കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തരൂരിന്റെ പരാമര്‍ശത്തില്‍ രാഹുലിന് അതൃപ്തി.... ഇത്തരക്കാര്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന് രാഹുല്‍!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസില്‍ പുതിയൊരു വിവാദത്തിന് തുടക്കമിട്ടിരിക്കുകയാണ് ശശി തരൂര്‍. അടുത്തിടെ അദ്ദേഹം നടത്തിയ രണ്ട് പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും ഒരുമിച്ച് ഞെട്ടിച്ചിരിക്കുകയാണ്. എന്തായാലും ഇതിന് പരോക്ഷ മറുപടിയുമായി രാഹുല്‍ എത്തിയിരിക്കുന്നു. പാര്‍ട്ടിയെ ദുര്‍ബലമാക്കുന്ന പ്രസ്താവനകള്‍ നടത്തുന്ന ആരെയും വച്ച് പൊറുപ്പിക്കില്ലെന്നാണ് രാഹുലിന്റെ പ്രസ്താവന. എന്തായാലും തരൂരിനെതിരെ പാര്‍ട്ടിക്കുള്ളില്‍ വലിയ കലാപം നടക്കുന്നുണ്ടെന്നാണ് സൂചന.

വലിയ രീതിയില്‍ ഹിന്ദുക്കളെ പാര്‍ട്ടിക്കെതിരാക്കുകയാണ് അദ്ദേഹത്തിന്റെ പ്രസ്താവനകളെന്ന് നേതാക്കള്‍ രാഹുലിന് പരാതി നല്‍കിയിട്ടുണ്ട്. 2019ല്‍ അധികാരത്തില്‍ എത്താന്‍ ഒരുങ്ങുന്ന കോണ്‍ഗ്രസിന് ഇത് വലിയ തിരിച്ചടിയാണെന്ന് രാഹുല്‍ മനസിലാക്കിയിട്ടുണ്ട്. ബിജെപി ഇതിന്റെ പേരില്‍ വലിയ പ്രചാരണമാണ് നടത്തുന്നത്. കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ രാജ്‌നാഥ് സിംഗ് ഇതിനെ എടുത്ത് പറഞ്ഞ് വിമര്‍ശിക്കുകയും ചെയ്തിരുന്നു.

ഹിന്ദു പാകിസ്താന്‍

ഹിന്ദു പാകിസ്താന്‍

ബിജെപിക്ക് 2019ല്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യയെ ഹിന്ദു പാകിസ്താനാക്കി മാറ്റുമെന്നായിരുന്നു തരൂരിന്റെ ആദ്യത്തെ പ്രസ്താവന. ബിജെപി ഭരണഘടന മാറ്റിയെഴുതുമെന്നും തരൂര്‍ പറഞ്ഞിരുന്നു. ഇത് വന്‍ വിവാദമായിരുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിനും ഹിന്ദുക്കള്‍ക്കുമെതിരായ ആക്രമണമാണ് ഇതെന്ന് ബിജെപി ആരോപിച്ചിരുന്നു. ഇത് കോണ്‍ഗ്രസിന്റെ ജനപ്രീതിക്ക് വന്‍ ഇടിവുണ്ടാക്കിയതായി പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പോലും ഇത് വലിയ പ്രശ്‌നമായി തോന്നുകയും ചെയ്തു.

പശുവായിരിക്കുന്നത് സുരക്ഷിതം

പശുവായിരിക്കുന്നത് സുരക്ഷിതം

ഇന്ത്യയില്‍ പശുവിന്റെ പേരിലുള്ള ആക്രമണങ്ങള്‍ വര്‍ധിച്ച് വരുന്നത് കാണുമ്പോള്‍ ഭയമുണ്ടെന്ന് ശശി തരൂര്‍ പറയുന്നു. ഇതൊക്കെ കാണുമ്പോള്‍ ഇന്ത്യയില്‍ മുസ്ലീമായി ജീവിക്കുന്നതിനേക്കാള്‍ സുരക്ഷിതം പശുവായിരിക്കുന്നതാണെന്ന് തരൂര്‍ പറഞ്ഞു. ഇതിനെ സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരിയും നിരവധി കോണ്‍ഗ്രസ് നേതാക്കളും പിന്തുണയ്ക്കുകയും ചെയ്തിരുന്നു. ആള്‍വാറിലെ ആള്‍ക്കൂട്ട കൊലപാതകത്തിലായിരുന്നു തരൂരിന്റെ വിവാദ പരാമര്‍ശം വന്നത്.

രാഹുല്‍ പിണങ്ങി

രാഹുല്‍ പിണങ്ങി

ശശി തരൂരുമായി ഏറ്റവും നല്ല ബന്ധത്തിലായിരുന്നു രാഹുല്‍ ഗാന്ധി. എന്നാല്‍ പരാമര്‍ശങ്ങള്‍ വന്ന ശേഷം തരൂരുമായി പിണങ്ങിയിരിക്കുകയാണ് രാഹുല്‍. ഇതിന് പിന്നാലെ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട് അദ്ദേഹം. പാര്‍ട്ടിക്ക് ദോഷം വരുത്തുന്ന രീതിയില്‍ വിവാദ പ്രസ്താവനകള്‍ നടത്തുന്നവര്‍ ഒന്നോര്‍ത്തു കൊള്ളുക. നിങ്ങള്‍ക്കെതിരെ കടുത്ത നടപടിയായിരിക്കും ഞാന്‍ എടുക്കുക. ഏറ്റവും മികച്ച സ്വപ്‌നങ്ങളുമായിട്ടാണ് പാര്‍ട്ടി മുന്നോട്ട് പോകുന്നത്. ഇത് ചിലര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്റെ മുന്നറിയിപ്പ് എല്ലാ പ്രവര്‍ത്തകര്‍ക്കമുള്ള മുന്നറിയിപ്പാണെന്നും രാഹുല്‍ പറഞ്ഞു.

മണിശങ്കര്‍ അയ്യരുടെ അനുഭവം

മണിശങ്കര്‍ അയ്യരുടെ അനുഭവം

മണിശങ്കര്‍ അയ്യരുടെ അനുഭവം തരൂരിന് ഉണ്ടാവുമെന്നാണ് കോണ്‍ഗ്രസ് സൂചിപ്പിക്കുന്നു. നേരത്തെ ഗുജറാത്ത് തിരഞ്ഞെടുപ്പ് സമയത്ത് മോദിയെ നീച് ആദ്മി എന്ന് വിളിച്ചതിന് മണിശങ്കര്‍ അയ്യരെ രാഹുല്‍ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. തരൂരും വിവാദ പരാമര്‍ശത്തിലൂടെ പാര്‍ട്ടിയുടെ വില കളഞ്ഞെന്നാണ് രാഹുല്‍ മുതിര്‍ന്ന നേതാക്കളെ അറിയിച്ചത്. ഇവരോട് തരൂരുമായി സംസാരിച്ച് ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ തരൂരിന്റെ പ്രസ്താവനകളോട് ചില നേതാക്കള്‍ക്ക് യോജിപ്പുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കന്യാസ്ത്രീക്ക് ബിഷപ്പില്‍ നിന്ന് ഭീഷണി.... മഠത്തിന് കനത്ത സുരക്ഷ, ബിഷപ്പ് മഠത്തിലെത്തിയതായി സൂചനകന്യാസ്ത്രീക്ക് ബിഷപ്പില്‍ നിന്ന് ഭീഷണി.... മഠത്തിന് കനത്ത സുരക്ഷ, ബിഷപ്പ് മഠത്തിലെത്തിയതായി സൂചന

സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങായി മോദിയുടെ മറുപടികള്‍.... എല്ലാം രാജ്യത്തിന് വേണ്ടിയാണെന്ന് മോദിസോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങായി മോദിയുടെ മറുപടികള്‍.... എല്ലാം രാജ്യത്തിന് വേണ്ടിയാണെന്ന് മോദി

English summary
Rahul's warning for Tharoor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X