കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസം ഖാനെ പൂട്ടാന്‍ യുപി സര്‍ക്കാര്‍; സര്‍വകലാശാലയില്‍ റെയ്ഡ്, മകന്‍ കസ്റ്റഡിയില്‍

Google Oneindia Malayalam News

ലഖ്‌നൗ: സമാജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാനെതിരെ ശക്തമായ നടപടികളുമായി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. ഇദ്ദേഹത്തിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളില്‍ ചൊവ്വാഴ്ച ആംരഭിച്ച റെയ്ഡ് ബുധനാഴ്ചയും തുടരുകയാണ്. അസം ഖാന്‍ സ്ഥാപിച്ച സര്‍വകലാശാലയില്‍ റെയ്ഡ് നടന്നു. റെയ്ഡ് തടയാന്‍ ശ്രമിച്ച മകനും എംഎല്‍എയുമായ അബ്ദുല്ല അസമിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

സര്‍വകാശാലയിലെ ലൈബ്രറിയില്‍ നിന്ന് 2500 മോഷ്ടിക്കപ്പെട്ട പുസ്തകങ്ങള്‍ കണ്ടെത്തിയെന്നും പോലീസ് അറിയിച്ചു. റെയ്ഡിനെതിരെ എസ്പി നേതാക്കള്‍ രംഗത്തുവന്നു. രാഷ്ട്രീയ വിദ്വേഷം തീര്‍ക്കുകയാണ് യോഗി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് അവര്‍ ആരോപിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ....

അസം ഖാന്‍ സ്ഥാപിച്ച സര്‍വകലാശാല

അസം ഖാന്‍ സ്ഥാപിച്ച സര്‍വകലാശാല

അസം ഖാന്‍ സ്ഥാപിച്ച സര്‍വകലാശാലയാണ് റാംപൂരിലെ മുഹമ്മദ് അലി ജൗഹര്‍ സര്‍വകലാശാല. ഇവിടെ ചൊവ്വാഴ്ചയാണ് പോലീസ് റെയ്ഡ് തുടങ്ങിയത്. ബുധനാഴ്ചയും റെയ്ഡ് നടക്കുകയാണ്. മോഷ്ടിക്കപ്പെട്ട 2500 പുസ്തകങ്ങളുടെ ശേഖരം ലൈബ്രറിയില്‍ നിന്ന് കണ്ടെത്തിയെന്ന് ജില്ലാ പോലീസ് മേധാവി സത്യപാല്‍ ശര്‍മ പറഞ്ഞു.

അസം ഖാന്റെ മകന്‍ അറസ്റ്റില്‍

അസം ഖാന്റെ മകന്‍ അറസ്റ്റില്‍

പോലീസ് റെയ്ഡ് തടയാനും ഉദ്യോഗസ്ഥരെ പിന്തിരിപ്പിക്കാനും ശ്രമിച്ച അസം ഖാന്റെ മകന്‍ അബ്ദുല്ലാ അസമിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. സോര്‍ മണ്ഡലത്തിലെ എംഎല്‍എയാണ് അബ്ദുല്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയെന്നാണ് ഇദ്ദേഹത്തിനെതിരായ കേസ്. ബിജെപിയെ നിശിതമായി വിമര്‍ശിക്കുന്ന എസ്പി നേതാവാണ് അസം ഖാന്‍.

 അപൂര്‍വ പുസ്തകങ്ങള്‍

അപൂര്‍വ പുസ്തകങ്ങള്‍

മുഹമ്മദ് അലി ജൗഹര്‍ സര്‍വകലാശാലയുടെ സ്ഥാപകനും ചാന്‍സലറുമാണ് അസം ഖാന്‍. അപൂര്‍വ പുസ്തകങ്ങള്‍ എങ്ങനെ ഇവിടെ എത്തി എന്നത് സംബന്ധിച്ച് അന്വേഷിക്കുമെന്ന് പോലീസ് പറയുന്നു. പുരാതന കാലത്തെ പുസ്തകങ്ങളാണ് കണ്ടെടുത്തത്.

 പരാതി ഇങ്ങനെ

പരാതി ഇങ്ങനെ

റാംപൂരിലെ ഓറിയന്റേഷന്‍ കോളജിലെ പ്രിന്‍സിപ്പല്‍ സുബൈര്‍ ഖാന്‍ ജൂണില്‍ അസം ഖാനെതിരെ പരാതി സമര്‍പ്പിച്ചിരുന്നു. തങ്ങളുടെ 9000 പുസ്തകങ്ങള്‍ മോഷ്ടിച്ച് ജൗഹര്‍ സര്‍വകലാശാലയിലെ ലൈബ്രറിയിലേക്ക് മാറ്റിയെന്നായിരുന്നു പരാതി. ഓറിയന്റല്‍ കോളജിന്റെ പഴയ പേര് മദ്രസ ആലിയ എന്നാണ്. 250 വര്‍ഷം പഴക്കമുള്ളതാണ് ഈ സ്ഥാപനം.

എസ്പി നേതാക്കള്‍ ഗവര്‍ണറെ കണ്ടു

എസ്പി നേതാക്കള്‍ ഗവര്‍ണറെ കണ്ടു

അതേസമയം, സര്‍ക്കാര്‍ പ്രതികാര നടപടി സ്വീകരിക്കുകയാണെന്ന് എസ്പി നേതാക്കള്‍ ആരോപിച്ചു. എസ്പി സംസ്ഥാന അധ്യക്ഷന്‍ നരേഷ് ഉദ്ധമിന്റെ നേതൃത്വത്തിലുള്ള സംഘം ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിനെ കണ്ടു വിഷയത്തില്‍ ഇടപെടണമെന്ന ആവശ്യപ്പെട്ടു. ഗവര്‍ണറുടെ ഔദ്യോഗിക വസതിക്ക് മുമ്പില്‍ അവര്‍ ധര്‍ണ നടത്തി.

ഇറാനെ ഞെട്ടിച്ച് ഇസ്രായേല്‍; രണ്ടിടത്ത് ബോംബിട്ടു, അതിര്‍ത്തിയില്‍ വട്ടമിട്ട് എഫ്-35 യുദ്ധവിമാനംഇറാനെ ഞെട്ടിച്ച് ഇസ്രായേല്‍; രണ്ടിടത്ത് ബോംബിട്ടു, അതിര്‍ത്തിയില്‍ വട്ടമിട്ട് എഫ്-35 യുദ്ധവിമാനം

English summary
Raid in Azam Khan's university in UP's Rampur; Son Detained
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X