Get Updates
Get notified of breaking news, exclusive insights, and must-see stories!

കന്നഡ സിനിമാ ലോകത്തെ ഞെട്ടിച്ച് സൂപ്പർ താരങ്ങളുടെ വസതിയിൽ റെയ്ഡ്; കാരണം മൂന്ന് ബിഗ് ബജറ്റ് ചിത്രങ്ങൾ

ബെംഗളൂരു: കന്നഡ സൂപ്പർ താരങ്ങളുടെയും നിർമാതാക്കളുടെയും വീടുകളിൽ ആദായനികുതി വകുപ്പ് വ്യാഴാഴ്ച ആരംഭിച്ച റെയ്ഡ് തുടരുകയാണ്. 28 ഇടങ്ങളിൽ ഒരേ സമയം റെയ്ഡ് നടക്കുകയാണെന്നാണ് വിവരം. ചിത്രങ്ങളുടെ നിർമാണം, വിതരണം, ടിക്കറ്റ് വിൽപ്പന , സാറ്റ്ലൈറ്റ് വരുമാനം തുടങ്ങിയവയുമായി ബന്ധപ്പെട്ട രേഖകളും പരിശോധിക്കുന്നുണ്ട്.

ശിവരാജ് കുമാർ, പുനീത് രാജ്കുമാർ, കിച്ചാ സുദീപ്, യഷ് തുടങ്ങി കന്നഡ സൂപ്പർ താരങ്ങളുടെ വസതികളും ഇവരുമായി ബന്ധപ്പെട്ട മറ്റിടങ്ങളിലുമാണ് റെയ്ഡ് നടക്കുന്നത്. സിനിമയുടെ മറവിൽ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടോയെന്നും അന്വേഷണം നടക്കുന്നുണ്ട്. യാഷ് ഒഴികെയുള്ള മറ്റു താരങ്ങളുടെ വീടുകളിലെ റെയ്ഡ് പൂർത്തിയായെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.

 കർശന നിയന്ത്രണം

കർശന നിയന്ത്രണം

ശിവരാജ് കുമാർ, പുനീത് രാജ്കുമാർ, കിച്ചാ സുദീപ്, യഷ് തുടങ്ങിയ നടന്മാരെ കൂടാതെ നിർമാതാക്കളായ റോക്ക് ലൈൻ വെങ്കിടേഷ്, സിആർ മനോഹർ, വിജയ് കിരങ്ഗുരു എന്നിവരുടെ വസതികളിലും ഓഫീസിലും റെയ്ഡ് നടക്കുന്നുണ്ട്. പരിശോധന നടക്കുന്നതിനിടെ പുറത്ത് പോകാനോ ഫോൺ ഉപയോഗിക്കാനോ ഇവർക്ക് അനുവാദമില്ല. കുടുംബാംഗങ്ങളും വീട്ടിൽ തുടരുകയാണ്.

പണ വിനിയോഗം

പണ വിനിയോഗം

പണത്തിന്റെ സ്ത്രോസ്സ്, വിവിധ ബിസിനസ്സുകളിലായി നടത്തിയിട്ടുള്ള നിക്ഷേപം തുടങ്ങിയ കാര്യത്തിൽ വ്യക്തത നൽകണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച പതിനഞ്ച് മണിക്കൂറോളം റെയിഡ് നീണ്ടു നിന്നു. ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ, ഭൂമി രേഖകൾ, മറ്റു നിക്ഷേപങ്ങൾ തുടങ്ങിയവ പിടിച്ചെടുത്തു.

ഭാര്യയെ ചോദ്യം ചെയ്തു

ഭാര്യയെ ചോദ്യം ചെയ്തു

നിർമാതാവ് ശിവരാജ് കുമാറിന്റെ ഭാര്യ ഗീതയെ രഹസ്യകേന്ദ്രത്തിലെത്തിച്ച് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. ഇതിനിടെ പ്രതിഷേധവുമായി എത്തിയ ആരാധകരെ പോലീസ് വിരട്ടിയോടിച്ചു. കന്നഡ സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട് നടക്കുന്ന ഏറ്റവും വലിയ ആദായ നികുതി റെയിഡാണിത്.

ബിഗ് ബജറ്റ് ചിത്രം

ബിഗ് ബജറ്റ് ചിത്രം

റെയിഡെന്നാണ് സൂചന. വില്ലൻ, കെജിഎഫ്, റിലീസ് ചെയ്യാനിരിക്കുന്ന നടസർവഭൗമ എന്നി ചിത്രങ്ങളുമായു ബന്ധപ്പെട്ട താരങ്ങളുടെയും നിർമാതാക്കളുടെയും വീട്ടിലാണ് റെയിഡ്.

ചടങ്ങുകൾ മുടങ്ങുന്നു

ചടങ്ങുകൾ മുടങ്ങുന്നു

മൂന്ന് സൂപ്പർ താരങ്ങൾക്ക് വീടിന് പുറത്തേയ്ക്ക് പോകാൻ അനുമതി നിഷേധിച്ചതോടെ മുൻകൂട്ടി നിശ്ചയിച്ച പല ചടങ്ങുകളേയും ബാധിക്കുകയാണ്. പുനിത് കുമാറിന്റെ വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം നടസർവഭൗമയുടെ ഓഡിയോ ലോഞ്ച് ശനിയാഴ്ച തീരുമാനിച്ചതാണ്. എന്നാൽ പുനീത് കുമാറിനെ ബന്ധപ്പെടാൻ ഇതുവരെ സംവിധായകന് സാധിച്ചിട്ടില്ല. സുദീപ് കിച്ചാ പങ്കെടുക്കാനിരുന്ന ഒരു ടിവി പരിപാടിയും മുടങ്ങിയ സ്ഥിതിയിലാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+