• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യുപി പിടിക്കാന്‍ കോണ്‍ഗ്രസിന് വമ്പന്‍ പട.... 14 ദേശീയ നേതാക്കളെ കളത്തിലിറക്കും!!

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് വിജയ കുതിപ്പിന് ഒരുങ്ങുന്നു. അമ്പരിപ്പിക്കുന്ന തരത്തിലാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരെ ഒരുങ്ങുന്നത്. ഇത്തവണ് രാഹുല്‍ ഗാന്ധി നേരിട്ടാണ് ഉത്തര്‍പ്രദേശിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. 14 പേര്‍ മത്സരിക്കുന്ന കാര്യം രാഹുല്‍ തീരുമാനിച്ച് കഴിഞ്ഞു. 2009ല്‍ പാര്‍ട്ടി യുപിയില്‍ വിജയിക്കാന്‍ ഉപയോഗിച്ച തന്ത്രമാണ് രാഹുല്‍ പുറത്തെടുത്തിരിക്കുന്നത്. രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഇതില്‍ മാറ്റങ്ങളും വരുത്തിയിട്ടുണ്ട്.

അതേസമയം ബിജെപിയെ കൂടാതെ സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും കോണ്‍ഗ്രസിന് യുപിയില്‍ എതിരാളികളാണ്. ഇവരെ ഒരുമിച്ച് നേരിടാനുള്ള കരുത്ത് കോണ്‍ഗ്രസിനുണ്ടെന്ന് തെളിയിക്കുകയാണ് രാഹുല്‍ ഗാന്ധിയുടെ ലക്ഷ്യം. യുപിയില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് നിന്ന് മത്സരിച്ച് സീറ്റുകള്‍ നേടിയാല്‍ അത് രാഹുലിന്റെ നേതൃത്വത്തിനുള്ള നേട്ടമാകും. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രിയായി അദ്ദേഹത്തെ അംഗീകരിക്കാന്‍ മായാവതിയും അഖിലേഷ് യാദവും നിര്‍ബന്ധിതരാവുകയും ചെയ്യും.

പ്രമുഖരെ ഇറക്കും

പ്രമുഖരെ ഇറക്കും

2009ല്‍ യുപി രാഷ്ട്രീയത്തെ കുറിച്ച് ഏറ്റവും നന്നായി അറിയുന്നവരെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാക്കിയത്. അതുകൊണ്ട് തന്നെ പ്രാദേശിക താല്‍പര്യം മുന്‍നിര്‍ത്തി കോണ്‍ഗ്രസ് മികച്ച നേട്ടമുണ്ടാക്കുകയും ചെയ്തു. ഇത്തവണ അതേ രീതിയാണ് രാഹുല്‍ ഗാന്ധി പരീക്ഷിക്കുന്നത്. ദേശീയ സമിതിയിലെ യുപി നേതാക്കളെ മത്സരിപ്പിക്കാനാണ് തീരുമാനം. യുപിയില്‍ പ്രചാരണത്തിന് കോണ്‍ഗ്രസില്‍ മോശം പ്രതിച്ഛായയുള്ളവരെ ഒഴിവാക്കുന്നതാണ് മറ്റൊരു തന്ത്രം. കഴിഞ്ഞ തവണ വോട്ട് കുറച്ചത് ഇത്തരക്കാരെ പ്രചാരണത്തിന് ഇറക്കിയത് കൊണ്ടായിരുന്നു.

14 നേതാക്കള്‍

14 നേതാക്കള്‍

കോണ്‍ഗ്രസ് ഏറ്റവും ശക്തരായ 14 നേതാക്കളെയാണ് ഇത്തവണ സ്ഥാനാര്‍ത്ഥികളായി രാഹുല്‍ കണ്ടെത്തിയിരിക്കുന്നത്. സല്‍മാന് ഖുര്‍ഷിദ്, സഞ്ജയ് സിംഗ്, രത്‌ന കുമാരി സിംഗ്, പ്രദീപ് ജെയിന്‍ ആദിത്യ, പിഎല്‍ പൂനിയ, ആര്‍പിഎന്‍ സിംഗ്, രാജ് ബബ്ബാര്‍, ഇമ്രാന്‍ മസൂദ്, ജിതിന്‍ പ്രസാദ്, ശ്രീപ്രകാശ് ജെസ്വാള്‍, അജയ് റായ്, നഗ്മ, അസ്ഹറുദ്ദീന്‍, സഫര്‍ അലി നഖ്‌വി എന്നിവരാണ് സീറ്റ് ഉറപ്പിച്ച് നേതാക്കള്‍. ഇവരില്‍ ഭൂരിഭാഗവും 2009ല്‍ ഉത്തര്‍പ്രദേശില്‍ നിന്ന് വിജയിച്ച നേതാക്കളാണ്.

രണ്ട് സൂപ്പര്‍ താരങ്ങള്‍

രണ്ട് സൂപ്പര്‍ താരങ്ങള്‍

രണ്ട് മേഖലയില്‍ കഴിവ് തെളിയിച്ച സൂപ്പര്‍ താരങ്ങളാണ് നഗ്മയും അസ്ഹറുദ്ദീനും. നഗ്മ സംസ്ഥാന തിരഞ്ഞെടുപ്പിന്റെ സമയത്ത് പ്രചാരണങ്ങളില്‍ ശക്തയായിരുന്നു. ഇത് കോണ്‍ഗ്രസിന് ഗുണം ചെയ്തുവെന്നാണ് വിലയിരുത്തല്‍. നഗ്മയ്ക്ക് സിനിമാ താരമെന്ന പ്രതിച്ഛായ വിജയ സാധ്യത വര്‍ധിപ്പിക്കുന്നു. ക്രിക്കറ്റ് താരമായിരുന്ന സമയത്ത് ഇന്ത്യ മുഴുവന്‍ അറിയുന്ന നേതാവായിരുന്നു അസ്ഹറുദ്ദീന്‍. ഇതാണ് അദ്ദേഹത്തെ വീണ്ടും യുപിയില്‍ കൊണ്ടുവരാന്‍ രാഹുല്‍ തീരുമാനിച്ചതിന് കാരണം. നേരത്തെ തെലങ്കാന കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷനായി അദ്ദേഹത്തെ നിയമിച്ചിരുന്നു. പാര്‍ട്ടിയില്‍ അദ്ദേഹത്തെ ഒതുക്കിയെന്ന പ്രചാരണത്തെ മറികടക്കാന്‍ കൂടിയാണ് ഇത്തവണ മത്സരിപ്പിക്കുന്നത്.

പ്രിയങ്ക മത്സരിക്കും

പ്രിയങ്ക മത്സരിക്കും

പ്രിയങ്കാ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പലര്‍ക്കും ഇപ്പോഴും ആശങ്കയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ രാഹുലിന് ആശങ്കയില്ല. അവര്‍ മത്സരിക്കുമെന്ന് രാഹുല്‍ ഉറപ്പിച്ച് പറയുന്നു. റായ്ബറേലിയില്‍ തന്നെയാവും പ്രിയങ്ക മത്സരിക്കും. മുംബൈ-നോര്‍ത്ത് വെസ്റ്റ് സീറ്റില്‍ ഇത്തവണ രണ്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍മാരാണ് മത്സരിക്കാന്‍ തയ്യാറെടുക്കുന്നത്. പ്രിയാ ദത്തിന്റെ മണ്ഡലമാണിത്. ഇവിടെ രാഹുല്‍ ഗാന്ധിയാണ് ഇപ്പോള്‍ ജനപ്രിയ നേതാവ്. കോണ്‍ഗ്രസിന് വലിയൊരു നേട്ടം ഇവിടെ ഉണ്ടാക്കാനാവും.

2009ലെ കണക്കിങ്ങനെ

2009ലെ കണക്കിങ്ങനെ

2009ല്‍ 21 സീറ്റ് നേടിയിരുന്നു കോണ്‍ഗ്രസ്. ബിജെപി വെറും പത്ത് സീറ്റില്‍ ഒതുങ്ങിയ വര്‍ഷം കൂടിയായിരുന്നു ഇത്. ഇവിടെ ബിജെപിയുടെ വോട്ട് മുഴുവന്‍ പോയത് കോണ്‍ഗ്രസിലേക്കാണ്. ആര്‍എല്‍ഡിയുടെ ജാട്ട് വോട്ടുകളും ബിജെപിയുടെ തകര്‍ച്ച ഉറപ്പിക്കുന്നതായിരുന്നു. ആര്‍എല്‍ഡി അഞ്ച് സീറ്റുകളാണ് നേടിയത്. എസ്പിയും ബിഎസ്പിയും 2009ലെ ഫലം ആവര്‍ത്തിക്കാനാണ് സാധ്യതയുള്ളത്. 50 സീറ്റ് ഇവര്‍ നേടിയാല്‍, ബാക്കിയുള്ള 30 സീറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. ഇത് നേടിയാല്‍ രണ്ട് പേരെ ഒരേസമയം ഒതുക്കാന്‍ രാഹുലിന് സാധിക്കും.

കോണ്‍ഗ്രസിനുള്ള നേട്ടമെങ്ങനെ

കോണ്‍ഗ്രസിനുള്ള നേട്ടമെങ്ങനെ

മായാവതിയെയും അഖിലേഷിനെയും ഒഴിവാക്കുന്നതോടെ സ്വന്തം ചുമലില്‍ പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കും. നേരത്തെ സമാജ് വാദി പാര്‍ട്ടിയുടെയും ബിഎസ്പിയുടെയും ഒപ്പം ചേര്‍ന്ന് യുപിയില്‍ കോണ്‍ഗ്രസ് ദുര്‍ബലമായിരുന്നു. കാരണം കുറച്ച് സീറ്റുകള്‍ മാത്രമാണ് ഇരുകക്ഷികളും നല്‍കുക. അപ്പോള്‍ പൂര്‍ണമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ല. ഇത്തവണ പക്ഷേ 80 സീറ്റിലും കോണ്‍ഗ്രസ് ശക്തമായി തന്നെ പ്രവര്‍ത്തിക്കും. മായാവതിയെയും അഖിലേഷിനെയും ഒപ്പം നിര്‍ത്തിയാല്‍ പഞ്ചാബ്, മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് നല്‍കേണ്ടി വരും. ഇതും ഒഴിവാക്കാന്‍ ഇതോടെ സാധിക്കും.

136 സീറ്റുകള്‍

136 സീറ്റുകള്‍

കോണ്‍ഗ്രസ് 136 സീറ്റെങ്കിലും നേടിയാല്‍ മാത്രമേ രാഹുല്‍ ഗാന്ധിക്ക് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവാന്‍ സാധിക്കൂ. ഇത്രയും സീറ്റുകള്‍ യുപി അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. ദക്ഷിണേന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്ക് പുറമേ, കശ്മീര്‍, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, അസം, എന്നീ സംസ്ഥാനങ്ങളും രാഹുല്‍ ലക്ഷ്യമിടുന്നുണ്ട്. എന്‍ഡിഎയെ 200 സീറ്റില്‍ ഒതുക്കുകയാണ് ലക്ഷ്യം. രാഹുലിന്റെ യുപി തന്ത്രം വിജയിച്ചാല്‍ ബാക്കി എല്ലാ സംസ്ഥാനത്തും വിജയ ഫോര്‍മുല ഫലിക്കുമെന്നാണ് വിലയിരുത്തല്‍.

മധ്യപ്രദേശില്‍ മിഷന്‍ 20 പ്രഖ്യാപിച്ച് കോണ്‍ഗ്രസ്..... പടനയിക്കുന്നത് രാഹുലിന്റെ വിശ്വസ്തന്‍!!

ഓപ്പറേഷൻ താമര കർണാടകത്തിൽ ബിജെപിക്ക് ബൂമറാംങാകും! ഇന്ത്യ ടുഡേ സർവ്വേയിലെ കണ്ടെത്തൽ

English summary
rahuls target up may succeed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X