ഡയറക്ടര്‍ അലോക് വര്‍മയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റിയ സംഭവത്തില്‍ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുന്നു. ബിജെപിയുടെ രാഷ്ട്രീയ അബദ്ധമായിട്ടാണ് ഇതിനെ കാണുന്നത്. കോണ്‍ഗ്രസുമായി ഒരു തരത്തിലും യോജിക്കാന്‍ സാധിക്കാത്തവര്‍ പോലും വിവാദത്തില്‍ അവരെ പിന്തുണച്ചു. അതേസമയം ദേശീയ കോണ്‍ഗ്രസ് ഇതോടെ ഉണര്‍ന്നെഴുന്നേറ്റിരിക്കുകയാണ്. റാഫേലില്‍ കോണ്‍ഗ്രസ് ഒറ്റപ്പെട്ടിരിക്കെയാണ് അപ്രതീക്ഷിതമായി ഇങ്ങനൊരു നേട്ടം കോണ്‍ഗ്രസ് ഉണ്ടാക്കിയിരിക്കുന്നത്.

അതേസമയം കോണ്‍ഗ്രസിനെ ഇത് കൂടുതല്‍ കരുത്തുറ്റതാകും. അതിലുപരി രാഹുല്‍ ഗാന്ധിയെ വലിയൊരു നേതാവായി മറ്റ് പാര്‍ട്ടികളും ഈ സമരത്തിലൂടെ കാണാന്‍ തുടങ്ങിയെന്നാണ് സൂചന. അതോടൊപ്പം അദ്ദേഹത്തിന്റെ അറസ്റ്റും ദേശീയ തലത്തിലടക്കം വലിയ ശ്രദ്ധിക്കപ്പെട്ടിയിരിക്കുകയാണ്. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്ത് വരവേ കോണ്‍ഗ്രസിനെ മുന്നോട്ട് നയിക്കുന്ന ഘടകങ്ങളാണ് ഇത്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ രാഹുല്‍ ഈ വിഷയങ്ങള്‍ സജീവമായി നിലനിര്‍ത്തുന്നുണ്ട്.

ഇടതും തൃണമൂലും

ഇടതും തൃണമൂലും

അലോക് വര്‍മയെ മാറ്റിയതിലുള്ള പ്രതിഷേധം കത്തിക്കുന്ന കോണ്‍ഗ്രസിന് പിന്തുണയുമായി തൃണമൂല്‍ കോണ്‍ഗ്രസും സിപിഐയുമാണ് എത്തിയത്. ഒരിക്കലും വരില്ല എന്ന് കരുതിയ രണ്ട് പാര്‍ട്ടികള്‍ എത്തിയത് രാഹുല്‍ ഗാന്ധിക്ക് ആത്മവിശ്വാസമേകുന്നതായിരുന്നു. അതേസമയം ഈ സംഭവം റാഫേല്‍ ഇടപാടുമായി ബന്ധപ്പെടുത്തിയാണ് രാഹുല്‍ ഉന്നയിക്കുന്നത്. എന്നിട്ടും ഇവര്‍ പിന്തുണച്ചതാണ് കോണ്‍ഗ്രസിനെ അദ്ഭുതപ്പെടുത്തിയിരിക്കുന്നത്.

കോണ്‍ഗ്രസിനോട് താല്‍പര്യമില്ല

കോണ്‍ഗ്രസിനോട് താല്‍പര്യമില്ല

പ്രതിപക്ഷ ഐക്യത്തിനായി കോണ്‍ഗ്രസ് മുന്‍കൈയെടുക്കുന്നുണ്ടെങ്കിലും മറ്റുള്ള പാര്‍ട്ടികള്‍ വേണ്ടത്ര താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ല. രാഹുല്‍ ഗാന്ധി കേന്ദ്ര സര്‍ക്കാരിനെതിരെ ഒറ്റയാന്‍ പോരാട്ടമാണ് നടത്തികൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ പ്രതിഷേധങ്ങള്‍ ഏറ്റെടുക്കാന്‍ നിരവധി പേരുണ്ടെങ്കിലും പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്നോട്ടടിക്കുന്നത് കോണ്‍ഗ്രസിന് വലിയ ക്ഷീണമായിരുന്നു. പ്രധാനമായും റാഫേല്‍ വിഷയത്തില്‍ കോണ്‍ഗ്രസിന് ലഭിക്കുന്ന സരാഷ്ട്രീയ നേട്ടമായിരുന്നു ഇവരെ അതില്‍ നിന്ന് അകറ്റി നിര്‍ത്തിയത്.

സിബിഐ രാഷ്ട്രീയ ആയുധമാക്കുന്നു

സിബിഐ രാഷ്ട്രീയ ആയുധമാക്കുന്നു

പ്രതിപക്ഷ ഐക്യത്തിലെ എല്ലാ നേതാക്കളും ഒരു വിധത്തില്‍ അഴിമതി ആരോപണങ്ങള്‍ നേരിടുന്നവരാണ്. ഇവര്‍ നേരത്തെ തന്നെ ആരോപിക്കുന്ന കാര്യമാണ് മോദി സര്‍ക്കാര്‍ സിബിഐയെ വെച്ച് പ്രതികാരം തീര്‍ക്കുകയാണെന്ന്. സിബിഐയിലെ വിവാദങ്ങള്‍ ഉയര്‍ന്നപ്പോള്‍ രാഹുല്‍ ഉന്നയിച്ചത് ഇതേ ആരോപണം തന്നെയായിരുന്നു. മായാവതിക്കെതിരെ വരെ സിബിഐ അന്വേഷണം ഉണ്ട്. രാഹുലിന്റെ ആരോപണം ഇവര്‍ക്ക് ഒരിക്കലും തള്ളിക്കളയാന്‍ സാധിക്കാത്തതായിരുന്നു.

മോദി എല്ലാം തകര്‍ക്കുന്നു....

മോദി എല്ലാം തകര്‍ക്കുന്നു....

പ്രതിഷേധത്തിന്റെ ഭാഗമായുള്ള രാഹുലിന്റെ പ്രസംഗവും വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. രാജ്യത്തുള്ള എല്ലാ സ്ഥാപനങ്ങളെയും മോദി തകര്‍ക്കുകയാണ്. സിബിഐയിലെ ഉദ്യോഗസ്ഥരെ, നിങ്ങളെ തകര്‍ക്കാന്‍ നടക്കുന്നത് ഞാനല്ല പ്രധാനമന്ത്രിയാണ്. അതിന്റെ ഭാഗമായിട്ടാണ് അലോക് വര്‍മയ്ക്ക് സ്ഥാനം നഷ്ടപ്പെട്ടത്. എന്നാല്‍ ഇതിനെ പ്രതിപക്ഷം എന്തുവിലകൊടുത്തും തടയുമെന്നും രാഹുല്‍ പറഞ്ഞു. അതേസമയം രാജ്യത്തെ നയിക്കുന്നയാള്‍ കള്ളനാണെന്ന് ഒരിക്കല്‍ കൂടി അദ്ദേഹം ആവര്‍ത്തിച്ചു.

നേതാക്കളുടെ പ്രവാഹം

നേതാക്കളുടെ പ്രവാഹം

നേതാക്കളുടെ കൂട്ടമായ പിന്തുണയാണ് രാഹുലിന് ലഭിക്കുന്നത്. സിപിഐ നേതാവ് ഡി രാജയും തൃണമൂല്‍ കോണ്‍ഗ്രസിന്റെ നദീമുള്‍ ഹഖും രാഹുല്‍ പ്രസംഗിക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്നു. പിന്നാലെ ശരത് യാദവും പിന്തുണയുമായെത്തി. അതേസമയം അറസ്റ്റിന് ശേഷം അദ്ദേഹം നിലപാട് കടുപ്പിക്കുന്നതാണ് കണ്ടത്. എന്നെ എത്ര വട്ടം വേണമെങ്കിലും അറസ്റ്റ് ചെയ്യട്ടെ. എന്നാല്‍ നിങ്ങള്‍ക്ക് സത്യം ജനങ്ങളില്‍ നിന്ന് മറച്ച് പിടിക്കാനാവില്ലെന്ന് രാഹുല്‍ പറയുന്നു. എന്താണ് രാജ്യത്തോട് പ്രധാനമന്ത്രി ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ജനങ്ങള്‍ മനസ്സിലായെന്നും രാഹുല്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+