നടി ഭാനുപ്രിയയുടെ വീട്ടിൽ റെയ്ഡ്; പ്രായപൂർത്തിയാകാത്ത 3 പെൺകുട്ടികളെ കണ്ടെത്തി. മനുഷ്യക്കടത്ത്??
Recommended Video

ചൈന്നൈ: നടി ഭാനുപ്രിയയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കണ്ടെത്തിയതായി റിപ്പോർട്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ ജോലിക്ക് നിർത്തി ഭാനുപ്രിയ പീഡിപ്പിക്കുന്നതായി മുൻപ് പെൺകുട്ടിയുടെ അമ്മ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് നടിയുടെ വീട്ടിൽ ചൈൽഡ് ലൈൻ പ്രവർത്തകർ റെയ്ഡ് നടത്തിയത്.
ബാലാവകാശ പ്രവർത്തകനായ അച്യുത റാവുവും ഭാനുപ്രിയയ്ക്കെതിരെ കുട്ടികളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന ദേശീയ സമിതിയായ എൻസിപിസിആറിന് കത്തയച്ചിരുന്നു. മനുഷ്യക്കടത്താണോ നടക്കുന്നതെന്നും അച്യുതാ റാവു സംശയം ഉന്നയിക്കുന്നുണ്ട്. വിശദാംശങ്ങൾ ഇങ്ങനെ:

നടിക്കെതിരെ പരാതി
ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിൽ നിന്നുള്ള സ്ത്രീയാണ് ഭാനുപ്രിയയ്ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. 14കാരിയായ തന്റെ മകളെ ചെന്നൈയിലെ വീട്ടിൽ ജോലിക്ക് നിർത്തി ഭാനുപ്രിയ പീഡിപ്പിക്കിക്കുന്നതായായിരുന്നു പരാതി.
സമാൽകോട്ട് പോലീസ് സ്റ്റേഷനിൽ ഇവർ നടിക്കെതിരെ പരാതി സമർപ്പിച്ചിരുന്നു.

ശമ്പളവും ഉപദ്രവവും
വീട്ടുകാരുമായി ബന്ധപ്പെടാൻ പെൺകുട്ടിയെ അനുവദിക്കില്ലെന്നും പരാതിയിൽ ആരോപിച്ചിരുന്നു. മാസം പതിനായിരും രൂപ ശമ്പളം വാങ്ങി നൽകാമെന്ന ഉറപ്പിന്മേൽ ഏജന്റ് മുഖേനയാണ് പെൺകുട്ടിയെ ജോലിക്കെത്തിക്കുന്നത്. എന്നാൽ കഴിഞ്ഞ 18 മാസമായി ശമ്പളം നൽകാൻ നടി വിസമ്മതിക്കുകയായിരുന്നുവെന്നും പെൺകുട്ടിയുടെ അമ്മ പ്രഭാവതി ആരോപിക്കുന്നു.

പീഡനം, ഭീഷണി
മറ്റാരുടെയോ ഫോണിൽ നിന്നും പെൺകുട്ടി വിളിച്ച് തന്നെ ശാരീരികമായും മാനസീകമായും പീഡിപ്പിക്കുന്നതായി പറഞ്ഞതായി പെൺകുട്ടിയുടെ അമ്മ വെളിപ്പെടുത്തി. ഇതേ തുടർന്ന് ബന്ധുക്കൾ ചെന്നൈയിലെ വീട്ടിലെത്തിയെങ്കിലും പെൺകുട്ടിയെ വിട്ടയയ്ക്കാൻ നടി വിസമ്മതിച്ചു. ഭാനുപ്രിയയുടെ സഹോദരൻ പെൺകുട്ടിയെ പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു. മകളെ വിട്ടു നൽകാൻ ഭാനുപ്രിയ 10 ലക്ഷം രൂപ പണം ആവശ്യപ്പെട്ടതായും ഇവർ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.

നടിയുടെ പരാതി
തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ നിഷേധിച്ച് ഭാനുപ്രിയ രംഗത്തെത്തിയിരുന്നു. വീട്ടിൽ നിന്ന് പണവും സ്വർണവും പെൺകുട്ടി മോഷ്ടിച്ച് അമ്മയ്ക്ക് നൽകിയെന്നായിരുന്നു ആരോപണം. ഇത് തിരികെ വേണമെന്നാവശ്യപ്പെട്ടപ്പോൾ ക്യാമറയും ഐ പാഡും ഉൾപ്പെടെ ചില സാധനങ്ങൾ മാത്രം മടക്കി നൽകിയെന്നും ബാക്കി പിന്നീട് നൽകാമെന്ന് പറഞ്ഞിരുന്നതായും പരാതിയിൽ പറയുന്നു.

റെയ്ഡ്
പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ പോലീസ് ഭാനുപ്രിയയ്ക്കും സഹോദരനുമെതിരെ കേസെടുത്തിട്ടുണ്ട്. ഇതിനിടെയാണ് ബാലാവകാശ പ്രവർത്തകൻ എൻസിപിസിആറിന് കത്തയച്ചത്. തുടർന്ന് നടിയുടെ വീട്ടിൽ റെയ്ഡ് നടത്താൻ കമ്മീഷൻ ഉത്തരവിടുകയായിരുന്നു. ബാലാവകാശ നിയമം ലംഘിച്ചതിന് ഭാനുപ്രിയയെ അറസ്റ്റ് ചെയ്യണമെന്നും പരാതിയിൽ അച്യുത് റാവു ആവശ്യപ്പെട്ടിരുന്നു.

മൂന്ന് പെൺകുട്ടികൾ
ഭാനുപ്രിയയുടെ വീട്ടിൽ നടന്ന റെയ്ഡിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. ഇത് മനുഷ്യക്കടത്താണോയെന്ന് അച്യുത് റാവു സംശയം ഉന്നയിക്കുന്നുണ്ട്. പെൺകുട്ടി ലൈംഗീക ചൂഷണം നടന്നതായി പരാതി ഉയർന്ന സാഹചര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

ഇടനിലക്കാരൻ ഒരാൾ തന്നെ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ജോലിക്ക് നിർത്തിയതിൽ അമ്മയും നടിയും ഒരു പോലെ കുറ്റക്കാരാണ്. എന്നാൽ ഒരേ ഇടനിലക്കാരൻ തന്നെ കൂടുതൽ പെൺകുട്ടികളെ ആന്ധ്രയിൽ നിന്നും ചെന്നൈയിലേക്ക് എത്തിച്ചിട്ടുണ്ടെങ്കിൽ ഇത് മനുഷ്യക്കടത്താണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നവെന്ന് അച്യുത് റാവു പറയുന്നു.
-
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ്












Click it and Unblock the Notifications