കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്നെ സ്ത്രീവിരുദ്ധനാക്കാന്‍ നോക്കേണ്ട.....നിര്‍മലാ സീതാരാമന് മറുപടിയുമായി രാഹുല്‍!!

Google Oneindia Malayalam News

ദുബായ്: തനിക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തി അപമാനിച്ചുവെന്ന നിര്‍മലാ സീതാരാമന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി. ബിജെപിയും പ്രതിരോധ മന്ത്രിയും ചേര്‍ന്ന് തന്നെ സ്ത്രീവിരുദ്ധനാക്കാന്‍ നോക്കേണ്ടെന്ന് രാഹുല്‍ പറഞ്ഞു. പ്രതിരോധ മന്ത്രി പുരുഷനായിരുന്നാലും താന്‍ ഇത് തന്നെ പറയുമായിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി. ദുബായിലെ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം വിവാദ പ്രസ്താവനയ്ക്ക് മറുപടി നല്‍കിയത്. റാഫേല്‍ ഇടപാടില്‍ പാര്‍ലമെന്റില്‍ മറുപടി നല്‍കേണ്ടത് പ്രധാനമന്ത്രിയാണ്. അല്ലാതെ പ്രതിരോധ മന്ത്രിയല്ലെന്നും രാഹുല്‍ പറഞ്ഞു. പ്രധാനമന്ത്രി അനില്‍ അംബാനിക്ക് 30000 കോടി മോഷ്ടിക്കാന്‍ അനുമതി നല്‍കിയിരിയിരുന്നു. ഇതിനെ പ്രതിരോധിക്കാന്‍ പ്രധാനമന്ത്രി സഭയില്‍ എത്തണമായിരുന്നു. എന്നാല്‍ അദ്ദേഹം മറ്റൊരാളെയാണ് അയച്ചത്. അത് സ്ത്രീയായി പോയെന്നും രാഹുല്‍ വ്യക്തമാക്കി.

1

ഇത് ഒരു പുരുഷനായിലും ഞാന്‍ പറയും. സത്യമാണ് വിളിച്ചുപറയുന്നത്. അതുകൊണ്ട് സ്ത്രീവിരുദ്ധ പട്ടം എന്റെ മേല്‍ ചാര്‍ത്താന്‍ ശ്രമിക്കേണ്ടത്. പ്രധാനമന്ത്രി റാഫേലിലില്‍ മറുപടി നല്‍കണമെന്നാണ് ഞാന്‍ കരുതുന്നത്. അക്കാര്യത്തില്‍ എനിക്ക് വ്യക്തതയുണ്ട്. എന്നാല്‍ അദ്ദേഹത്തിന് അതിനുള്ള ധൈര്യമില്ലെന്നും രാഹുല്‍ പറഞ്ഞു. നേരത്തെ ജയ്പൂരിലെ കര്‍ഷക റാലിക്കിടെയായിരുന്നു രാഹുലിന്റെ പരാമര്‍ശം. 56 ഇഞ്ച് നെഞ്ചുള്ളയാള്‍ ഒരു സ്ത്രീക്ക് അരികിലേക്ക് ഓടിയെത്തി തനിക്ക് റാഫേലില്‍ പിടിച്ചുനില്‍ക്കാനാവില്ലെന്ന് പറയുകയും, സീതാരാമന്‍ ജി നിങ്ങള്‍ എന്നെ രക്ഷിക്കൂ എന്ന് പറഞ്ഞെന്നുമായിരുന്നു രാഹുലിന്റെ പരിഹാസം. ഇത് സ്ത്രീവിരുദ്ധമാണെന്ന നിലയില്‍ ബിജെപി ആരോപണം ഉന്നയിച്ചിരുന്നു. ദേശീയ വനിതാ കമ്മീഷന്‍ രാഹുലിന് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

മറാത്തികള്‍ പാനിപ്പത്ത് യുദ്ധത്തില്‍ തോറ്റതിന് സമാനം... ബിജെപി തോല്‍ക്കാന്‍ പാടില്ലെന്ന് അമിത് ഷാ!മറാത്തികള്‍ പാനിപ്പത്ത് യുദ്ധത്തില്‍ തോറ്റതിന് സമാനം... ബിജെപി തോല്‍ക്കാന്‍ പാടില്ലെന്ന് അമിത് ഷാ!

യുപിയില്‍ കോണ്‍ഗ്രസ് വേഗത കൂട്ടി; രാഹുല്‍ എത്തുംമുമ്പ് രൂപരേഖ റെഡി, 15 സമ്മേളനങ്ങള്‍, പഴയ തന്ത്രംയുപിയില്‍ കോണ്‍ഗ്രസ് വേഗത കൂട്ടി; രാഹുല്‍ എത്തുംമുമ്പ് രൂപരേഖ റെഡി, 15 സമ്മേളനങ്ങള്‍, പഴയ തന്ത്രം

English summary
rahuls strong reply to nirmala sitaraman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X